scorecardresearch

എപ്പോഴും വിശപ്പ് തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റൂ

പലപ്പോഴും വിശപ്പ് തോന്നുന്നതിന്റെ കാരണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട സമയമായെന്ന് ഓർക്കുക

food, health, ie malayalam

ഭക്ഷണം നന്നായി കഴിച്ചിട്ടും കുറച്ച് മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് അനുഭവപ്പെടാറുണ്ടോ?. ശരിയല്ലാത്ത ഭക്ഷണ ശീലങ്ങൾ, മോശം ഉറക്കം, ചില സന്ദർഭങ്ങളിൽ സമ്മർദം തുടങ്ങി ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. എന്നാൽ, പലപ്പോഴും വിശപ്പ് തോന്നുന്നതിന്റെ കാരണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട സമയമായെന്ന് ഓർക്കുക. ഇടയ്ക്കിടെയുള്ള വിശപ്പിന്റെ ചില കാരണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര വിശദീകരിച്ചിട്ടുണ്ട്.

”വിശപ്പ് തോന്നുന്നത് സ്വാഭാവിക കാര്യമാണ്. ഇതിലൂടെ ഭക്ഷണം കഴിക്കാനുള്ള സമയമായെന്ന് ശരീരം നിങ്ങളോട് പറയുകയാണ്. എന്നാൽ എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ എന്തു ചെയ്യും,” ബത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എപ്പോഴും വിശപ്പ് തോന്നുന്നതിന്റെ കാരണങ്ങൾ ഇനി പറയുന്നവയാകാം.

ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുക: പ്രോട്ടീന് വിശപ്പ് കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുകയും വിശപ്പിന് കാരണമാകുന്ന ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുക: മതിയായ ഉറക്കം വിശപ്പ് നിയന്ത്രിക്കുന്നതിനുള്ള ഒരു ഘടകമാണ്. ഇത് വിശപ്പിന് കാരണമാകുന്ന ഹോർമോണായ ഗ്രെലിൻ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കുക: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾക്ക് നാരുകൾ കുറവായിരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാവുകയും ചെയ്യുന്നു. അവം കൂടുതൽ കഴിക്കുന്നതാണ് വിശപ്പ് തോന്നുന്നതിനുള്ള പ്രധാന കാരണം.

ഭക്ഷണത്തിൽ നാരുകൾ കുറവ്: ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊഴുപ്പ് ചെയിൻ ഫാറ്റി ആസിഡുകളുടെ ഉൽപാദനത്തെ വർധിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിന് സംതൃപ്തി അനുഭവപ്പെടുന്നു.

അമിത സമ്മർദം: സമ്മർദം കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് വിശപ്പ് കൂട്ടുന്നു.

രോഗാവസ്ഥകൾ: അമിതമായ വിശപ്പ് പലപ്പോഴും വിഷാദം, ഉത്കണ്ഠ, പ്രീമെൻസ്ട്രൽ സിൻഡ്രോം തുടങ്ങിയ മറ്റ് ചില രോഗാവസ്ഥകളുടെ ലക്ഷണമാണ്.

ഭക്ഷണം ഒഴിവാക്കുക, ആവശ്യത്തിന് പ്രോട്ടീനും നാരുകളും കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഉറക്കക്കുറവ്, സമ്മർദം, ഉത്കണ്ഠ തുടങ്ങി നിരവധി കാരണങ്ങളാൽ വിശപ്പ് അനുഭവപ്പെടാമെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.ജി.സുഷമ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

ഭക്ഷണ ഇടവേളകൾക്കിടയിൽ വിശപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കുക. ഈ സമയത്ത് മിതമായ അളവിൽ ആരോഗ്യകരമായ സ്നാക്സുകൾ കഴിക്കാം. ഡയറ്റിന്റെ ഭാഗമായി ഭക്ഷണം നിയന്ത്രിക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇവ പിന്നീട് അമിതമായി കഴിക്കുന്നതിന് ഇടയാക്കും. ശരീരത്തിന് വിശപ്പ് അനുഭവപ്പെടുമ്പോൾ നൽകുന്ന അടയാളങ്ങൾ ശ്രദ്ധിക്കുക. പോഷകാഹാരങ്ങൾ കഴിച്ച് വിശപ്പ് മാറ്റുക. അതിലൂടെ വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.

എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നത് മാറ്റാൻ സഹായിക്കുന്ന ചില ടിപ്സുകളും അവർ പങ്കുവച്ചിട്ടുണ്ട്.

പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: ഈ ഭക്ഷണങ്ങൾ കൂടുതൽ നേരം വയർനിറഞ്ഞ പ്രതീതി നിലനിർത്തുകയും വിശപ്പ് അനുഭവപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും.

ജലാംശം നിലനിർത്തുക: ദിസവം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക.

ആവശ്യത്തിനുള്ള ഉറക്കം: വിശപ്പിന് കാരണമാകുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ എല്ലാ രാത്രിയും 7-8 മണിക്കൂർ ഉറങ്ങുക.

സമ്മർദം നിയന്ത്രിക്കുക: വിശപ്പുണ്ടാക്കുന്ന ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നതിന് ധ്യാനമോ വ്യായാമമോ പോലുള്ള സമ്മർദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ പരീക്ഷിക്കുക.

ചെറിയ അളവിലും ഇടയ്ക്കിടയും ഭക്ഷണം കഴിക്കുക: ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം ഉപാപചയപ്രവർത്തനത്തെ സ്ഥിരമായി നിലനിർത്താനും വിശപ്പ് തടയാനും സഹായിക്കും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: You could blame these habits for always feeling hungry