Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

‘കോണ്ടം ഉപയോഗിക്കണമെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ തന്നെ വിശ്വാസമില്ലേയെന്ന് ചോദിക്കുന്ന ആണ്‍കുട്ടികള്‍’; ഡോക്‌ടറുടെ കുറിപ്പ്

കോണ്ടം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ലൈംഗിക ബന്ധം സുരക്ഷിതമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഡോ.ഷിനു എഴുതിയിരിക്കുന്നത്

Condom, AIDS Healthcare Foundation

ഇന്ന് ലോക എയ്‌ഡ്‌സ് ദിനമാണ്. സുരക്ഷിതല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് എയ്‌ഡ്‌സ് പകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഡോ.ഷിനു ശ്യാമളന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കോണ്ടം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ലൈംഗിക ബന്ധം സുരക്ഷിതമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഡോ.ഷിനു എഴുതിയിരിക്കുന്നത്.

ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ്

കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെൺകുട്ടി പറയുമ്പോൾ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ’ എന്ന ഡയലോഗ് പുരുഷന്മാർ പറയുന്നത് അവരുടെ അജ്ഞതയാകും. അതുമല്ലെങ്കിൽ താത്കാലികമായ സുഖത്തിനുവേണ്ടി ഒരു വലിയ റിസ്‌ക് ഏറ്റെടുക്കുകയാണ് ഇരുവരും ചെയ്യുന്നത്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങൾ വരാതിരിക്കാനും ഗർഭധാരണം തടയാനും സഹായിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മുകളിൽ പറഞ്ഞ ഡയലോഗ് പറഞ്ഞ് പെൺകുട്ടികളെ ഇമോഷണലി ചൂഷണം ചെയ്ത് കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചാൽ അതിൽപ്പരം അപകടം മറ്റൊന്നുമില്ല.

ഒരു വ്യക്തിയെ പരിചയപ്പെടുമ്പോൾ ജനിച്ചപ്പോൾ മുതലുള്ള പരിചയമൊന്നുമില്ലല്ലോ. അയാൾ പറയുന്ന കാര്യങ്ങൾ മാത്രമല്ലേ നമുക്കറിയു. ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക.

Read Also: സെക്‌സ് ആസ്വാദ്യകരമാക്കണോ?; മാറ്റിയെടുക്കണം ഈ തെറ്റിദ്ധാരണകള്‍

സദാചാരം പറഞ്ഞ് ദയവ് ചെയ്ത ആരും ഈ പോസ്റ്റിൽ വരേണ്ടതില്ല. ഒരു ഡോക്ടർക്ക് ഈ വിഷയങ്ങളെക്കുറിച്ച് എഴുതാൻ ഒരു മടിയുമില്ലെന്നു ഓർമിപ്പിച്ചു കൊള്ളട്ടെ.

ഇന്ന് ലോക എയ്ഡ്സ് ദിനത്തിൽ സ്നേഹം കൊണ്ട് മാത്രം ചിന്തിക്കാതെ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കാൻ കൂടി എല്ലാവരും ശ്രമിക്കുക.

മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും രോഗബാധിതമായ ഒരാളുടെ സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമൊക്കെ വൈറസ് ശരീരത്തിലേക്ക് കടക്കാം എന്നതുകൂടി ഓർമപ്പെടുത്തട്ടെ.

സുരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവർ ഉടൻ എച്ച്ഐവി ടെസ്റ്റ് ചെയ്യുക. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ലഭ്യമാണ്. അതുമല്ലെങ്കിൽ നിങ്ങളുടെ സൗകര്യം പോലെ ലാബുകളിലോ സ്വകാര്യ ആശുപത്രിയിലോ ടെസ്റ്റ് ലഭ്യമാണ്.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: World aids day importance of condom in sex

Next Story
ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടോ? കാരണങ്ങൾ ഇതായിരിക്കാംitchy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express