scorecardresearch

ജിമ്മില്ല, കഠിന ഡയറ്റില്ല, വീട്ടിലിരുന്ന് യുവതി കുറച്ചത് 22 കിലോ; ചെയ്തത് വെറും 4 കാര്യങ്ങൾ

വിശന്നിരുന്നോ ഭക്ഷണം ഒഴിവാക്കിയോ നേഹ ശരീരഭാരം കുറച്ചില്ല. പകരം, ദിവസവും മൂന്ന് നേരം ഭക്ഷണവും ഒരു ലഘുഭക്ഷണവും കഴിച്ചു

വിശന്നിരുന്നോ ഭക്ഷണം ഒഴിവാക്കിയോ നേഹ ശരീരഭാരം കുറച്ചില്ല. പകരം, ദിവസവും മൂന്ന് നേരം ഭക്ഷണവും ഒരു ലഘുഭക്ഷണവും കഴിച്ചു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Neha

നേഹ പരിഹാർ

ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും വളരെ ശ്രമകരമായ ഒരു വെല്ലുവിളിയാണ്. വണ്ണം കുറയ്ക്കാൻ കർശനമായ ഡയറ്റ് പ്ലാനുകളും, ജിമ്മിൽ മണിക്കൂറുകളോളം നീണ്ട വർക്കൗട്ടുകളും, വിലയേറിയ സപ്ലിമെന്റുകളും ആവശ്യമാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, അത്തരം സങ്കീർണ്ണമായ വഴികളില്ലാതെ വീട്ടിലിരുന്ന് 22 കിലോ കുറച്ച് ശ്രദ്ധേയമായ മാറ്റമുണ്ടാക്കിതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും വെയ്‌റ്റ്‌ലോസ് കോച്ചുമായ നേഹ പരിഹാർ.

Advertisment

ഈ യാത്രയിൽ ഫാറ്റ് ബർണറുകളോ, ഡിറ്റോക്സ് ഡ്രിങ്കുകളോ, കഠിനമായ കാലറി കൗണ്ടിങ്ങോ ഉണ്ടായിരുന്നില്ല. മറിച്ച് സ്ഥിരതയും, സാമാന്യബുദ്ധിയും, ആർക്കും പിന്തുടരാൻ കഴിയുന്ന ചില ലളിതമായ ശീലങ്ങളുമാണ് നേഹയ്ക്ക് തുണയായത്. 22 കിലോ കുറയ്ക്കാൻ നേഹ ചെയ്ത നാല് പ്രധാന കാര്യങ്ങൾ ഇവയാണ്.

Also Read: 98 കിലോയിൽനിന്ന് 70 ലേക്ക്; ജിമ്മിൽ പോയില്ല, വീട്ടിലെ ജോലി ചെയ്തു; ഖുശ്ബു വണ്ണം കുറച്ചത് ഇങ്ങനെ

1. ഭക്ഷണം കുറയ്ക്കുകയല്ല, വയറുനിറയെ കഴിച്ചു

വിശന്നിരുന്നോ ഭക്ഷണം ഒഴിവാക്കിയോ നേഹ ശരീരഭാരം കുറച്ചില്ല. പകരം, ദിവസവും മൂന്ന് നേരം ഭക്ഷണവും ഒരു ലഘുഭക്ഷണവും കഴിച്ചു. ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയ്ക്കാൻ കാരണമാകും എന്നതായിരുന്നു നേഹയുടെ നിഗമനം. പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് അവർ തന്റെ പ്ലേറ്റ് സജ്ജമാക്കിയത്.

Advertisment

2. ദിവസേനയുള്ള നടത്തം

ഭാരം കുറയ്ക്കാൻ ദിവസവും 10,000 സ്റ്റെപ്പുകളോ, ട്രെഡ്മില്ലിൽ നീണ്ട ഓട്ടമോ ആവശ്യമില്ലെന്ന് നേഹ പറയുന്നു. അതിനു പകരം, ദിവസവും നിർബന്ധമായും ഒരു തവണ നടക്കാൻ സമയം കണ്ടെത്തി. അത്താഴത്തിന് ശേഷം വെറും 30 മിനിറ്റ് നടന്നത് പോലും ദഹനവും, ഉറക്കവും, വയറിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിച്ചു. വലിയ വർക്കൗട്ട് രീതികളുടെ സമ്മർദമില്ലാതെ ശരീരം ആക്ടീവായി നിലനിർത്താൻ ഈ ശീലം ഉപകാരപ്പെട്ടു.

Also Read: വീട്ടിൽ എത്ര തവണ ബിപി പരിശോധിക്കണം? ആശുപത്രിയിൽ പോകേണ്ടത് എപ്പോൾ?

3. '80:20' നിയമം പിന്തുടർന്നു

എല്ലാ ദിവസവും 100% 'തികഞ്ഞ ആരോഗ്യകരമായ' ഭക്ഷണം മാത്രം കഴിക്കുക എന്ന നിർബന്ധം നേഹ ഒഴിവാക്കി. എല്ലാ സമയത്തും ഇത്  പിന്തുടരുന്നത് വാരാന്ത്യങ്ങളിൽ അമിതമായി കഴിക്കാനും അത് കുറ്റബോധത്തിലേക്ക് നയിക്കാനും കാരണമാകുമെന്ന് മനസിലാക്കി. അതുകൊണ്ട്, 80% ആരോഗ്യകരമായ ഭക്ഷണവും, 20% ഇഷ്ടപ്പെട്ട ഭക്ഷണവും എന്ന '80:20 റൂൾ' പിന്തുടർന്നു. ഒരാഴ്ചയിൽ ഒരു ദിവസം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് അവരുടെ ശരീരത്തിലെ ഹോർമോണുകൾ സന്തുലിതമാക്കാനും സ്ഥിരമായ ഫലം നൽകാനും സഹായിച്ചു.

4. നേരത്തെ, ലഘുവായ അത്താഴം

രാത്രി 7.30 ന് മുൻപ് അത്താഴം കഴിക്കുക എന്നത് നേഹയ്ക്ക് ഒരു വിട്ടുവീഴ്ചയില്ലാത്ത ശീലമായിരുന്നു. ലളിതമായ ഭക്ഷണങ്ങളാണ് അത്താഴത്തിനായി തിരഞ്ഞെടുത്തത്. നേരത്തെ ഭക്ഷണം കഴിക്കുന്നത് ദഹനം, ഉറക്കം, മാനസികാവസ്ഥ എന്നിവയെ മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

Also Read: ഇഡ്ഡലി ഏറെ ഇഷ്ടം, 7 മണിക്ക് മുൻപ് അത്താഴം; അദിതി റാവുവിന്റെ ഡയറ്റും വർക്കൗട്ടും

ശരീര ഭാരം കുറയ്ക്കാൻ പണച്ചെലവിന്റെ ആവശ്യമോ, സങ്കീർണ്ണമായ ഡയറ്റുകളോ ആവശ്യമില്ല. ഭക്ഷണക്രമം, ഉറക്കം, ശരീരചലനം, ശാന്തമായ മനസ് എന്നിവയെല്ലാം ചിട്ടപ്പെടുത്തുക. സ്ഥിരതയോടെ ഈ അടിസ്ഥാന കാര്യങ്ങൾ പിന്തുടർന്നാൽ ആർക്കും ഭാരം കുറയ്ക്കാൻ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് നേഹയുടെ ഈ വിജയം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയറൊതുങ്ങാനും വണ്ണം കുറയാനും കട്ടൻ കാപ്പി; ദിവസവും ഈ സമയത്ത് ഇത്ര മാത്രം കുടിച്ചാൽ മതി

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: