/indian-express-malayalam/media/media_files/2024/12/04/lRdmQkFH20yIAH5ETFxa.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കുകയെന്നത് ഇന്ന് പലരുടെയും ലക്ഷ്യമാണ്. ഉദാസീനമായ ജീവിതശൈലിയും, മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും ജങ്ക് ഫുഡും ഒക്കെ ശരീര ഭാരം കൂടാൻ ഇടയാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലപ്പോഴും കർശനമായ ഡയറ്റും വ്യായാമവും പിന്തുടരുന്നു. എന്നാൽ, തിരക്കേറിയ ജീവിതത്തിനിടയിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാറില്ലെന്നു പരാതിപ്പെടുന്നവരാണ് കൂടുതൽ. വ്യായാമം ചെയ്യാതെ ശരീര ഭാരം കുറയ്ക്കാനാകുമോയെന്നാണ് ഇക്കൂട്ടർ ചോദിക്കാറുള്ളത്.
വ്യായാമം ഇല്ലാതെയും ശരീര ഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ജെ.പഞ്ചൽ അഭിപ്രായപ്പെട്ടത്. അതിനായി 4 കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അവർ വ്യക്തമാക്കി.
1. സമീകൃതാഹാരം കഴിക്കുക
വ്യായാമമില്ലാതെ ശരീരഭാരം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ, സമീകൃതാഹാരമാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ദിവസവും കഴിക്കുക. കൂടാതെ, ഓരോ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുക. ഇത് കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നൽകാൻ സഹായിക്കും.
2. ധാരാളം വെള്ളം കുടിക്കുക
വ്യായാമമില്ലാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. നിർജലീകരണം ഉണ്ടെങ്കിൽ, ശരീരത്തിന് ദാഹവും വിശപ്പും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതിലൂടെ നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി ഉപഭോഗത്തിലേക്ക് നയിക്കുന്നു, ഇത് ഒഴിവാക്കാൻ ദിവസം മുഴുവൻ ധാരാളം വെള്ളമോ മറ്റ് ജലാംശം നൽകുന്ന പാനീയങ്ങളോ കുടിക്കുക.
3. ഭക്ഷണത്തിന്റ അളവ് നിയന്ത്രിക്കുക
അധിക കലോറി എരിച്ചുകളയാൻ വ്യായാമം കൂടാതെ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നത് പരിശീലിക്കുക, ഭാഗ നിയന്ത്രണം അത്യാവശ്യമാണ്. പാത്രത്തിന്റെ വലിപ്പം ഭക്ഷണ നിയന്ത്രണത്തെ സ്വാധീനിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. എപ്പോഴും ഭക്ഷണം കഴിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക. അതിലൂടെ കലോറി ഉപഭോഗം കുറയ്ക്കാനാകും.
4. സ്ട്രെസ് നിയന്ത്രിക്കുക
മാനസികവും ശാരീരികവുമായ ആരോഗ്യം ശരീര ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത സ്ട്രെസും ഉയർന്ന കോർട്ടിസോളിന്റെ അളവും വിശപ്പിന്റെ ഹോർമോണുകളെ ബാധിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ കലോറി ഉപഭോഗം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്കോ നയിച്ചേക്കാം.
ഏതൊരു ഫിറ്റ്നസ് യാത്രയ്ക്കും വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ്. എങ്കിലും, ഈ നാലു കാര്യങ്ങൾ ചെയ്താൽ പതിയെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. സാധാരണ വ്യായാമം പോലെ വേഗത്തിൽ അല്ലെന്നുമാത്രം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us