യോഗയ്ക്ക് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല. തല മുതൽ കാൽ വരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കായുള്ള ആസനങ്ങൾ യോഗയിലുണ്ട്. വ്യക്തിയെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചിപ്പിക്കാനും മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാനും യോഗ സഹായിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന് പകരമാവാൻ ഒന്നിനും കഴിയില്ലെങ്കിലും, യോഗയ്ക്ക് ഒരു പരിധിവരെ, പല ആരോഗ്യ പ്രശ്നങ്ങൾക്കുമുഴള്ള അപകടസാധ്യത കുറയ്ക്കാൻ കഴിയും, അതിലൊന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. സ്ട്രോക്ക് തടയാൻ നിങ്ങൾക്ക് യോഗ നല്ല മാർഗമായിരിക്കുമെന്ന് ആത്മീയ ആചാര്യനും ജീവിതശൈലി പരിശീലകനും യോഗ ഗുരുവും എഴുത്തുകാരനുമായ ഗ്രാൻഡ് മാസ്റ്റർ അക്ഷർ പറയുന്നു. പ്രായമായ, സ്ട്രോക്കിനെ അതിജീവിക്കുന്നവർക്ക് അവരുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും കൂടുതൽ സജീവമാകാനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
“മസ്തിഷ്കത്തിന്റെ ഒരു ഭാഗത്ത് ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ സ്ഥിരമായ വിതരണം ലഭിക്കുന്നത് നിലയ്ക്കുമ്പോൾ ഒരു സ്ട്രോക്ക് സംഭവിക്കുന്നു. ദുർബലമായ മസ്തിഷ്ക ടിഷ്യു തകരാറിലാകുന്നു, ഇത് തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന വെസലിലെ തടസ്സം മൂലമോ അല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴൽ പൊട്ടിയതുകൊണ്ടോ ഇത് സംഭവിക്കാം, ”അദ്ദേഹം പറയുന്നു.
Also Read: എത്ര സമയം നിങ്ങൾ വ്യായാമം ചെയ്യണം? മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്ട്രോക്കിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനുമായി ചെയ്യാവുന്ന അഞ്ച് ആസനങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തുന്നു. ഓരോ പോസും 30 സെക്കൻഡ് പിടിക്കുകയും മൂന്ന് സെറ്റുകൾ വരെ ആവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Paschimottanasana — Seated forward bend– പശ്ചിമോത്തനാസനം
- നിവർന്നിരുന്ന് നിങ്ങളുടെ കാലുകൾ മുന്നോട്ട് നീട്ടിക്കൊണ്ട് ആരംഭിക്കുക; നിങ്ങളുടെ കാൽമുട്ടുകൾ ചെറുതായി വളഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ കൈകൾ മുകളിലേക്ക് നീട്ടി നട്ടെല്ല് നിവർന്ന നിലയിലാക്കുക.
- ശ്വാസം പുറത്തേക്ക് വിടുക, വയർ വായു ശൂന്യമാക്കുക.
- ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട്, ഇടുപ്പിൽ മുന്നോട്ട് കുനിഞ്ഞ് അരക്ക് മുകളിലുള്ള ശരീരം അരക്ക് താഴെയുള്ള ഭാഗത്തേക്ക് അടുപ്പിക്കുക.
- നിങ്ങളുടെ കൈകൾ താഴ്ത്തി നിങ്ങളുടെ കാൽപാദത്തിൽ പിടിക്കുക.
- നിങ്ങളുടെ കാൽമുട്ടുകൾ നിങ്ങളുടെ മൂക്ക് കൊണ്ട് തൊടാൻ ശ്രമിക്കുക. 10 സെക്കൻഡ് നേരത്തേക്ക് ആ സ്ഥാനം പിടിക്കുക.
Padahastasana-പാദഹസ്താസനം
- സമസ്തിതിയിൽ നിന്നുകൊണ്ട് ആരംഭിക്കുക.
- ശ്വാസം എടുത്ത് നിങ്ങളുടെ അപ്പർബോഡി ഇടുപ്പിൽ നിന്ന് താഴേക്ക് താഴ്ത്തി നിങ്ങളുടെ മൂക്ക് കാൽ മുട്ടിൽ തൊടുക.
- കൈപ്പത്തികളുടെ ഉൾവശം നിങ്ങളുടെ കാൽപാദത്തോട് ചേർത്ത് പിടിക്കുക.
- നിങ്ങളുടെ കാൽമുട്ടുകൾ പതുക്കെ നേരെയാക്കി നിങ്ങളുടെ നെഞ്ച് നിങ്ങളുടെ തുടകളിലേക്ക് അടുപ്പിച്ച് കൊണ്ടുവരാൻ ശ്രമിക്കുക.
- ഈ ആസനം അൽപനേരം തുടരുക.
Dhanurasana– ധനുരാസനം
- നിങ്ങൾ കമിഴ്ന്ന് കിടന്ന് ആരംഭിക്കുക.
- നിങ്ങളുടെ കാൽമുട്ടുകൾ വളച്ച് കൈപ്പത്തികൾ കൊണ്ട് കാൽക്കുഴയുടെ ഭാഗത്ത് പിടിക്കുക.
- ശക്തമായി പിടിക്കുക.
- നിങ്ങളുടെ കാലുകളും കൈകളും കഴിയുന്നത്ര ഉയരത്തിൽ ഉയർത്തുക.
- മുകളിലേക്ക് നോട്ടം തിരിച്ച് കുറച്ചുനേരം നോക്കി നിൽക്കുക.
Bhujangasana (Cobra Pose)-ഭുജംഗാസനം
- നിങ്ങളുടെ കൈപ്പത്തികൾ തോളിന് താഴെ വച്ചുകൊണ്ട് കമിഴ്ന്ന് കിടക്കുക.
- നിങ്ങളുടെ കാൽവിരലുകൾ നിലത്ത് വച്ചുകൊണ്ട് നിങ്ങളുടെ പാദങ്ങൾ ചേർത്ത് കൊണ്ടുവരിക.
- ദീർഘമായി ശ്വാസം എടുക്കുക, തുടർന്ന് തലയും തോളും തോഴോട്ടുള്ള ഭാഗങ്ങളും മുകളിലേക്ക് ഉയർത്തുക.
- 30 ഡിഗ്രി കോണിൽ ശരീരം ഉയർത്തുക, പക്ഷേ നിങ്ങളുടെ പൊക്കിളിന് താഴോട്ടുള്ള ഭാഗങ്ങൾ തറയിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ തല ചെറുതായി മുകളിലേക്ക് ഉയർത്തി നിങ്ങളുടെ തോളുകൾ നിവർത്തുക.
- പുറത്തുവരാൻ, നിങ്ങളുടെ ശരീരം സൗമ്യമായി സാവധാനം താഴ്ത്തുക, തുടർന്ന് ശ്വാസം പുറത്തേക്ക് വിടുക.
Samasthithi/Tadasana-സമസ്ഥിതി/താടാസനം
- നിവർന്ന് നിൽക്കുക. കാൽപാദങ്ങൾ രണ്ടും അടുപ്പിച്ച് കാലിലെ തള്ളവിരലുകൾ രണ്ടും ചേർന്ന് നിൽക്കുന്ന വിധത്തിൽ നിവർന്ന് നിൽക്കുക.
- നിങ്ങളുടെ ഉദരഭാഗം ഉള്ളിലേക്ക് വലിച്ച് വരച്ച് തോൾ റിലാക്സ് ചെയ്ത് വയ്ക്കുക.
- നിങ്ങളുടെ കാലിലെ പേശികളെ സജീവമാക്കിനിർത്തിക്കൊണ്ച് അഞ്ച്-എട്ട് തവണ ശ്വാസം എടുക്കുക.
- മുതിർന്നവർക്ക് അവരുടെ നിൽപ് ഉയർന്നതും ശക്തവുമായി നിലനിർത്തുന്നതിനുള്ള ഒരു മികച്ച പോസ് ആണ് ഇത്.
Also Read: എത്ര ശ്രമിച്ചിട്ടും അടിവയറിലെ കൊഴുപ്പ് കുറയുന്നില്ലേ? ഇതാവാം കാരണങ്ങൾ