ലോകമാകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വയം പ്രതിരോധങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധയിൽനിന്നും രക്ഷപ്പെടുത്തും. പക്ഷേ സാനിറ്റൈസറിന് ആവശ്യക്കാർ വർധിച്ചതോടെ പലയിടത്തും വാങ്ങാൻ കിട്ടാതില്ലാതായി. ചിലയിടങ്ങളിൽ വൻ തുകയ്ക്കാണ് സാനിറ്റൈസർ വിൽക്കുന്നത്. ഈ സാഹചര്യത്തിൽ നമുക്ക് വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ സാനിറ്റൈസർ നിർമിക്കാം.

”അതെ, ഹാൻഡ് സാനിറ്റൈസർ വീട്ടിൽ തന്നെ നിർമിക്കാം. ഒരു ചെറിയ പാത്രത്തിൽ മദ്യവും കറ്റാർ വാഴ ജെല്ലും ഒഴിക്കുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗപ്രദമാകാൻ അതിൽ കുറഞ്ഞത് 60% മദ്യം അടങ്ങിയിരിക്കണം, അതിനാൽ നിങ്ങൾ 2: 1 (2 ശതമാനം മദ്യം, 1 ശതമാനം കറ്റാർ വാഴ ജെൽ) അനുപാതം പാലിക്കണം,” ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.രാജേഷ് ചൗള ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

Read Also: ഹാൻഡ് സാനിറ്റൈസർ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മദ്യവും കറ്റാർ വാഴ ജെല്ലും ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി പ്ലാസ്റ്റിക് കുപ്പികളിലേക്ക് ഒരു ഫണൽ ഉപയോഗിച്ച് ഒഴിക്കുക. ഒരു സാനിറ്റൈസറിന്റെ പ്രധാന ഘടകം മദ്യമാണ്. നിങ്ങളുടെ കൈകൾ വരണ്ടുപോകാതിരിക്കാനാണ് കറ്റാർ വാഴ ജെൽ സാനിറ്റൈസറിൽ ചേർക്കുന്നത്. എന്നിരുന്നാലും, നല്ല വണ്ണം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതിന് പകരമാകില്ല ഒരിക്കലും സാനിറ്റൈസർ എന്നതെപ്പോഴും ഓർമ വേണം.

ഹാൻഡ് സാനിറ്റൈസർ വീട്ടിൽ നിർമിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ

99 ശതമാനം മദ്യം, 2/3 കപ്പ്

92 ശതമാനം കറ്റാർ വാഴ ജെൽ, 1/3 കപ്പ്

ചേരുവകൾ ഇളക്കാനായി ഒരു സ്പൂണു പാത്രവും

സാനിറ്റൈസർ ഒരു കുപ്പിയിൽ നിറയ്ക്കുന്നതിനുളള ഫണൽ

ഹാൻഡ് സാനിറ്റൈസർ നിറയ്ക്കാൻ സൗകര്യപ്രദമായ കുപ്പികൾ

sanitiser, ie malayalam

സാനിറ്റൈസർ നിർമിക്കുന്ന വിധം

1. 2/3 അളവിൽ മദ്യം ഇടത്തരം വലിപ്പമുള്ള പാത്രത്തിൽ ഒഴിക്കുക. മദ്യത്തിന്റെ ലേബലുകളിൽ സൂചിപ്പിച്ചിരിക്കുന്ന ശതമാനം അവയിലെ മദ്യത്തിന്റെ സാന്ദ്രതയുടെ ശതമാനത്തെ സൂചിപ്പിക്കുന്നു. 99.8 ശതമാനം മദ്യമെന്നാണ് ലേബലിൽ കാണിച്ചിരിക്കുന്നതെങ്കിൽ അത് ഏകദേശം ശുദ്ധമായ മദ്യമെന്നർഥം.

2. മദ്യത്തിൽ ഗ്ലിസറിൻ ചേർത്ത് നന്നായി ഇളക്കുക. നിങ്ങൾ എടുത്ത പാത്രത്തിന് അടപ്പുണ്ടെങ്കിൽ മൂടിയശേഷം നന്നായി കുലുക്കുക.

3. അതിനുശേഷം വെളളം ചേർക്കുക. 1/4 കപ്പ് വെള്ളവും ഒരു ടേബിൾ സ്പൂൺ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളവും ഒരു ടേബിൾ സ്പൂൺ ചൂടു വെള്ളവും ആവശ്യമാണ്. ഇവയെല്ലാം തന്നെ ചേർത്ത് നന്നായി ഇളക്കണം.

4. അതിനുശേഷം കുപ്പികളിലോ പാത്രങ്ങളിലോ നിറയ്ക്കുക. മദ്യം ഉപയോഗിച്ച് പാത്രങ്ങൾ/കുപ്പികൾ തളിക്കുക. മദ്യം ബാഷ്പീകരിക്കപ്പെടുന്നതുവരെ ഇരിക്കട്ടെ.

5. ഇനി സാനിറ്റൈസർ നിങ്ങൾക്ക് ഇഷ്ടമുളള ബോട്ടിലിലേക്ക് മാറ്റി ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുക.

വീട്ടിൽ നിർമിക്കുന്ന സാനിറ്റൈസർ 15 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുതെന്ന് ഡോ.ചൗള പറയുന്നു. ഒരു ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം കൈകളിൽ കുറച്ചെടുത്തശേഷം നന്നായി തടവണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഇതൊക്കെയാണെങ്കിലും നിങ്ങൾ ഉപയോഗിക്കുന്ന മദ്യത്തിന്റെ സുരക്ഷാ നിർദേശങ്ങൾ എല്ലായ്പ്പോഴും പാലിക്കാൻ ഓർമിക്കുക. “ഇത് നിങ്ങളുടെ കൈകൾ വൃത്തിയാക്കാൻ മാത്രമുള്ളതാണെന്ന് ഓർക്കുക” ഡോ.ചൗള പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook