scorecardresearch
Latest News

World IVF Day: ലോക ഐവിഎഫ് ദിനം: ആദ്യമായി മാതാപിതാക്കളാകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

World IVF Day: ആദ്യമായി ഐവിഎഫ് ചികിത്സാ രീതിക്ക് ഒരുങ്ങുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം

World IVF Day, World IVF Day date, World IVF Day news, what should parents know IVF, what is IVF, how is IVF done, tips for IVF for first timers, indianexpress, indianexpress.com

World IVF Day: ഇന്ന് ലോക ഐവിഎഫ് ദിനം. എല്ലാ വർഷവും ജൂലൈ 25-നാണ് ഈ ദിനം ആചരിക്കുന്നത്. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) നീണ്ടതും മടുപ്പിക്കുന്നതുമായ ഒരു പ്രക്രിയയാണ്, അതിൽ നീണ്ട ഡോക്ടർ സന്ദർശനങ്ങളും ഉൾപ്പെടുന്നു. അണ്ഡാശയത്തില്‍ നിന്ന് ഒരു അണ്ഡം ശേഖരിക്കുകയും ലാബില്‍ ബീജസങ്കലനം നടത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ബീജസങ്കലനത്തിനു ശേഷം, ഭ്രൂണം ഗര്‍ഭാശയത്തിലേക്ക് മാറ്റുന്നു. വളരെയധികം സമയമെടുക്കുന്ന ഒരു പ്രക്രിയയാണിത്.

അതിനാൽ, ഒരാൾ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. ആദ്യമായി ഐവിഎഫ് ചികിത്സാ രീതിക്ക് ഒരുങ്ങുന്നവർ ഈ യാത്ര നടത്താൻ തീരുമാനിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇവയെക്കുറിച്ച് സംസാരിക്കുകയാണ് പ്രൈം ഐവിഎഫ് സെന്ററിലെ ഇൻഫെർട്ടിലിറ്റി ആൻഡ് ഐവിഎഫ് എച്ച്ഒഡി ഡോ.നിഷി സിങ്.

ഐവിഎഫ് ചികിത്സ ആരംഭിക്കുന്നതിന് ആരോഗ്യ നില പരിശോധിക്കുക. ഐവിഎഫ് വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.

ഹോർമോണുകൾ കുത്തിവയ്ക്കുന്നത് ഉൾപ്പെടുന്നതാണ് ഐവിഎഫ് ചികിത്സാ രീതിയെന്ന് ഓർമ്മിക്കുക. മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മാംസപേശിയുടെ വലിവ്, അസ്വസ്ഥത എന്നിവയും അതിലേറെയും ഈ കാലയളവിൽ അനുഭവപ്പെട്ടേക്കാം. ”വളരെയധികം അസ്വസ്ഥതകൾ നേരിടുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്, അത് അവഗണിക്കരുത്,” ഡോ. സിംഗ് ഉറപ്പിച്ചു പറഞ്ഞു.

അത്തരം സമയങ്ങളിൽ ഒരാൾക്ക് മാനസിക വിഷമം, വിഷാദം, ഉത്കണ്ഠ എന്നിവ പോലും അനുഭവപ്പെടാം. ”ഒരു തെറാപ്പിസ്റ്റുമായോ കൗൺസിലറുമായോ സംസാരിക്കുക,” ഡോ. സിങ് പറഞ്ഞു.

ഐവിഎഫിന് വിധേയരായ ഏതൊരാളും തിരഞ്ഞെടുക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ഭ്രൂണങ്ങൾ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. കൂടുതൽ ആരോഗ്യമുള്ള ഭ്രൂണങ്ങൾ ആ ഭ്രൂണങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു,, ഗർഭിണിയാകുന്നതിനും പ്രസവിക്കുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ചിലപ്പോൾ, രോഗികൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആരോഗ്യകരമായ ഭ്രൂണങ്ങൾ ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനം ആശയവിനിമയമാണ്. അധിക ഭ്രൂണങ്ങൾ മറ്റ് ആളുകൾക്ക് ദാനം ചെയ്യുന്നത് പോലുള്ള ഓപ്ഷനുകൾ ഡോക്ടറുമായി ചർച്ച ചെയ്യുക.

വാടക ഗർഭധാരണം തിരഞ്ഞെടുക്കാം. ഭ്രൂണത്തെ നിര്‍ദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബില്‍ വെച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്നു.

ഐവിഎഫിന്റെ വിജയ നിരക്ക് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ”ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഐവിഎഫ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്ലിനിക്കിനെ ആശ്രയിച്ചിരിക്കും വിജയ നിരക്ക്. അതിനാൽ, നിങ്ങളുടെ സംശയങ്ങളും ഗർഭധാരണ വിജയസാധ്യതയും ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റുമായി ചർച്ച ചെയ്യുക,” ഡോ.സിങ് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: World ivf day things first time parents should know

Best of Express