scorecardresearch
Latest News

മലബന്ധം, ഓർമക്കുറവ്, ശരീര ഭാരം കൂടുക എന്നിവ അവഗണിക്കരുത്, എന്തുകൊണ്ട്?

നന്നായി ഭക്ഷണം കഴിക്കാത്തവരെയും അല്ലെങ്കിൽ ഭക്ഷണത്തിൽനിന്ന് അയഡിൻ ശരിയായ അളവിൽ ലഭിക്കാത്തവരെയും ഇത് ബാധിച്ചേക്കാം

മലബന്ധം, ഓർമക്കുറവ്, ശരീര ഭാരം കൂടുക എന്നിവ അവഗണിക്കരുത്, എന്തുകൊണ്ട്?

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകമെമ്പാടും രണ്ട് ബില്യൺ ആളുകൾ അയഡിന്റെ കുറവ് അനുഭവിക്കുന്നുണ്ട്. ”ജനങ്ങൾക്ക് ആരോഗ്യകരമല്ലാത്ത ഭക്ഷണം ലഭിക്കാത്ത ദരിദ്ര രാജ്യങ്ങളിൽ ഇത് കൂടുതൽ വ്യാപകമാണ്. എന്നാൽ വ്യാവസായിക രാജ്യങ്ങളിൽ നന്നായി ഭക്ഷണം കഴിക്കാത്തവരെയും അല്ലെങ്കിൽ ഭക്ഷണത്തിൽനിന്ന് അയഡിൻ ശരിയായ അളവിൽ ലഭിക്കാത്തവരെയും ബാധിച്ചേക്കാം. മറ്റേതൊരു ഗ്രൂപ്പിനെക്കാളും, ഗർഭിണികൾക്ക് കൂടുതൽ അയഡിൻ ആവശ്യമാണ്, അല്ലാത്തപക്ഷം അവർക്ക് അയഡിൻ കുറവ് ഉണ്ടാകാം,” അപ്പോളോ ഡയഗ്നോസ്റ്റിക്സ് കോർപറേറ്റ് പതോളജിസ്റ്റ് ഡോ.അശോക വർഷിനി പംഗ പറഞ്ഞു.

അയഡിൻ കുറവിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

അയഡിന്റെ കുറവു മൂലമുണ്ടാകുന്ന തൈറോയ്ഡ് ഗ്രന്ഥികളുടെ വീക്കത്തിന്റെ ഫലമായി ഗോയിറ്റർ ഉണ്ടാകാം.

തൈറോയ്ഡ് ഹോർമോണുകളുടെ കുറഞ്ഞ അളവ് (ഹൈപ്പോതൈറോയിഡിസം) – ഹൈപ്പോതൈറോയിഡിസം പലപ്പോഴും ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമാകുന്നു:

*മലബന്ധം
*വരണ്ട ചർമ്മം
*പേശികളുടെ ബലഹീനത, ശരീരഭാരം കൂടുക
*രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിക്കുക
*പേശികളിലും സന്ധികളിലും വേദന
*ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം
*ഓർമക്കുറവ്

അയഡിന്റെ കുറവ് എങ്ങനെ കണ്ടെത്താം?

നിങ്ങൾക്ക് അയഡിന്റെ കുറവുണ്ടെന്ന് ഡോക്ടർ കരുതുന്നുവെങ്കിൽ, നിങ്ങളുടെ അയഡിന്റെ അളവ് നിർണ്ണയിക്കാൻ അവർ പലപ്പോഴും നാല് പരിശോധനകളിൽ ഒന്ന് നടത്തും.

മൂത്രപരിശോധന: ഏറ്റവും എളുപ്പവും വേഗമേറിയതുമായ പരിശോധനയാണിത്. മറ്റ് ചില അയഡിൻ പരിശോധനകൾ പോലെ കൃത്യമല്ലെങ്കിലും, മിനിറ്റുകൾക്കുള്ളിൽ ഫലങ്ങൾ ലഭിച്ചേക്കാം.

രക്തപരിശോധന: ശരീരത്തിലെ അയഡിന്റെ അളവ് രക്തപരിശോധനയിലൂടെ കണ്ടെത്താം. അത് വേഗമേറിയതും വിശ്വസനീയവുമാണ്. മൂത്രപരിശോധനയിൽ നിന്ന് വ്യത്യസ്തമായി, ഫലം ലഭിക്കാൻ കുറച്ച് കൂടുതൽ സമയമെടുക്കും.

അയഡിൻ പാച്ച് ടെസ്റ്റ്: ചർമ്മത്തിൽ ഒരു അയഡിൻ പാച്ച് പ്രയോഗിക്കുകയും 24 മണിക്കൂർ നിരീക്ഷിക്കുകയും ചെയ്യുന്നു. അയഡിന്റെ കുറവ് ഇല്ലാത്തവരിൽ 24 മണിക്കൂറിന് ശേഷം പാച്ച് അപ്രത്യക്ഷമാകും. കുറവുണ്ടെങ്കിൽ, അയഡിൻ ചർമ്മത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടും.

ലോഡിങ് ടെസ്റ്റുകൾ: 24 മണിക്കൂറിനുള്ളിൽ മൂത്രത്തിൽനിന്ന് അയഡിൻ പുറന്തള്ളുന്നത് കണ്ടെത്തുന്ന ടെസ്റ്റുകളിൽ അയഡിൻ ലോഡിങ് ടെസ്റ്റുകളും ഉൾപ്പെടുന്നു.

അയഡിൻ കുറവിനുള്ള ചികിത്സ

സമീകൃത ആഹാരമാണ് അയഡിൻ കുറവിനുള്ള മികച്ച ചികിത്സ. ഭക്ഷണത്തിൽനിന്ന് ആവശ്യമായ അളവിൽ അയഡിൻ ലഭിച്ചില്ലെങ്കിൽ അയഡിൻ ഗുളികകൾ കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ”പൊട്ടാസ്യം അയഡേറ്റും പൊട്ടാസ്യം അയഡൈഡും സപ്ലിമെന്റുകൾ നോക്കുക. പ്രതിദിനം 150 എംസിജിയിൽ കൂടുതൽ കഴിക്കരുത്. അയഡിൻ ഗുളികകളുടെ അമിത ഡോസ് തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ മോശമായി ബാധിക്കും. അയഡിൻ കുറവുള്ള ഭൂരിഭാഗം പേർക്കും അവരുടെ ഭക്ഷണരീതി മാറ്റിയും മരുന്നുകൾ കഴിച്ചും ആരോഗ്യം മെച്ചപ്പെടുത്താം,” വർഷിനി പംഗ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you should not ignore constipation receding hairline weight gain