ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്ന ശിലമുള്ളവരാണെങ്കിൽ, അത് ആശങ്കപ്പെടേണ്ട കാര്യമാണ്. ഈ പാനീയങ്ങൾ ഉറക്ക ക്ഷീണം മാറ്റി ഊർജം നൽകാം, എന്നാൽ ഉറക്കമുണർന്ന ഉടൻ ഇത് കുടിക്കുന്നത് ശരീരത്തിന് ദോഷം വരുത്തിയേക്കാം. രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണങ്ങൾ നോക്കാം.
ചായയും കാപ്പിയും അസിഡിറ്റി സ്വഭാവമുള്ളതാണ്, അവ ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് ആസിഡ്-അടിസ്ഥാന സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിച്ചേക്കാം. തേയിലയിൽ തിയോഫിലിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ജലാംശം ഇല്ലാതാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.
രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നത്, വായിലെ ബാക്ടീരിയകൾ ഷുഗർ തകർക്കുകയും, ഇത് വായിലെ ആസിഡിന്റെ അളവ് വർധിപ്പിക്കുകയും പല്ലിന്റെ ഇനാമലിന്റെ നഷ്ടപ്പെടുത്തലിന് കാരണമാകുകയും ചെയ്യും. ചില ആളുകൾക്ക് രാവിലെ പാൽ ചേർത്ത ചായയോ കാപ്പിയോ കുടിച്ചശേഷം വയറുവേദന അനുഭവപ്പെടാം.
ചായ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണം കഴിച്ച് 1-2 മണിക്കൂറിന് ശേഷമാണ്. രാവിലെയും കുടിക്കാം, എന്നാൽ വെറും വയറ്റിൽ അല്ലെന്നും, നിങ്ങൾ ആദ്യം കഴിക്കുന്നത് ചായയോ കാപ്പിയോ അല്ലെന്നും ഉറപ്പാക്കുക. മിക്ക ആളുകളും വൈകുന്നേരങ്ങളിൽ ലഘുഭക്ഷണൾക്കൊപ്പം ചായ കുടിക്കുന്നു, അതൊരു നല്ല ഓപ്ഷനാണ്.
വർക്കൗട്ടുകൾക്ക് മുമ്പ് കാപ്പി കുടിക്കുന്നത് സാധാരണയായി ശുപാർശ ചെയ്യാറുണ്ട്, കാരണം അത് ഊർജ്ജം നൽകുകയും അധിക കലോറികൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാപ്പി കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും രാത്രിയിൽ പലതവണ ഉറക്കമുണരുന്നതിന് ഇടയാക്കുകയും ചെയ്യും.
ഉറക്കമുണർന്നതിന് ശേഷം ഒരു നുള്ള് ഉപ്പും കുരുമുളകും ചേർത്ത് ചെറുചൂടുള്ള ഒരു കപ്പ് നാരങ്ങ ജ്യൂസ് കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഓപ്ഷനാണ്, മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ നെല്ലിക്ക ജ്യൂസ് ഫലപ്രദമായ ഓപ്ഷനുകളാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.