Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

World Brain Day 2019: മൈഗ്രെയ്ൻ നിങ്ങളെ വലയ്ക്കുന്നുവോ? അറിയേണ്ടതെല്ലാം

മാസമുറയുടെ സമയത്തും ഗര്‍ഭകാലത്തും ആര്‍ത്തവവിരാമ സമയത്തും ഈസ്ട്രജിനലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പല സ്ത്രീകളിലും മൈഗ്രെയ്ന് കാരണമാകുന്നു

migraine, headache, മൈഗ്രെയ്ൻ, തലവേദന, difference between migraine and headache, മൈഗ്രെയ്ൻ കാരണങ്ങൾ, world brain day, world brain day date, smoking, migraine symptoms, triggers of migraine, what is migraine, world brain day 2019, migraine world brain day, health update indianexpress health, what is migraine, Dr Jaideep Bansal, Fortis Hospital, Shalimar Bagh, difference between migraine and headache, migraine symptoms, migraine treatment, മൈഗ്രെയ്ൻ ചികിത്സ, മൈഗ്രെയ്ൻ ലക്ഷണങ്ങൾ

ലോകത്ത് ദിവസവും ഏഴില്‍ ഒരാളെങ്കിലും മൈഗ്രെയ്ന്‍ കൊണ്ടുള്ള തലവേദനയാല്‍ വലയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈഗ്രെയ്ന്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ അത്ര ഗുരുതരമാണെന്നിരിക്കെ, രോഗം തിരിച്ചറിയാതിരിക്കുകയോ വേണ്ട ചികില്‍സ നടത്താതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. വേള്‍ഡ് ബ്രെയിന്‍ ഡേ (World Brain Day) ആയ ജൂലൈ 22ന് മൈഗ്രെയ്നെക്കുറിച്ച് കൂടുതല്‍ അറിയാം.

ജീവന് ഭീഷണിയാകുന്നത്ര ഗുരുതരമല്ലെങ്കിലും ദൈനംദിന ജീവിതത്തിന്‍റെ താളം തെറ്റിക്കാന്‍ മൈഗ്രെയ്ന് സാധിക്കും. പതിനഞ്ച് ശതമാനം സ്ത്രീകള്‍ക്കും ആറ് ശതമാനം പുരുഷന്‍മാര്‍‌ക്കുമുണ്ടാകുന്ന തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് മൈഗ്രെയ്ൻ എന്ന് ഡല്‍ഹി ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ആശുപത്രി ന്യൂറോളജി വിഭാഗം ഡയറക്ടര്‍ ഡോ.ജയ്ദീപ് ബെന്‍സാല്‍ ചൂണ്ടിക്കാട്ടുന്നു.

മൈഗ്രെയ്നുള്ള വ്യക്തിയുടെ തലച്ചോറ് ചുറ്റുപാടുകളോടും ഉത്തേജിപ്പിക്കുന്ന മറ്റ് പരിതസ്ഥിതികളോടും വളരെ വേഗത്തില്‍ സംവദിക്കുന്നു. 20 മുതല്‍ 25 ശതമാനം ആളുകളിലും മൈഗ്രെയ്ന്‍ കൊണ്ടുണ്ടാകുന്ന തലവേദനയ്ക്ക് മുന്‍പ്, തലയ്ക്ക് ചുറ്റും പ്രഭാവലയമുള്ളതുപോലെ സ്വയം തോന്നാറുണ്ട്. കാഴ്ച ശക്തിയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചില മിന്നലുകളായോ, ഉയര്‍ന്നും താഴ്ന്നുമുള്ള വരകളായുമൊക്കെ പല തരത്തില്‍ ഇതനുഭവപ്പെടാം.

മൈഗ്രെയ്നും സാധാരണ തലവേദനയും തമ്മിലുള്ള വ്യത്യാസങ്ങള്‍

*മൈഗ്രെയ്ന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് പല ഘട്ടങ്ങളുണ്ട്. തലയുടെ ഒരു പകുതിയില്‍ നിന്നാരംഭിച്ച് ഞെരുക്കുന്ന രീതിയിലുണ്ടാകുന്ന വേദനയ്ക്കൊപ്പം ഓക്കാനവും ഛര്‍ദ്ദിയുമുണ്ടാകും. എന്നാല്‍ സാധാരണ തലവേദനയ്ക്ക് മിക്കപ്പോഴും കാരണമാകുന്നത് പല തരത്തിലുള്ള മാനസിക സമ്മര്‍ദ്ദമാണ്. ഈ വേദന, തലയുടെ രണ്ട് ഭാഗത്തും ഒരുപോലെയുണ്ടാകുമെങ്കിലും അത്ര തീവ്രമായിരിക്കുകയില്ല. മാത്രമല്ല ഓക്കാനമോ, ഛര്‍ദ്ദിയോ,  തീവ്ര പ്രകാശത്തോടോ ശബ്ദത്തോടോ ഉള്ള അസ്വസ്ഥതയോ സാധാരണ തലവേദനയില്‍ കണ്ടുവരാറില്ല.

*മൈഗ്രെയ്നെ സംബന്ധിച്ചിടത്തോളം പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. രക്തബന്ധമുള്ളവരില്‍ മൈഗ്രെയ്നുണ്ടാകാറുണ്ടെങ്കില്‍ മൈഗ്രെയ്ന്‍ അടുത്ത തലമുറയിലുള്ളവര്‍ക്ക് വരാനുള്ള സാധ്യത രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെയാണ്. സാധാരണ തലവേദനയുടെ കാര്യത്തില്‍ പാരമ്പര്യം പ്രസക്തമല്ല.

*ചില പ്രത്യേക ഉത്തേജകങ്ങള്‍ ചിലരില്‍ മൈഗ്രെയ്ന് കാരണമാകാറുണ്ട്. എന്നാൽ സാധാരണ തലവേദനയക്ക് ഉത്തേജകങ്ങള്‍ കാരണമാകാറില്ല.

*മൈഗ്രെയ്ന് കൃത്യമായ ചികില്‍സയും പരിചരണവും ആവശ്യമാണ്. എന്നാല്‍ സാധാരണ തലവേദനയെ വേദനസംഹാരികള്‍ കൊണ്ടും ജീവിതശൈലി ക്രമീകരിച്ചും നിയന്ത്രിക്കാനാകും.

മൈഗ്രെയ്ന്‍റെ വിവിധ കാരണങ്ങള്‍

*സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മാസമുറയുടെ സമയത്തും ഗര്‍ഭകാലത്തും ആര്‍ത്തവവിരാമ സമയത്തും ഈസ്ട്രജിനലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പല സ്ത്രീകളിലും മൈഗ്രെയ്ന് കാരണമാകുന്നു.

*ഹോര്‍മോണ്‍ മരുന്നുകള്‍: ഗര്‍ഭനിരോധന ഗുളികകള്‍ പോലെ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുന്ന മരുന്നുകള്‍.

*വിവിധതരം പാനീയങ്ങള്‍: മദ്യം, വീഞ്ഞ്, അമിതമായ കാപ്പി കുടി.

*മാനസീകസമ്മര്‍ദ്ദം:വീട്ടിലും ജോലി സ്ഥലത്തുമുണ്ടാകുന്ന വിവിധതരം സമ്മര്‍ദ്ദങ്ങള്‍

*ഇന്ദ്രിയങ്ങളെ ബാധിക്കുന്ന ഉത്തേജകങ്ങള്‍: കടുത്ത സൂര്യപ്രകാശം, തീവ്ര പ്രകാശങ്ങള്‍, ബഹളങ്ങള്‍, പെയിന്‍റ്,പെര്‍ഫ്യൂം തുടങ്ങിയവയുടെ അതി തീവ്രഗന്ധങ്ങള്‍.

*ഉറക്കത്തിലെ വ്യത്യാസങ്ങള്‍: ഉറക്കക്കുറവ്, ഉറക്ക സമയത്തിലെ ക്രമമില്ലായ്മ ഇവയൊക്കെ ചിലരില്‍ മൈഗ്രെയ്ന് കാരണമാകുന്നു.

*ശാരീരിക ഘടകങ്ങള്‍: കഠിനമായ ശാരീരിക അധ്വാനവും മൈഗ്രെയ്ന് കാരണമാകാറുണ്ട്.

*കാലാവസ്ഥ വ്യതിയാനങ്ങള്‍: കാലാവസ്ഥയിലും അന്തരീക്ഷമര്‍ദ്ദത്തിലുമുള്ള വ്യതിയാനങ്ങളും മൈഗ്രെയ്ന്‍ ഉണ്ടാക്കാറുണ്ട്.

*മരുന്നുകള്‍: ഗര്‍ഭനിരോധന ഗുളികകളും, നൈട്രോഗ്ലിസറിന്‍ പോലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മരുന്നുകളും ഉപയോഗം

*ഭക്ഷണം:പാല്‍ക്കട്ടി, ചോക്ലേറ്റ്,കാപ്പി തുടങ്ങിയവ മൈഗ്രെയ്ന് കാരണമാകാറുണ്ട്. അതുപോലെ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും ഉപവാസവും മൈഗ്രെയ്നെ ക്ഷണിച്ചുവരുത്തുന്നു

*ഭക്ഷണത്തിലെ മറ്റ് പദാര്‍ത്ഥങ്ങള്‍: കൃത്രിമ മധുരങ്ങളും ആഹാരം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന അസംസ്കൃതവസ്തുക്കളും.

മൈഗ്രെയ്ന്‍ പ്രതിരോധിക്കാനുളള പ്രകൃതിദത്തമായ അഞ്ച് വഴികള്‍

*മൈഗ്രെയ്ന് കാരണമാകുന്നത് എന്താണെന്ന് കണ്ടെത്തിയാല്‍ അതൊഴിവാക്കുക.

*കൃത്യമായ വ്യായാമവും ധ്യാനരീതികളും പിന്തുടരുക. ആരോഗ്യകരമായ ജീവിതശൈലി ചിട്ടപ്പെടുത്തുക.

*ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക.

*ഉപവാസവും അമിതമായ ശാരീരിക അധ്വാനവും ഒഴിവാക്കുക.

*മദ്യപാനം,പുകവലി,ലഹരിമരുന്ന് ഇവ ഉപയോഗിക്കാതിരിക്കുക.

Read more: ഉറക്കം പ്രശ്‌നമാണോ? നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: World brain day 2019 migraine symptoms treatment headache

Next Story
അടുക്കളയിൽ‌ കണ്ടെത്താൻ‌ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങൾ‌egg, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com