scorecardresearch

Latest News

മലബന്ധം ഒഴിവാക്കാനുള്ള യോഗാസനങ്ങളും ആയുർവേദ ടിപ്‌സുകളും

രാത്രി ഉറങ്ങുന്നതിനു മുൻപായി 1 ടീസ്പൂൺ പശുവിൻ നെയ്യ് ചെറുചൂടുള്ള പാലിനൊപ്പം കഴിക്കുക

health, health news, ie malayalam

ക്രമരഹിതമായ മലവിസർജ്ജനവും മലബന്ധവും ഒരാളെ അസ്വസ്ഥനാക്കുകയും മറ്റ് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഉദാസീനമായ ജീവിതശൈലി മുതൽ ജങ്ക് ഫുഡ് കഴിക്കുന്നത് വരെയുള്ള വിവിധ കാരണങ്ങളാൽ മലബന്ധം ഉണ്ടാകാം. ആയുർവേദമനുസരിച്ച്, വാത ദോഷത്തിന്റെ അസന്തുലിതാവസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നത്.

മലബന്ധത്തിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് ആയുർവേദ ഡോ.ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  • വരണ്ടതും തണുത്തതും എരിവുള്ളതും വറുത്തതും ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുക
  • ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
  • ഭക്ഷണത്തിൽ ഫൈബർ കുറവ്
  • മോശം മെറ്റബോളിസം
  • ഉറക്കമില്ലായ്മ
  • രാത്രിയിൽ വൈകി അത്താഴം കഴിക്കുക
  • ഉദാസീനമായ ജീവിതശൈലി

മലബന്ധത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ യോഗാസനങ്ങൾ പരിശീലിക്കാൻ ശ്രമിക്കുക.

മലാസന

അർധ-മത്സ്യേന്ദ്രാസന

ഹലാസന

പവൻമുക്താസന

ബദ്ധ കൊണാസന

മലബന്ധം ഒഴിവാക്കാനുള്ള ടിപ്‌സുകൾ

  • രാത്രി ഉറങ്ങുന്നതിനു മുൻപായി 1 ടീസ്പൂൺ പശുവിൻ നെയ്യ് ചെറുചൂടുള്ള പാലിനൊപ്പം കഴിക്കുക.
  • രാവിലെ എഴുന്നേറ്റ ഉടൻ ആദ്യം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.
  • ഒന്നുകിൽ ഇന്ത്യൻ രീതിയിലുള്ള ടോയ്‌ലറ്റിലേക്ക് മാറുക അല്ലെങ്കിൽ വെസ്റ്റേൺ ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ കാൽക്കീഴിൽ ഒരു സ്റ്റൂൾ വയ്ക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രണ്ട് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം മലബന്ധം എളുപ്പത്തിൽ അകറ്റും

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Yoga asanas and tips to relieve constipation according to ayurveda