scorecardresearch

ഒരു വർഷം കൊണ്ട് 99 കിലോയിൽ നിന്നും 60 ലേക്ക്; വണ്ണം കുറയ്ക്കാൻ സഹായിച്ചത് ഈ 'സിംപിൾ റൂൾ'

കൃത്യമായ പ്ലാനിങ്ങും കുറച്ച് അച്ചടക്കവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ഈ 29 കാരി

കൃത്യമായ പ്ലാനിങ്ങും കുറച്ച് അച്ചടക്കവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ഈ 29 കാരി

author-image
Health Desk
New Update
Louise Gough

ലൂയിസ് ഗഫ്

ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങും കുറച്ച് അച്ചടക്കവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ലൂയിസ് ഗഫ് എന്ന 29-കാരി. വെറും ഒരു വർഷം കൊണ്ട് 38 കിലോയാണ് ലൂയിസ് കുറച്ചത്. 99 കിലോയിൽ നിന്നും 60 കിലോയിലേക്ക് എത്തിയ ലൂയിസിന്റെ ഈ മാറ്റത്തിന് പിന്നിൽ ലളിതമായ ഒരു ഡയറ്റ് നിയമമാണുള്ളത്.

Advertisment

മാറ്റത്തിന് പ്രേരിപ്പിച്ച ആ രാത്രി

2024 ഒക്ടോബറിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിക്ക് പോയപ്പോഴാണ് തന്റെ ശരീരസ്ഥിതി എത്രത്തോളം മോശമാണെന്ന് ലൂയിസ് തിരിച്ചറിഞ്ഞത്. ഒരു മണിക്കൂർ പോലും നൃത്തം ചെയ്യാൻ കഴിയാതെ ലൂയിസ് കിതച്ചുപോയി. വിയർത്തു കുളിച്ച ലൂയിസിന് ശ്വാസം കിട്ടാൻ പോലും പ്രയാസമായിരുന്നു. കുനിഞ്ഞ് ഷൂ ലേസ് കെട്ടാൻ പോലും സാധിക്കാതെ വന്നപ്പോൾ സുഹൃത്തിന്റെ സഹായം തേടേണ്ടി വന്നു. ആ നിമിഷം അനുഭവിച്ച അപമാനം ലൂയിസിനെ മാറ്റി ചിന്തിപ്പിച്ചു. തൊട്ടടുത്ത ദിവസം മുതൽ പുതിയൊരു ജീവിതശൈലി തുടങ്ങാൻ അവർ തീരുമാനിച്ചു.

Also Read: രാത്രി ഭക്ഷണത്തിന് ശേഷം ഒരു പിടി ജീരകം; വണ്ണം കുറയ്ക്കാൻ ഈ ശീലം സഹായിക്കുമോ?

എന്താണ് ആ 'സിംപിൾ റൂൾ'?

ഡയറ്റിങ്ങിന്റെ പേരിൽ പട്ടിണി കിടക്കുന്നതിന് പകരം '80/20 റൂൾ' ആണ് ലൂയിസ് പിന്തുടർന്നത്. അതായത്, 80 ശതമാനം പോഷകഗുണമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ, 20 ശതമാനം തനിക്കിഷ്ടപ്പെട്ട ചെറിയ പലഹാരങ്ങളോ ട്രീറ്റുകളോ. കഠിനമായ നിയന്ത്രണങ്ങൾ ഒഴിവാക്കി, ഇഷ്ടഭക്ഷണം മിതമായ അളവിൽ ഉൾപ്പെടുത്തിയത് ഡയറ്റ് മടുപ്പില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു.

Also Read: രാത്രി 11 മണിക്ക് പെട്ടെന്ന് ഉന്മേഷം തോന്നുന്നുണ്ടോ? ഇതാണ് രഹസ്യം

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ

പഴയ ഭക്ഷണരീതി പൂർണമായും ലൂയിസ് ഉപേക്ഷിച്ചു. പ്രഭാതഭക്ഷണത്തിന് സോസേജ് സാൻഡ്‌വിച്ചും ഒരു വലിയ കപ്പ് കാരാമൽ കോഫിയും. ഉച്ചയ്ക്കും രാത്രിയും ചൈനീസ് അല്ലെങ്കിൽ പിസ പോലെയുള്ള ഫാസ്റ്റ് ഫുഡുകൾ. ലഘുഭക്ഷണമായി കേക്കുകളും ചിപ്‌സും. ഇതായിരുന്നു ലൂയിസിന്റെ പഴയ ഭക്ഷണരീതി. എന്നാൽ, ഇപ്പോൾ പ്രഭാതഭക്ഷണത്തിന് ഗ്രീക്ക് യോഗർട്ടും പഴങ്ങളും. ഉച്ചയ്ക്ക് ചിക്കൻ വിഭവങ്ങൾ. രാത്രിയിൽ വെജിറ്റബിൾസും ചിക്കനും. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ ഡാർക്ക് ചോക്ലേറ്റ് ചെറിയ അളവിൽ ഉപയോഗിക്കും.

Also Read: പാലും പഴങ്ങളും ഒന്നിച്ച് കഴിക്കാമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഫിറ്റ്‌നസ് കോച്ച്

മദ്യവും പുറത്തുനിന്നുള്ള ഭക്ഷണവും ലൂയിസ് പൂർണ്ണമായും ഒഴിവാക്കി. ഇതിനൊപ്പം ദിവസവും 8,000 മുതൽ 10,000 വരെ സ്റ്റെപ്പുകൾ നടക്കാനും ലൂയിസ് ശ്രദ്ധിച്ചു. ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ 16 കിലോ കുറയ്ക്കാൻ അവർക്ക് സാധിച്ചു. പിന്നീട് ജിമ്മിൽ പോയി വ്യായാമം ചെയ്യാനും റണ്ണിങ് തുടങ്ങാനും സാധിച്ചതോടെ ലൂയിസിന്റെ ആത്മവിശ്വാസം വർധിച്ചു.

"എന്റെ ജീവിതം പാടേ മാറിമറിഞ്ഞു. ഇപ്പോൾ ഓരോ ദിവസവും വലിയ ഊർജ്ജസ്വലതയാണ് എനിക്ക് അനുഭവപ്പെടുന്നത്," അഭിമാനത്തോടെ ലൂയിസ് പറയുന്നു. അമിതഭാരം കാരണം ബുദ്ധിമുട്ടുന്നവർക്ക് വലിയൊരു പ്രചോദനമാണ് ലൂയിസ് ഗഫ്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മൂത്രത്തിന് രൂക്ഷഗന്ധമുണ്ടോ? അത് ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകളാകാം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: