scorecardresearch

യോഗയിലൂടെ പ്രായമായവരിൽ ശാരീരിക-മാനസികാരോഗ്യം വർധിക്കുമെന്ന് പഠനം

പ്രായമായവരിൽ ശാരീരികവും മാനസികവുമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് യോഗയ്ക്ക് വലിയ കഴിവുണ്ടെന്ന് പഠനത്തിൽ മനസിലാക്കി

yoga, ie malayalam

യോഗ പരിശീലിക്കുന്നതിലൂടെ പ്രായമായവരിൽ പേശികളുടെ ശക്തിയും സന്തുലിതാവസ്ഥയും വർധിപ്പിക്കുന്നതിനൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പഠനം. പ്രായമായവരിൽ യോഗയിലൂടെയുളള ശാരീരികവും മാനസികവുമായ നേട്ടങ്ങളക്കുറിച്ചുളള 22 പഠനങ്ങൾ യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ അവലോകനം ചെയ്തു. യോഗ പ്രോഗ്രാമുകൾ ഒരു മാസം മുതൽ ഏഴ് മാസം വരെയുളളവയുണ്ട്. സെഷനുകളുടെ ദൈർഘ്യം 30 മുതൽ 90 മിനിറ്റ് വരെയാണ്.

പ്രായമായവരിൽ വലിയൊരു വിഭാഗം നിഷ്‌ക്രിയരാണെന്ന് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ദിവ്യ ശിവരാമകൃഷ്ണൻ പറഞ്ഞു. പ്രായമായവരിൽ ശാരീരികവും മാനസികവുമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് യോഗയ്ക്ക് വലിയ കഴിവുണ്ടെന്ന് പഠനത്തിൽ ഞങ്ങൾ മനസിലാക്കി. പ്രായവുമായി ബന്ധപ്പെട്ട അവസ്ഥകളെയും രോഗങ്ങളെയും തരണം ചെയ്യാനുളള മികച്ചയൊന്നാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പുറംവേദന മാറാൻ യോഗ സഹായിക്കുമെന്ന് ശിൽപ ഷെട്ടി, വീഡിയോ കാണാം

യോഗ പരിശീലിച്ച ആളുകൾക്ക് വഴക്കം, കാലിന്റെ ശക്തി, വിഷാദം, ഉറക്കത്തിന്റെ ഗുണനിലവാരം, ചൈതന്യം, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിവ മെച്ചപ്പെട്ടതായി ഗവേഷകർ കണ്ടെത്തി. മറ്റ് പ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താഴ്ന്ന ശരീരശക്തി, ശരീരത്തിന്റെ വഴക്കം, വിഷാദം എന്നിവ യോഗ മെച്ചപ്പെടുത്തി.

യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പ്രായമായവരെ അവബോധപ്പെടുത്താൻ പഠനത്തിനായെന്ന് ഗവേഷകർ പറഞ്ഞു. പ്രായമായവരിൽ യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനുളള തെളിവുകൾ പഠനം നൽകിയതായും അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Yoga boosts health mental well being in older adults

Best of Express