ചില പഴങ്ങൾ തൊലിയോടെ കഴിക്കേണ്ടത് എന്തുകൊണ്ട്?

തൊലിയോടുകൂടി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

fruits, health, ie malayalam

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്‌ധർ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും തൊലിയോടുകൂടിയാണോ അല്ലാതെയാണോ കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. ഭക്ഷണം, ജീവിതശൈലി, വെൽനസ് വിദഗ്ധനായ ഡോ. സിദ്ധാന്ത് ഭാർഗവ ഇതിനു ഉത്തരം നൽകും. തൊലിയോടുകൂടി കഴിക്കാൻ കഴിയുന്ന എല്ലാ ഭക്ഷണവും അങ്ങനെ കഴിക്കണമെന്ന് അദ്ദേഹം പറയുന്നു.

തൊലി കളഞ്ഞ് കഴിക്കാവുന്ന പഴങ്ങളെക്കാൾ എല്ലായ്പ്പോഴും അവ ഉൾപ്പെടെ കഴിക്കാനാവുന്നവ കൂടുതൽ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. നമ്മൾ പലപ്പോഴും പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയാറുണ്ട്. ഇതിനു പകരം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് പഴങ്ങളുടെ പുറംഭാഗം കഴുകുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചു.

പഴം, പച്ചക്കറി തൊലികൾ അവശ്യ പോഷകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പഴങ്ങളുടെ തൊലിയിൽ ധാരാളം നാരുകളുണ്ട്. ഒരു പഴത്തിന്റെ പോഷകഗുണങ്ങളായ വിറ്റാമിനുകളും ധാതുക്കളും 25-30 ശതമാനം അതിന്റെ തൊലിയിലാണുളളതെന്ന് ഡോക്ടർ വ്യക്തമാക്കി. പ്ലംസ്, മുന്തിരി, ആപ്പിൾ, പേരക്ക തുടങ്ങിയവ തൊലികൾ നീക്കം ചെയ്യാതെ കഴിക്കാൻ കഴിയുന്ന ചില പഴങ്ങളാണ്.

Read More: പഴച്ചാറുകളും പഴങ്ങളും കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

തൊലിയോടുകൂടി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിങ്ങളുടെ പോഷകങ്ങളുടെ ദൈനംദിന ഉപഭോഗം വർദ്ധിപ്പിക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Why you should eat certain fruits with their skin on531681

Next Story
ശരീരഭാരം കുറയ്ക്കാൻ ഈ മോശം പ്രഭാത ശീലങ്ങൾ ഒഴിവാക്കൂyoga, meditation, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com