scorecardresearch

ദിവസവും ചെറുപയർ കഴിക്കൂ, അദ്ഭുതകരമായ ഈ ആരോഗ്യ ഗുണങ്ങൾ നേടൂ

നിരവധി ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ചെറുപയറിനെ ആയുർവേദത്തിൽ സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു

ദിവസവും ചെറുപയർ കഴിക്കൂ, അദ്ഭുതകരമായ ഈ ആരോഗ്യ ഗുണങ്ങൾ നേടൂ

ചെറുപയറിൽ ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അവ ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുകയും ചെയ്യും. ഇരുമ്പ്, പൊട്ടാസ്യം, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറുപയർ.

നിരവധി ആരോഗ്യ ഗുണങ്ങളുള്ളതിനാൽ ചെറുപയറിനെ ആയുർവേദത്തിൽ സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. ദഹിക്കാൻ എളുപ്പമായതിനാൽ ചെറുപയർ ദിവസവും കഴിക്കാൻ ആയുർവേദം നിർദേശിക്കുന്നതായി ഡോ.ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

കണ്ണുകളുടെ ആരോഗ്യം, ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തൽ, ശാരീരിക ശക്തി തുടങിയ ഗുണങ്ങളും ചെറുപയറിനുണ്ട്. ദിവസവും ചെറുപയർ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

  • രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
  • മൊത്തത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
  • കരളിന്റെ ആരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു
  • പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
  • ഗർഭിണികൾക്ക് വളരെ നല്ലതാണ് ചെറുപയർ
  • ചെറുപയർ പൊടി ഉപയോഗിച്ചുള്ള ഫെയ്സ്പാക്കുകൾ ചർമ്മത്തിന് തിളക്കം നൽകാനും, മുഖക്കുരു ഭേദമാക്കാനും ചൊറിച്ചിൽ തടയാനും സഹായിക്കുന്നു.
  • സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് സോപ്പനുപകരം ചെറുപയർ പൊടി ഉപയോഗിക്കാം. ഏതു പ്രായത്തിലുള്ളവർക്കും ഇത് അനുയോജ്യമാണ്.

പാചകം ചെയ്യുന്നതിനുമുമ്പ് ചെറുപയർ കുതിർക്കാൻ മറക്കരുതെന്ന് ഡോ. ഭവ്സർ പറയുന്നു, കാരണം ഈ പ്രക്രിയ അവയിൽ നിന്ന് ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നു. ഇത് ദഹിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും എളുപ്പമാക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Wonderful health benefits of eating moong beans every day