scorecardresearch

94 കിലോയിൽ നിന്ന് 70 ൽ, 4 മാസം കൊണ്ട് കുറച്ച് 24 കിലോ; കഴിച്ചത് ഈ ഭക്ഷണങ്ങളെന്ന് യുവതി

94 കിലോയിൽ നിന്ന് 70 കിലോ ആയി ശരീര ഭാരം കുറച്ചിരിക്കുകയാണ് ജാൻവി എന്ന യുവതി. വെറും 4 മാസത്തിനുള്ളിലാണ് അവർ 24 കിലോ കുറച്ചത്

94 കിലോയിൽ നിന്ന് 70 കിലോ ആയി ശരീര ഭാരം കുറച്ചിരിക്കുകയാണ് ജാൻവി എന്ന യുവതി. വെറും 4 മാസത്തിനുള്ളിലാണ് അവർ 24 കിലോ കുറച്ചത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jahnavi

ജാൻവി

ശരീരഭാരം കുറയ്ക്കുകയെന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ശരീര ഭാരം കുറയ്ക്കാൻ കുറുക്കു വഴികൾ തേടാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. അച്ചടക്കവും സ്ഥിരതയും ഇതിനുള്ള മൂലക്കല്ലുകളാണെങ്കിലും, ശ്രദ്ധാപൂർവ്വമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനാണ് മുൻഗണന നൽകേണ്ടത്. 

Advertisment

94 കിലോയിൽ നിന്ന് 70 കിലോ ആയി ശരീര ഭാരം കുറച്ചിരിക്കുകയാണ് ജാൻവി എന്ന യുവതി. വെറും 4 മാസത്തിനുള്ളിലാണ് അവർ 24 കിലോ കുറച്ചത്. ശരീര ഭാരം കുറയ്ക്കാൻ വളരെ ലളിതമായ ഡയറ്റാണ് താൻ പിന്തുടർന്നതെന്ന് അവർ പറയുന്നു. ഒരു ദിവസത്തെ തന്റെ ഡയറ്റ് എങ്ങനെയായിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read: ആദ്യം കാപ്പി വേണ്ട, വെറും വയറ്റിൽ ഓട്ടം വേണ്ടേ വേണ്ട; ഈ 5 പ്രഭാത ശീലങ്ങൾ ആരോഗ്യം തകർക്കും

അതി രാവിലെ (രാവിലെ 6 മണി)

ഉണർന്ന ഉടനെ നെല്ലിക്ക ജ്യൂസ് കുടിച്ചു. അതിനൊപ്പം അഞ്ച് ബദാം, അയമോദകം, കറുവാപ്പട്ട വെള്ളം, കുതിർത്ത വാൽനട്ട്, ഉലുവ വെള്ളം എന്നിവ ചേർത്ത മിശ്രിതവും കുടിച്ചു.

Advertisment

പ്രഭാതഭക്ഷണം (രാവിലെ 8 മണി)

പ്രഭാതഭക്ഷണത്തിന്, മില്ലറ്റ് ദോശ, ചിയ സീഡ് സ്മൂത്തി, ചെറുപയർ കൊണ്ടുള്ള ഇഡ്ഡലി എന്നിവ കഴിച്ചു.

മിഡ്-മോർണിങ് (രാവിലെ 11 മണി)

ഈ സമയത്ത്, സീസണൽ പഴങ്ങൾ, ഫ്രൂട്ട് സ്മൂത്തി, റാഗി (ഫിംഗർ മില്ലറ്റ്) മാൾട്ട് എന്നിവ കഴിച്ചു.

ഉച്ചഭക്ഷണം (ഉച്ചയ്ക്ക് 2 മണി)

ഉച്ചഭക്ഷണത്തിന് വീട്ടിൽ പാകം ചെയ്ത ലളിതമായ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ചോറ്, വെജിറ്റബിൾ കറി, തൈര്, അല്ലെങ്കിൽ മില്ലറ്റ് പുലാവ്, മിക്സഡ് വെജിറ്റബിൾ, റായ്ത്ത എന്നിവ ഉൾപ്പെടുന്നു. മൂന്നാമത്തെ ഓപ്ഷൻ റൊട്ടി, വെജിറ്റബിൾ കറി, ഇലക്കറികൾ കൊണ്ടുള്ള ദാൽ, തൈര് എന്നിവയായിരുന്നു.

Also Read: ഒരു മാസത്തേക്ക് ദിവസവും ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും?

സ്നാക്സ് (വൈകുന്നേരം 4 മണി)

ഒരു പ്ലേറ്റ് വേവിച്ച മുട്ട, ഭേൽ, ചന ചാട്ട് എന്നിവ കഴിച്ചു.

അത്താഴം (വൈകുന്നേരം 7 മണി)

അത്താഴം നേരത്തെ കഴിച്ചു. പച്ചക്കറികൾ ചേർത്ത ആവിയിൽ വേവിച്ച ചിക്കൻ, മുട്ട ഓംലെറ്റ്, വെജിറ്റബിൾ കറിയോടൊപ്പം മില്ലറ്റ് റൊട്ടി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്നു.

Also Read: കരളിനെ കേടാക്കാതെ കൊഴുപ്പ് ഉരുക്കാം; ഈ അളവിൽ കട്ടൻ കാപ്പി കുടിക്കൂ

ഉറങ്ങുന്നതിനുമുമ്പ് (രാത്രി 9 മണി)

ഉറങ്ങാൻ പോകുന്നതിനു മുമ്പ്, ഹെർബൽ ടീ അല്ലെങ്കിൽ പുതിന, മല്ലി വെള്ളം പോലുള്ള ആരോഗ്യകരമായ പാനീയങ്ങൾ കുടിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഇഡ്ഡലിയും ഉപ്പുമാവും പ്രശ്നക്കാരാണ്; മറഞ്ഞിരിക്കുന്ന പഞ്ചസാരയെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: