scorecardresearch
Latest News

ഒരു കപ്പ് കാപ്പിയെക്കാൾ മികച്ചത്; അതിരാവിലെ കുളിച്ചാലുള്ള അത്ഭുതകരമായ ഗുണങ്ങൾ

മസ്തിഷ്കത്തെ ഉണർത്താനും ശരീരത്തെ ആ ദിവസത്തിനായി ഒരുക്കാനും ഒരു പ്രഭാത കോഫിയേക്കാൾ നല്ലതാണ് തണുത്ത കുളി

shower, health, ie malayalam

രാവിലെയുള്ള അലസതയും ഉറക്ക ക്ഷീണവും മാറ്റാൻ ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇതിനുപകരം മറ്റൊരു ബദലുമുണ്ട്, തണുത്ത വെള്ളത്തിൽ അതിരാവിലെയുള്ള കുളി. തണുത്ത വെള്ളം അതിരാവിലെ തന്നെ ശരീരത്തിൽ വീഴുന്നത് നമ്മളിൽ പലർക്കും ഇഷ്ടമുണ്ടായിരിക്കില്ല. എന്നാൽ ഊർജസ്വലതയും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമുള്ള ഏറ്റവും വേഗമേറിയ മാർഗമാണിതെന്ന് വിദഗ്ധൻ പറയുന്നു.

മസ്തിഷ്കത്തെ ഉണർത്താനും ശരീരത്തെ ആ ദിവസത്തിനായി ഒരുക്കാനും ഒരു പ്രഭാത കോഫിയേക്കാൾ നല്ലതാണ് തണുത്ത കുളിയെന്ന് സൈക്കോളജി സ്പെഷ്യലിസ്റ്റ് ടിം ഗ്രേ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അടുത്തിടെ പറഞ്ഞിരുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് 300 മില്ലിഗ്രാം കഫീനേക്കാൾ വളരെ ശക്തമാണ്, കൂടാതെ 5 മിനിറ്റിനുള്ളിൽ ഉറക്ക ക്ഷീണത്തിൽനിന്ന് പൂർണ്ണമായി പുറത്തുവരാമെന്ന് അദ്ദേഹം പറയുന്നു.

തണുത്ത വെള്ളത്തിൽ കുളിച്ചാലുള്ള ചില അത്ഭുതകരമായ ഗുണങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

  • രാവിലെ ഊർജം വർധിപ്പിക്കുക
  • വർക്കൗട്ടുകളിൽ നിന്ന് വേഗത്തിൽ വീണ്ടെടുക്കുക
  • രക്തചംക്രമണം മെച്ചപ്പെടുത്തുക, വീക്കം കുറയ്ക്കുക
  • ഉപാപചയപ്രവർത്തനത്തെ ഉത്തേജിപ്പിക്കുക. ലിംഫറ്റിക് ക്ലെൻസിങ് വർധിപ്പിക്കുക
  • മാനസികാവസ്ഥയും മാനസിക പ്രതിരോധശേഷിയും മെച്ചപ്പെടുത്തുക
  • വിട്ടുമാറാത്ത വേദന കുറയ്ക്കുക
  • സമ്മർദം കുറയ്ക്കുക
  • ഇച്ഛാശക്തി വർധിപ്പിക്കുക
  • ഉയർന്ന തലത്തിലുള്ള ജാഗ്രത നൽകുക

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Wonderful benefits of cold shower in morning

Best of Express