scorecardresearch

വയറിലെയും ഇടുപ്പിലെയും കൊഴുപ്പ് കുറയ്ക്കാം; 33 കിലോ കുറച്ച യുവതിയുടെ വിജയരഹസ്യങ്ങൾ

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സമയവും പരിശ്രമവും ആവശ്യമാണെന്ന് അവർ പറയുന്നു

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സമയവും പരിശ്രമവും ആവശ്യമാണെന്ന് അവർ പറയുന്നു

author-image
Health Desk
New Update
Nidhi agrwal

നിധി ഗുപ്ത

വയർ, ഇടുപ്പ്, തുടകൾ എന്നിവയ്ക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ ഇത് നേടാനാകും. 33 കിലോഗ്രാം ഭാരം കുറച്ച ഓൺലൈൻ ഫിറ്റ്നസ് പരിശീലക നിധി ഗുപ്ത ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. 

Advertisment

Also Read: രക്തപരിശോധന ഇല്ലാതെ ഫാറ്റി ലിവർ കണ്ടെത്താം, എങ്ങനെ?

കുറുക്കുവഴികളേക്കാൾ ആരോഗ്യത്തിനും ദീർഘകാല വിജയത്തിനും മുൻഗണന നൽകുന്ന സുസ്ഥിരമായ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മാർഗമാണ് അവർ പങ്കുവച്ചത്. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സമയവും പരിശ്രമവും ആവശ്യമാണെന്ന് അവർ പറയുന്നു. 

Also Read: രാത്രിയിൽ ചോറ് കഴിക്കുന്നത് ദോഷമോ? വിദഗ്ധർ പറയുന്നത് കേൾക്കൂ

നിധിയുടെ അഭിപ്രായത്തിൽ നിങ്ങൾ ചെയ്യേണ്ടത്

  • ലീൻ പ്രോട്ടീൻ, പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുക.
  • ഒരു ദിവസം 500-1000 കാലറി കമ്മി നിലനിർത്തിക്കൊണ്ട് ആഴ്ചയിൽ 1-2 കിലോ ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുക.
  • കൂടുതൽ ചലിക്കാൻ തുടങ്ങുക.
  • പഞ്ചസാരയും ഉപ്പും പരിമിതപ്പെടുത്തുക.
  • ഒരു സ്ത്രീയാണെങ്കിൽ 1200 ൽ താഴെയും (പ്രതിദിനം കാലറി ഉപഭോഗം) ഒരു പുരുഷനാണെങ്കിൽ 1800 ൽ താഴെയും കുറയ്ക്കരുത്.
  • പ്ലേറ്റിന്റെ പകുതി ഭാഗം സാലഡ് കൊണ്ട് നിറയ്ക്കുക, തുടർന്ന് കാൽ ഭാഗം മുഴുവൻ ധാന്യങ്ങൾ, അവസാന കാൽ ഭാഗം പ്രോട്ടീൻ എന്നിവയ്ക്കായി ഉപയോഗിക്കുക.
  • ദിവസവും രാവിലെയും വൈകുന്നേരവും 15-20 മിനിറ്റ് നടക്കുക.

Also Read: ജിമ്മിൽ പോയതേ ഇല്ല, ദിവസം 20 മിനിറ്റ് മാറ്റിവച്ചു, യുവതി കുറച്ചത് 36 കിലോ

Advertisment

നിധി കൊഴുപ്പ് കുറച്ചത് എങ്ങനെ?

  • 50 മിനിറ്റ് സ്ട്രെങ്ത് ട്രെയിനിങ്, ആഴ്ചയിൽ 3 ദിവസം 2 ദിവസം കാർഡിയോ, 2 ദിവസം നേരിയ വ്യായാമം, അതിൽ പടികൾ കയറൽ, ചാടൽ, 10,000 ചുവടുകൾ നടത്തം എന്നിവ ഉൾപ്പെടുന്നു.
  • വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക, പുറത്ത് ഭക്ഷണം കഴിക്കുമ്പോൾ പോലും വൃത്തിയുള്ള ഭക്ഷണം മാത്രം.
  • ഒരിക്കലും വേഗത്തിലുള്ളതും യാഥാർത്ഥ്യബോധമില്ലാത്തതുമായ ഫലങ്ങൾ ലക്ഷ്യമിടരുത്. കാലറി നിയന്ത്രണവും വ്യായാമവും ലക്ഷ്യം നേടാൻ സഹായിക്കും.
  • ആരോഗ്യത്തിനായി സ്വയം സമർപ്പിക്കുക; കുറുക്കുവഴികൾ തേടരുത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഒരാൾക്ക് ഒരു ദിവസം എത്ര ബദാം, വാൽനട്ട് കഴിക്കാം?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: