scorecardresearch

വെറും വയറ്റിൽ പപ്പായ വെള്ളം കുടിച്ച് ദിവസം തുടങ്ങൂ, ആരോഗ്യ ഗുണങ്ങളേറെ

പപ്പായ വെള്ളത്തിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്

വെറും വയറ്റിൽ പപ്പായ വെള്ളം കുടിച്ച് ദിവസം തുടങ്ങൂ, ആരോഗ്യ ഗുണങ്ങളേറെ

പപ്പായയുടെ വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, പപ്പായ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പപ്പായ വെള്ളം സഹായിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കണ്ടന്റ് ക്രിയേറ്റർ അർമൻ ആദംജാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

പപ്പായ വെള്ളം തയ്യാറാക്കുന്ന വിധം

  • പപ്പായയുടെ തൊലി കളഞ്ഞശേഷം കഴുകി വൃത്തിയാക്കുക
  • പപ്പായ വിത്തുകളും നീക്കുക
  • അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിക്കുക
  • അഞ്ചു മിനിറ്റ് വെള്ളം ചേർത്ത് തിളപ്പിക്കുക
  • അതുകഴിഞ്ഞ് തണുക്കാനായി മാറ്റിവയ്ക്കുക
  • പപ്പായ വെള്ളം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം, സാധാരണ വെള്ളം പോലെ കുടിക്കുക

പപ്പായ വെള്ളത്തിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ടെന്ന് ആദംജാൻ പറയുന്നു. മാത്രമല്ല, ദഹനത്തിനും, ആർത്തവ വേദന അകറ്റുന്നതിനും, കിഡ്നികളുടെ സംരക്ഷണത്തിനും, മൈഗ്രെയ്ൻ, സന്ധിവാതം എന്നിവ നേരിടുന്നതിനും സഹായിക്കുന്നു.

പപ്പായ വെള്ളം കുടിക്കാനുള്ള അനുയോജ്യമായ സമയം

ശരീരഭാരം കുറയ്ക്കാൻ ഈ പഴത്തിന്റെ ഗുണം ലഭിക്കണമെങ്കിൽ പപ്പായ വെള്ളം അതിരാവിലെ തന്നെ വെറുംവയറ്റിൽ കുടിക്കുക. പപ്പൈൻ എൻസൈമിന്റെ സാന്നിധ്യമുള്ളതിനാൽ കുടൽ വൃത്തിയാക്കാനും കുടലിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നുവെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.

ഈ വെള്ളം ദിവസവും കുടിക്കാവുന്നതാണ്. എപ്പോഴും ഫ്രഷായി തയ്യാറാക്കി കുടിക്കുന്നതാണ് നല്ലത്. സംഭരിച്ചു വന്നിരിക്കുന്നവയിൽനിന്നും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നഷ്ടപ്പെടുമെന്നും ഗോയൽ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you should begin your day with papaya water