scorecardresearch

3 മാസം കൊണ്ട് കുറച്ചത് 12 കിലോ; ഒരു ദിവസത്തെ ഭക്ഷണം വെളിപ്പെടുത്തി യുവതി

ശരിയായ സമീകൃതാഹാരം വിജയത്തിലേക്കുള്ള താക്കോലാണെന്ന് അവർ തെളിയിക്കുന്നു

ശരിയായ സമീകൃതാഹാരം വിജയത്തിലേക്കുള്ള താക്കോലാണെന്ന് അവർ തെളിയിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
weight loss women

ശരീര ഭാരം കുറച്ച യുവതി

ശരീരഭാരം കുറയ്ക്കൽ ഒരു നീണ്ട യാത്രയാണെന്ന് കരുതുന്ന പലർക്കും, പോഷകാഹാര വിദഗ്ധയും മൈ ഫെമിലിയുടെ സ്ഥാപകയുമായ സലോണി ഒരു പ്രചോദനമാണ്. ശരിയായ സമീകൃതാഹാരം വിജയത്തിലേക്കുള്ള താക്കോലാണെന്ന് അവർ തെളിയിക്കുന്നു. അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ, തന്റെ ക്ലയന്റുകളിൽ ഒരാൾ മൂന്ന് മാസത്തിനുള്ളിൽ 12 കിലോ കുറച്ചത് എങ്ങനെയെന്ന് അവർ വിശദീകരിച്ചു. അതിന് സ്വീകരിച്ച ഭക്ഷണക്രമത്തെക്കുറിച്ചും അവർ വിശദീകരിച്ചു.

Advertisment

1. രാവിലെ 7 മണി - ആന്റി ഇൻഫ്ലാമേറ്ററി പാനീയം

ഒരു ആന്റി-ഇൻഫ്ലമേറ്ററി പാനീയം കുടിച്ച് ദിവസം ആരംഭിക്കുക. ഹെൽത്ത്‌ലൈൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ജിഞ്ചർ ഗ്രീൻ ജ്യൂസ്, നാരങ്ങ, മഞ്ഞൾ ടോണിക്ക്, ബെറികൾ ചേർത്ത സ്മൂത്തി എന്നിവ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള മികച്ച പാനീയങ്ങളിൽ ചിലതാണ്.

Also Read: പ്രമേഹമുള്ള 50% പേരും രോഗമുണ്ടെന്ന കാര്യം തിരിച്ചറിയുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ

2. രാവിലെ 7.30 - കുതിർത്ത നട്സ്

കശുവണ്ടി, ബദാം, വാൽനട്ട് തുടങ്ങിയ ഒരുപിടി കുതിർത്ത നട്സ്. അവ എളുപ്പത്തിൽ ദഹിക്കുന്നതും, ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്നതും, കൂടുതൽ നേരം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമാണ്.

Advertisment

3. രാവിലെ 8.30 - ചർമ്മത്തിനുള്ള പാനീയം

ഓട്സ് മിൽക്ക്, ഗ്രീൻ ടീ, പഴച്ചാറുകൾ, തേങ്ങാവെള്ളം, കുക്കുമ്പർ കൂളറുകൾ എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മൃദുവാക്കാനും സഹായിക്കും.

4. രാവിലെ 9.30 - പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം

ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. കടല, പയർ, മുട്ട, വാൽനട്ട്, പംപ്കിൻ സീഡ്സ്, പാൽ, ടോഫു എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.

Also Read: കൊളസ്ട്രോൾ കുറയ്ക്കും, പ്രമേഹം തടയും; ഒരു മാസം കുതിർത്ത കശുവണ്ടി കഴിച്ചാലുള്ള മാറ്റങ്ങൾ

5. ഉച്ചയ്ക്ക് 12 മണി - എബിസി ജ്യൂസ് (ആപ്പിൾ + ബീറ്റ്റൂട്ട് + കാരറ്റ്)

എബിസി ജ്യൂസിൽ വൈറ്റമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്; ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, രക്തം ശുദ്ധീകരിക്കുന്നു, ഊർജം വർദ്ധിപ്പിക്കുന്നു, ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നു.

6. ഉച്ചയ്ക്ക് 2 PM – ആരോഗ്യകരമായ സാലഡ്

ഉച്ചഭക്ഷണത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ സാലഡ് ഉൾപ്പെടുത്തുക. ഇതിൽ നാരുകൾ ധാരാളമുണ്ട്, ദഹനം നിയന്ത്രിക്കുന്നു, വയറു നിറഞ്ഞതായി തോന്നൽ നൽകുന്നു.

7. വൈകിട്ട് 5 മണി - ഹോർമോൺ സന്തുലിതാവസ്ഥയ്ക്കുള്ള സീഡ്സ്

വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് "സീഡ് സൈക്ലിംഗ്" എന്ന ഒരു രീതി സലോണി ശുപാർശ ചെയ്യുന്നു. ആർത്തവചക്രത്തിന്റെ ആദ്യ 14 ദിവസങ്ങളിൽ - 1 ടേബിൾസ്പൂൺ ചണവിത്തുകളും മത്തങ്ങ വിത്തുകളും അടുത്ത 14 ദിവസം സൂര്യകാന്തി വിത്തുകൾ, എള്ള് എന്നിവ കഴിക്കുക. ഇത് സ്വാഭാവികമായി ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.

Also Read: പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

8. രാത്രി 7 PM -  ആരോഗ്യകരമായ അത്താഴം

അത്താഴം വളരെ ലഘുവും പോഷകസമൃദ്ധവുമായിരിക്കണം. 

9. രാത്രി 9 - ആന്റിബയോട്ടിക് പാനീയം

ദിവസാവസാനം, കുടലിന്റെ ആരോഗ്യവും ശരീര പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ആന്റിബയോട്ടിക് പാനീയം (ഉദാ: മഞ്ഞൾ പാൽ, ഇഞ്ചി-തേൻ വെള്ളം) ശുപാർശ ചെയ്യുന്നു.

ഈ ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കം നൽകുന്നു, ഹോർമോൺ ബാലൻസ് നിയന്ത്രിക്കുന്നു, ദീർഘകാലം നിലനിൽക്കുന്ന ഊർജം നൽകുന്നു. "ഭക്ഷണം ഔഷധമാണെങ്കിൽ, നിങ്ങളുടെ ശരീരം ആ ഔഷധശാലയായി മാറുന്നു," സലോണി പറഞ്ഞു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: