scorecardresearch

രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ?

ആരോഗ്യകരമായ ഭക്ഷണക്രമം ദിവസം മുഴുവൻ ഉണ്ടായിരിക്കണം. ദിവസത്തിന്റെ സമയം പരിഗണിക്കാതെ തന്നെ, നമ്മുടെ ശരീരം ഭക്ഷണം ഒരേ രീതിയിൽ പ്രോസസ്സ് ചെയ്യുന്നുവെന്ന് ഓർമ്മിക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമം ദിവസം മുഴുവൻ ഉണ്ടായിരിക്കണം. ദിവസത്തിന്റെ സമയം പരിഗണിക്കാതെ തന്നെ, നമ്മുടെ ശരീരം ഭക്ഷണം ഒരേ രീതിയിൽ പ്രോസസ്സ് ചെയ്യുന്നുവെന്ന് ഓർമ്മിക്കുക.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Food | Health | Health Tips

ഭക്ഷണ സമയം കലോറി നിയന്ത്രണത്തിന് ഒന്നും ചെയ്യുന്നില്ല | ഫൊട്ടോ: പിക്സബേ

നമുക്കിടയിൽ പലരും ഡിന്നർ രാത്രി ഏഴ് മണിക്കുള്ളിൽ കഴിച്ചിരിക്കണമെന്ന് വിശ്വസിക്കുന്നവരാണ്. രാത്രി വൈകി കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. യഥാർത്ഥത്തിൽ രാത്രി ഏഴ് മണിക്ക് കഴിക്കുന്നവരെല്ലാം വണ്ണം വെക്കുമോ? ഈ വാദത്തിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കാം.

Advertisment

വൈകിട്ട് ഏഴ് മണിക്ക് ശേഷം എന്തും കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്നതൊരു മിഥ്യാ ധാരണയാണ്. ഔട്ട്‌സോഴ്‌സ് ജോലികളുള്ള ആഗോളവൽക്കരിച്ച ലോകത്ത്, നമുക്കെല്ലാവർക്കും വ്യത്യസ്ത ഷെഡ്യൂളുകൾ ഉള്ളതുപോലെ ഭക്ഷണം കഴിക്കുന്നത് നിർത്താൻ ഒരു പ്രത്യേക സമയം നിശ്ചയിക്കുന്നതിൽ അർത്ഥമില്ല. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ മത്സരസ്വഭാവം നിശ്ചിത സമയങ്ങളിൽ കഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്നതിന്റെ തെളിവാണ്.

എപ്പോൾ കഴിക്കുന്നുവെന്നത് നിങ്ങളുടെ ഭക്ഷണ ആസൂത്രണത്തിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റൊന്ന് നിങ്ങൾ എന്താണ്, എങ്ങനെയാണ് കഴിക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യ ശരീരം സർക്കാഡിയൻ താളം പാലിക്കേണ്ടതുണ്ടെന്നത് ശരിയാണ്. രാവിലെ നമ്മുടെ ശരീരത്തിലെ മെറ്റബോളിസം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ നല്ല രീതിയിൽ പ്രഭാത ഭക്ഷണം കഴിക്കേണ്ടതുണ്ട്. അങ്ങനെ കഴിച്ചിട്ടുണ്ടെങ്കിൽ മാത്രമേ രാത്രിയിലേക്ക് ലഘുഭക്ഷണം തിരഞ്ഞെടുക്കേണ്ടതുള്ളൂ. അതായത്, കലോറി അടങ്ങിയ ഭക്ഷണങ്ങൾ ഒരു ദിവസത്തിന്റെ ആദ്യ ഭാഗത്ത് ഉണ്ടായിരിക്കണം.

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഓരോ ഭക്ഷണത്തിന്റെയും കലോറി കണക്കാക്കുകയും അവ തുല്യമായി വിതരണം ചെയ്യുകയും വേണം. ഭക്ഷണ സമയം കലോറി നിയന്ത്രണത്തിന് ഒന്നും ചെയ്യുന്നില്ല. നിങ്ങൾ പകൽ സമയത്ത് വളരെ കുറച്ച് ലഘുഭക്ഷണം കഴിക്കുകയും വൈകുന്നേരം 7 മണിക്ക് വേഗം കഴിച്ച് നിർത്തുകയും ചെയ്താലത് ആരോഗ്യകരമാകില്ല.

Advertisment

ആരോഗ്യകരമായ ഭക്ഷണക്രമം ദിവസം മുഴുവൻ ഉണ്ടായിരിക്കണം. ദിവസത്തിന്റെ സമയം പരിഗണിക്കാതെ തന്നെ, നമ്മുടെ ശരീരം ഭക്ഷണം ഒരേ രീതിയിൽ പ്രോസസ്സ് ചെയ്യുന്നുവെന്ന് ഓർമ്മിക്കുക. നമ്മൾ ഉറങ്ങുമ്പോൾ പോലും, നമ്മുടെ തലച്ചോറിന്റെയും അവയവങ്ങളുടെയും പ്രവർത്തനത്തിന് ഇന്ധനം ആവശ്യമാണ്. അതിനാൽ സ്ഥിരമായ കലോറി ബാലൻസ് ആവശ്യമാണ്.

ചിലർ രാത്രി 7 മണിക്ക് രാത്രി ഭക്ഷണം കഴിക്കുമ്പോൾ പോലും വയറ് നിറയെ കഴിക്കാൻ തീരുമാനിച്ചേക്കാം. കാരണം, അവർ പകൽസമയം അധികം ഭക്ഷണം കഴിക്കുന്നുണ്ടാകില്ല. വൈകുന്നേരം 7 മണിക്ക് വീട്ടിലെത്തുമ്പോൾ ഭക്ഷണത്തോട് തീവ്രമായ ആസക്തി ഉണ്ടാകും. മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. ഇതും അഭികാമ്യമല്ല. പകൽ നിങ്ങൾക്ക് ആവശ്യത്തിന് ഇന്ധനവും പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വൈകിട്ടത്തെ അമിതാസക്തി ഇല്ലാതാക്കുന്നതിനായി നിങ്ങളുടെ പകൽ സമയത്തെ ഭക്ഷണക്രമത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. ദഹന വ്യവസ്ഥയും ഉറക്കവും മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിയും.

നിങ്ങളുടെ അവസാനത്തെ ഭക്ഷണം ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കഴിക്കണം എന്നതാണ് ഏറ്റവും പ്രധാനം. നമ്മിൽ ഭൂരിഭാഗവും അത്താഴത്തിന് ശേഷം ടിവി കാണുകയോ ഉടൻ തന്നെ കിടക്കുകയോ ചെയ്യുന്നു. വൈകുന്നേരത്തെ ഈ സമയത്ത് മെറ്റബോളിസം മന്ദഗതിയിലായതിനാൽ, നിങ്ങൾ കലോറി എരിച്ചുകളയുന്നില്ല. അതുകൊണ്ടാണ് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടത്തം ശുപാർശ ചെയ്യുന്നത്.

Sleep Health Tips Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: