Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

World COPD Day: സി.ഒ.പി.ഡി രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം

World COPD Day: കേരളത്തിൽ ഒരു വർഷം 25,000ൽ അധികം ആളുകൾ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ

COPD day, world COPD DAY, what is COPD, Chronic Obstructive Lung Disease symptoms, Chronic Obstructive Lung Disease causes, Chronic Obstructive Lung Disease treatment

World COPD Day: ലോക സി.ഒ.പി.ഡി. ദിനമാണ് ഇന്ന്. കോവിഡ് കാലത്ത് സി.ഒ.പി.ഡി ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷം ആൾക്കാർ സി.ഒ.പി.ഡി (ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്) രോഗബാധിതരാണ്. ഗുരുതരമായ സി.ഒ.പി.ഡി. രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. കേരളത്തിൽ ഒരു വർഷം 25,000ൽ അധികം ആളുകൾ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കും. സി.ഒ.പി.ഡി. രോഗികളിൽ കോവിഡ് പിടിപെട്ടാൽ മാരകമാകാനുള്ള സാധ്യതയുള്ളതിനാൽ എല്ലാ സി.ഒ.പി.ഡി. രോഗികളും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങളും ബദ്ധിമുട്ടും ഉണ്ടാക്കുന്നതിനാൽ സി.ഒ.പി.ഡി.യെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് സി.ഒ.പി.ഡി.?

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്. സ്പൈറോമെട്രി ടെസ്റ്റിലൂടെയാണ് രോഗം നിർണയിക്കുന്നത്. ഒരാളുടെ ശ്വസന വ്യവസ്ഥയുടെ പ്രവർത്തനക്ഷമതയാണ് ഈ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്.

പ്രധാന കാരണങ്ങൾ

പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ പൊടി പടലങ്ങൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്ത് ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന്റെ പ്രധാന കാരണങ്ങൾ.

രോഗ ലക്ഷണങ്ങൾ

ശ്വാസകോശത്തിന്റെയും ശ്വസനനാളിയുടെയും ചുരുക്കവും നീർക്കെട്ടും മൂലം ശരീരകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് രോഗ ലക്ഷണങ്ങൾക്ക് കാരണമാവുന്നത്. ശ്വാസതടസം, ആയാസകരമായ ജോലികളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അമിതമായ കിതപ്പ്, കഫത്തോടു കൂടിയ നിരന്തരമായ ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പുകവലിയടക്കമുള്ള രോഗകാരണങ്ങളെ നിയന്ത്രിച്ചാൽ ഈ രോഗത്തെ തടയാൻ സാധിക്കും.

സങ്കീർണ്ണതകൾ

സി.ഒ.പി.ഡി. സങ്കീർണമായാൽ ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങൾ, ശ്വാസകോശ ധമനികളിൽ ഉയർന്ന രക്തസമ്മർദം, വിഷാദരോഗം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

പ്രതിരോധം

ഏറ്റവും കൂടുതൽ ആളുകൾക്ക് സി.ഒ.പി.ഡി വരുന്നത് പുകവലി മൂലമാണ്. നിങ്ങൾ പതിവായി പുകവലിക്കുകയാണെങ്കിൽ ഉടൻ തന്നെ അത് ഉപേക്ഷിക്കുക! പുകവലി ശ്വാസകോശത്തിൽ വീക്കവും അസ്വസ്ഥതയും ഉണ്ടാവാൻ കാരണമാകും. ഒറ്റയടിക്ക് പുകവലി നിർത്താൻ സാധിക്കുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടുക.

ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചുമാത്രം ഇത്തരം ജോലികളിൽ ഏർപ്പെടുക. ഇന്ധനത്തിനായി വിറക് പോലുള്ള വസ്തുക്കൾ ഉപയോഗിക്കാതെ പാരമ്പര്യേതര ഊർജ്ജ സോത്രസുകൾ ഉപയോഗിക്കേണ്ടതാണ്.

ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ, എയ്റോബിക്സ്, വർക്ക് ഔട്ട് എന്നീ വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത നിലനിർത്തുക. ഡോക്ടർ നിർദ്ദേശിക്കുന്നുണ്ടെങ്കിൽ, ബ്രീത്തിങ് എക്സർസൈസും ചെയ്യുക.

അമിതമായ ഉത്കണ്ഠ, സമ്മർദ്ദം എന്നിവ രോഗാവസ്ഥയെ വഷളാക്കും. മനസ്സിനെ ശാന്തമാക്കാൻ യോഗയോ മെഡിറ്റേഷനോ ശീലമാക്കുക.

താമസസ്ഥലവും ജോലിസ്ഥലവും ചുറ്റുപാടുകളും നല്ല വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പു വരുത്തുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കർട്ടൻ, കാർപെറ്റ്, ഫാൻ പോലുള്ളവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും പൊടിയടിയാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ശ്വാസ് ക്ലിനിക്കുകൾ

ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും സി.ഒ.പി.ഡി. രോഗങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാവരും ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

ചികിത്സ

ഗുരുതരമായ കേസുകളിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്വയം മരുന്ന് കഴിക്കരുത്, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം കഴിക്കുക. സി‌.ഒ.പി‌.ഡി രോഗനിർണയത്തിനായി പി‌എഫ്‌ടി അല്ലെങ്കിൽ സ്പൈറോമെട്രി ടെസ്റ്റുകൾ ചെയ്യുക.

നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ, പതിവായി ഇൻഹെയ്‌ലറുകൾ ഉപയോഗിക്കുക. ഇൻഹെയ്ൽഡ് തെറാപ്പി പോലുള്ളവ ഒരു പരിധിവരെ സി‌.ഒ.പി‌.ഡിയിൽ നിന്നും രോഗികൾക്ക് ആശ്വാസം പകരും. മരുന്നുകളെ അപേക്ഷിച്ച് ഇവയ്ക്ക് പാർശ്വഫലങ്ങൾ കുറവാണ് താനും.

കഠിനമായ അണുബാധകൾ ഒഴിവാക്കാൻ ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവയ്ക്കെതിരായ കുത്തിവയ്പ്പ് ആവശ്യമാണ്. ഇത്തരം അണുബാധകൾ സി‌പി‌ഡി രോഗികളുടെ സ്ഥിതി ഗുരുതരമാക്കും.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: World copd day respiratory condition symptoms treatment

Next Story
അഞ്ചിലൊന്ന് കോവിഡ് രോഗികൾക്കും മൂന്ന് മാസത്തിനുള്ളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വന്നതായി പഠനം
The moderation of comments is automated and not cleared manually by malayalam.indianexpress.com