/indian-express-malayalam/media/media_files/2025/10/16/weight-loss-2025-10-16-08-18-06.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുക എന്നത് വലിയ കഠിനപ്രയത്നവും കടുത്ത ഡയറ്റും ആവശ്യമായ ഒന്നാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ ലളിതമായ ചില ശീലങ്ങളിലൂടെ അവിശ്വസനീയമായ മാറ്റം കൊണ്ടുവരാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹെയ്‌ലി എന്ന വെയ്റ്റ് ലോസ് കോച്ച്. വെറും 18 മാസത്തിനുള്ളിൽ 45 കിലോ ഭാരമാണ് ഹെയ്‌ലി കുറച്ചത്.
തന്റെ ഈ മാറ്റത്തിന് പിന്നിലെ നിസാരമെന്ന് തോന്നാവുന്ന 5 പ്രധാന ശീലങ്ങൾ സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവെച്ചു. കഠിനമായ വ്യായാമമുറകളോ പട്ടിണി കിടന്നുള്ള ഡയറ്റോ അല്ല, മറിച്ച് ജീവിതശൈലിയിൽ വരുത്തിയ ഈ 5 മാറ്റങ്ങളാണ് തന്നെ സഹായിച്ചതെന്ന് ഹെയ്‌ലി പറയുന്നു.
Also Read: കാപ്പി കുടിക്കുന്നത് നല്ലതാണോ? എത്ര കുടിക്കാം? 12 ചോദ്യങ്ങൾക്ക് ഡോക്ടറുടെ മറുപടി
1. നടത്തം എന്ന 'മാജിക്'
വ്യായാമങ്ങളിൽ ഏറ്റവും കുറഞ്ഞ പരിഗണന ലഭിക്കുന്ന ഒന്നാണ് നടത്തമെന്ന് ഹെയ്‌ലി പറയുന്നു. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ ശുദ്ധവായു ശ്വസിച്ച് പുറത്ത് നടക്കുന്നത് വലിയ മാറ്റമുണ്ടാക്കും. നടത്തം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇഷ്ടപ്പെട്ട പോഡ്‌കാസ്റ്റുകൾ കേൾക്കുന്നതും അവർ നിർദേശിക്കുന്നു.
2. വെള്ളം കുടിക്കുന്നത് ശീലമാക്കുക
ശരീരഭാരം കുറയ്ക്കാൻ വെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കും. വിശപ്പ് കുറയ്ക്കാനും ഊർജ്ജസ്വലത നിലനിർത്താനും ഇത് അത്യാവശ്യമാണ്. തന്റെ ശരീരഭാരത്തിന് അനുസൃതമായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഹെയ്‌ലി ഉറപ്പുവരുത്തിയിരുന്നു. കൂടാതെ, ദിവസത്തിൽ ഒരിക്കൽ ഇലക്ട്രോലൈറ്റുകൾ ഉപയോഗിക്കുന്നതും ഗുണകരമാണെന്ന് അവർ പങ്കുവെച്ചു.
3. പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം
ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർധിപ്പിച്ചത് വിശപ്പ് നിയന്ത്രിക്കാൻ സഹായിച്ചു. ദിവസവും കുറഞ്ഞത് 100 ഗ്രാം പ്രോട്ടീൻ എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് പേശികളുടെ വളർച്ചയ്ക്കും കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കുന്നു.
Also Read: അവസരങ്ങൾക്കായി അലയുന്ന സമയത്ത് എന്റെ പ്രഭാത ഭക്ഷണം ഈ കിഴങ്ങ് മാത്രമായിരുന്നു: സിദ്ധാർത്ഥ് മൽഹോത്ര
4. ഫോണില്ലാത്ത പ്രഭാതങ്ങൾ
രാവിലെ എഴുന്നേറ്റാലുടൻ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഉണർന്ന ശേഷമുള്ള ആദ്യത്തെ 30 മിനിറ്റ് പ്രാർത്ഥനയ്ക്കോ വ്യായാമത്തിനോ അല്ലെങ്കിൽ സ്വസ്ഥമായി ഇരിക്കാനോ മാറ്റിവെക്കുക. രണ്ടാഴ്ച തുടർച്ചയായി ഇത് ചെയ്താൽ സമ്മർദം കുറയുന്നതായും ഉറക്കം മെച്ചപ്പെടുന്നതായും കാണാം.
5. നാരുകൾ അടങ്ങിയ ഭക്ഷണം
ദിവസവും കുറഞ്ഞത് മൂന്ന് തരം പച്ചക്കറികളെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സുഗമമാക്കാനും വയർ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കും. ഇത് അനാവശ്യമായ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
Also Read: ഭക്ഷണം ഉപേക്ഷിക്കേണ്ട, ജിമ്മിൽ പോകേണ്ട; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇത് ശീലമാക്കൂ
വെയ്റ്റ് ലോസ് എന്നത് കഠിനമായ ഒന്നാകണമെന്നില്ല. ദിനചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ ഫലങ്ങൾ നൽകുമെന്നാണ് ഹെയ്‌ലിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 84 ദിവസം തുടർച്ചയായി 10 കിലോമീറ്റർ വീതം ജോഗിങ്, ശരീരത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us