scorecardresearch
Latest News

വേനൽക്കാലത്ത് മൈഗ്രെയ്ൻ കൂടുന്നുണ്ടോ? കാരണം ഇതാണ്

ചില പ്രത്യേക ഭക്ഷണപാനീയങ്ങൾ ട്രിഗറുകൾക്ക് കാരണമാകുന്നതിനാൽ അത് തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്നത് വേദന നിയന്ത്രിക്കാൻ സഹായിക്കും

headache, health, ie malayalam
പ്രതീകാത്മക ചിത്രം

വേനൽക്കാലത്ത് നിങ്ങളുടെ മൈഗ്രേൻ കൂടുന്നതായും കഠിനമാകുന്നതായും തോന്നിയിട്ടുണ്ടോ? അത് വെറും തോന്നൽ അല്ല സത്യമാണ്. ചൂട് മൈഗ്രെയിനിനെ വഷളാക്കുന്നതിനാലാണിത്.

“ഒരു ശതമാനം നിർജ്ജലീകരണം പോലും യഥാർത്ഥത്തിൽ മൈഗ്രെയിനുകൾക്ക് കാരണമാകും”ഡോ. വിശാഖ ശിവദാസനി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ആശ്വാസത്തിനായി നിങ്ങൾ ഗുളിക കഴിക്കുന്നതിന് മുൻപ് ശരീരത്തിൽ നന്നായി ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കുക. ഇലക്ട്രോലൈറ്റുകളുടെ നഷ്ടം ഒഴിവാക്കാൻ നാരങ്ങാവെള്ളത്തിൽ കല്ലുപ്പും ചേർക്കുക.

“ആവർത്തിച്ചുള്ള മൈഗ്രേനിനുള്ള മറ്റ് പൊതു കാരണങ്ങൾ പോഷകങ്ങളുടെ അപര്യാപ്തതകളാകാം. പ്രത്യേകിച്ച് ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഡി എന്നിവ. ഇവ മൈഗ്രേൻ പടരുന്നതിൽ പ്രധാന പങ്ക് വഹിക്കും. അതിനാൽ വേദനസംഹാരികളെ ആശ്രയിക്കുന്നതിന് മുൻപ് ഇവ ശരിയാക്കുന്നത് ഉറപ്പാക്കുക,” വേനൽക്കാലത്ത് മൈഗ്രെയിനുകൾ മറ്റ് കാരണങ്ങളെക്കുറിച്ച് ഡോ. വിശാഖ പറഞ്ഞു.

ചില വ്യക്തികൾക്ക് വേനൽക്കാലത്ത് മൈഗ്രെയ്ൻ വർധിക്കുന്നു. “ഇത് പ്രാഥമികമായി ഉയർന്ന താപനില, ഈർപ്പം, പകൽ വെയിൽ കൊള്ളുന്നത് തുടങ്ങിയ ഘടകങ്ങൾ മൂലമാണ്. ഇത് നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകും ഇവയെല്ലാം മൈഗ്രെയ്ൻ ട്രിഗറുകളാണ്,” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.പ്രദ്യുമ്ന ഓക്ക് വിശദീകരിച്ചു.

നിർജ്ജലീകരണവും മൈഗ്രേനും തമ്മിലുള്ള ബന്ധം എന്താണ്?

“നിർജ്ജലീകരണം മൈഗ്രെയിനുകൾക്ക് കാരണമാകും. ഇത് തലച്ചോറിലേക്കുള്ള രക്ത വിതരണം കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും തുടർന്ന് വികസിക്കുകയും ചെയ്യുന്നു. ഇത് തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകുന്നു,” ഡോ പ്രദ്യുമ്ന വിശദീകരിച്ചു.

മൈഗ്രെയിനിന്റെ സാധാരണ കാരണങ്ങൾ

മൈഗ്രെയിനുകളുടെ പൊതുവായ കാരണങ്ങളായി ഡോ. പ്രദ്യുമ്ന പറയുന്നത് ഇവയൊക്കെയാണ്.

  1. സമ്മർദ്ദം
  2. ഹോർമോൺ മാറ്റങ്ങൾ
  3. ഉറക്കക്കുറവ്
  4. ചില ഭക്ഷണപാനീയങ്ങൾ
  5. കഫീൻ പിൻവലിക്കൽ
  6. കാലാവസ്ഥാ മാറ്റങ്ങൾ
  7. പ്രകാശം, ശബ്ദം അല്ലെങ്കിൽ മണം എന്നിവയോടുള്ള സംവേദനക്ഷമത

ഈ ട്രിഗറുകൾ കുറയ്ക്കുന്നതിനോ ഉള്ള മാർഗങ്ങൾ

മൈഗ്രെയ്ൻ ട്രിഗറുകൾ ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള പൊതുവായ വഴികൾ ഡോ പ്രദ്യുമ്ന പങ്കിട്ടു:

  • ചില ഭക്ഷണപാനീയ ട്രിഗറുകൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുക
  • കൃത്യസമയത്ത് ഉറങ്ങുക
  • യോഗ പോലുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ പരിശീലിക്കുക
  • ജലാംശം നിലനിർത്തുകയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുക
  • കഫീൻ കഴിക്കുന്നത് ക്രമേണ കുറയ്ക്കുക

മൈഗ്രേൻ തടയാൻ സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ

മൈഗ്രെയിനുകൾ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്ന പ്രകൃതിദത്ത, ജീവിതശൈലി മാറ്റങ്ങൾ ഡോ.പ്രദ്യുമ്ന പങ്കുവെയ്ക്കുന്നു:

  • രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും പതിവായി വ്യായാമം ചെയ്യുക
  • മഗ്നീഷ്യം, റൈബോഫ്ലേവിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം
  • നിർജ്ജലീകരണവുമായി ബന്ധപ്പെട്ട മൈഗ്രെയിനുകൾ നന്നായി വെള്ളം കുടിക്കാം
  • പിരിമുറുക്കവും ഉത്കണ്ഠയും നിയന്ത്രിക്കാൻ റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കുക
  • ഉറക്കത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും കൃത്യസമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക.

മൈഗ്രെയിനുകൾക്കുള്ള ചികിത്സ

മൈഗ്രെയ്ൻ തടയുന്നതിന്, രോഗികൾക്ക് തലവേദനയുടെ പാറ്റേണും ട്രിഗറുകൾക്കൊപ്പം കണ്ടെത്താനാകും. ഇതിനായി ഒരു ‘തലവേദന ഡയറി’ സൂക്ഷിക്കേണ്ടത് പ്രധാനമാണ്, സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായ ഡോ.കിഷോർ കെ.വി പറഞ്ഞു. ഡയറിയിൽ തലവേദനയുടെ എല്ലാ വിവരങ്ങളും സൂക്ഷിക്കുക. രോഗിക്ക് എപ്പോൾ തലവേദനയുണ്ടായി, അത് എത്രനേരം നീണ്ടുനിന്നു, വേദനയുടെ തീവ്രത, മുമ്പും ശേഷവും തുടങ്ങിയ കാര്യങ്ങൾ ഇത് കൊടുക്കുക. ഇത് അവസ്ഥയെ നന്നായി വിലയിരുത്താനും കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കും.

ഡോ.കിഷോർ പങ്കുവച്ച മൈഗ്രേനിനുള്ള ചികിത്സ:

അബോർട്ടീവ് ചികിത്സ: മൈഗ്രെയ്ൻ ആരംഭിച്ചാൽ അത് നിർത്താൻ ഈ ഇതിലൂടെ സാധിക്കും.

പ്രിവന്റീവ്, പ്രോഫൈലാക്റ്റിക് തെറാപ്പി: മൈഗ്രെയ്ൻ ആരംഭിക്കുന്നതിന് മുമ്പുതന്നെ രോഗികൾക്ക് മരുന്നുകൾ നിർദ്ദേശിക്കുന്നത് ഈ സമീപനത്തിൽ ഉൾപ്പെടുന്നു. ഭാവിയിൽ തലവേദനയുടെ ആവൃത്തി കുറയ്ക്കാൻ ഈ സമീപനം രോഗികളെ സഹായിക്കും.

ഫാർമക്കോളജിക്കൽ, നോൺ-ഫാർമക്കോളജിക്കൽ ചികിത്സകൾ: രോഗികൾക്ക് ട്രിഗറുകൾ തിരിച്ചറിയാൻ കഴിയുമ്പോൾ, മിക്ക തലവേദനകളും നിയന്ത്രിക്കാനാകും.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why your migraine worsens during summer