scorecardresearch

ശരീര ഭാരം 75 കിലോയിൽനിന്നും 60 ആയി കുറയ്ക്കാം, ഈ സിംപിൾ കാര്യങ്ങൾ ചെയ്യൂ

ഡയറ്റും വർക്ക്ഔട്ടും ഒക്കെ തുടക്കക്കാർക്ക് വലിയ വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ, ക്ഷമയോടെ ഇതൊക്കെ പിന്തുടർന്നാൽ ഉറപ്പായും ശരീര ഭാരം കുറയ്ക്കാനാകും

ഡയറ്റും വർക്ക്ഔട്ടും ഒക്കെ തുടക്കക്കാർക്ക് വലിയ വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ, ക്ഷമയോടെ ഇതൊക്കെ പിന്തുടർന്നാൽ ഉറപ്പായും ശരീര ഭാരം കുറയ്ക്കാനാകും

author-image
Health Desk
New Update
health

ഭവ്യ

ശരീര ഭാരം കുറയ്ക്കുകയെന്നത് പലരും ബുദ്ധിമുട്ടേറിയ കാര്യമായി കരുതുന്നു. ഡയറ്റും വർക്ക്ഔട്ടും ഒക്കെ തുടക്കക്കാർക്ക് വലിയ വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ, ക്ഷമയോടെ ഇതൊക്കെ പിന്തുടർന്നാൽ ഉറപ്പായും ശരീര ഭാരം കുറയ്ക്കാനാകും. ശരീര ഭാരം 75 കിലോയിൽനിന്നും 60 ആയി കുറച്ചതിന്റെ കഥയാണ് ഭവ്യ എന്ന യുവതിക്ക് പങ്കിടാനുള്ളത്. 15 കിലോ കുറയ്ക്കാൻ തന്നെ സഹായിച്ചത് എന്താണെന്നും അവർ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

Advertisment

1. ഡയറ്റ്

പഴങ്ങളും പച്ചക്കറികളും: എല്ലാ ഭക്ഷണത്തിനൊപ്പവും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. അവയിൽ കലോറി കുറവാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ലീൻ പ്രോട്ടീനുകൾ: ഭക്ഷണത്തിൽ ചിക്കൻ, മത്സ്യം, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. പ്രോട്ടീനുകൾ ഊർജം നൽകുന്നു, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

തവിടുകളയാത്ത ധാന്യങ്ങൾ: അരി, ക്വിനോവ, അല്ലെങ്കിൽ ഓട്സ് എന്നിവ കഴിക്കുക. ഈ കാർബോഹൈഡ്രേറ്റുകൾ ഊർജം നൽകുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.

2. വർക്ക്ഔട്ട്

5-10 മിനിറ്റ് ചെറിയ രീതിയിലുള്ള കാർഡിയോ വ്യായാമങ്ങൾ ചെയ്യുക. പുഷ്-അപ്പുകൾ, സ്ക്വാറ്റുകൾ തുടങ്ങിയ വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ ദിവസവും 30-40 മിനിറ്റ് വ്യായാമം ചെയ്യുക. ശക്തി പരിശീലനത്തിന് ശേഷം, 30 മിനിറ്റ് നടത്തമോ ഓട്ടമോ ആകാം. ഇത് കലോറി കത്തിക്കാൻ സഹായിക്കുകയും ഹൃദയ സംബന്ധമായ ഫിറ്റ്നസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മനസിനെ ശാന്തമാക്കാനും വഴക്കം മെച്ചപ്പെടുത്താനും സ്ട്രെച്ചിംഗ് അല്ലെങ്കിൽ യോഗ ഉപയോഗിച്ച് വ്യായാമം പൂർത്തിയാക്കുക.

3. ജലാംശം

ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക. ജലാംശം നിലനിർത്തുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

4. ഭക്ഷണ സമയം

ഊർജ്ജജ നില സ്ഥിരമായി നിലനിർത്താൻ ദിവസം മുഴുവൻ ചെറിയ അളവിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: