/indian-express-malayalam/media/media_files/2025/11/05/egg-wash-2025-11-05-10-02-46.jpg)
Source: Freepik
മുട്ടയുടെ കാര്യത്തിൽ ശുചിത്വത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം നമ്മൾ പലപ്പോഴും അവഗണിക്കാറുണ്ട്. കടകളിൽ നിന്ന് വാങ്ങുന്ന മുട്ടകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രാദേശിക വിൽപ്പനക്കാരിൽ നിന്നോ മാർക്കറ്റുകളിൽ നിന്നോ വാങ്ങുന്ന മുട്ടകൾ ഫാമുകളിൽ നിന്ന് നേരിട്ട് വരുന്നതായതിനാൽ അവ അണുവിമുക്തമാക്കാനും വൃത്തിയാക്കാനുമുള്ള സാധ്യത കുറവാണ്. അതായത്, അവയിൽ ബാക്ടീരിയകൾ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടാണ്, മുട്ടകളിൽ കാണുന്ന അഴുക്കും തൂവലുകളും നമ്മുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നതിനാൽ കഴിക്കുന്നതിനുമുമ്പ് അവ വൃത്തിയാക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. "പ്രാദേശിക വിൽപ്പനക്കാരിൽ നിന്നോ തുറന്ന വിപണികളിൽ നിന്നോ വാങ്ങുന്ന മുട്ടകൾ കഴുകേണ്ടത് വളരെ പ്രധാനമാണ്, കാരണം ഈ മുട്ടകൾ പലപ്പോഴും ശേഖരിച്ച ശേഷം അണുവിമുക്തമാക്കാറില്ല," ഡോ.അഞ്ജന കാലിയ പറഞ്ഞു.
Also Read: മൂത്രമൊഴിക്കുമ്പോൾ പുകച്ചിലോ? ഉടനടി ആശ്വാസം, ഈ പച്ചക്കറി കഴിക്കൂ
അവ കഴുകണമെന്ന് പറയുന്നതിന്റെ കാരണം എന്താണ്?
വാഷിങ്, സ്റ്റെറിലൈസേഷൻ പ്രക്രിയകൾക്കുശേഷം വാണിജ്യാടിസ്ഥാനത്തിൽ പാക്ക് ചെയ്ത മുട്ടകളിൽ നിന്ന് വ്യത്യസ്തമായി, നാടൻ മുട്ടകളുടെ പുറംതോടിൽ അഴുക്ക്, തൂവലുകൾ, അല്ലെങ്കിൽ കാഷ്ഠം എന്നിവ ഉണ്ടാകാമെന്ന് ഡോ.കാലിയ പറഞ്ഞു. "മുട്ടയുടെ പുറംതോട് കടുപ്പമുള്ളതാണെങ്കിലും സുഷിരങ്ങളുള്ളതും ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കാൻ ഇടയാക്കുന്നതുമാണ്. പാചകം ചെയ്യുന്നതിനുമുമ്പ് വെള്ളത്തിൽ കഴുകുന്നത് ഉപരിതല ബാക്ടീരിയകൾ നിങ്ങളുടെ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു, പ്രത്യേകിച്ച് നിങ്ങൾ അവ പൊട്ടിക്കുമ്പോൾ," ഡോ.കാലിയ പറഞ്ഞു.
Also Read: അരക്കെട്ട് ഒതുങ്ങും, കുടവയർ കുറയും; ഡയറ്റ് ഇല്ലാതെ കൊഴുപ്പ് ഉരുക്കിക്കളയാം
ബാക്ടീരിയ അണുബാധ ഒഴിവാക്കൽ
ഏതെങ്കിലും അണുബാധയുടെ സാധ്യത ഒഴിവാക്കാൻ അവ നന്നായി കഴുകണം. അതല്ലെങ്കിൽ ഏറ്റവും സാധാരണമായ ബാക്ടീരിയകളായ സാൽമൊണെല്ല, ഇ. കോളി, കാംപിലോബാക്ടർ എന്നിവ അവയുടെ പുറംതോടിൽ തങ്ങിനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോ.കാലിയ വ്യക്തമാക്കി.
"ഈ ബാക്ടീരിയകൾ സാധാരണയായി പക്ഷി കാഷ്ഠവുമായുള്ള സമ്പർക്കം, മലിനമായ കൂടുകളിലെ വസ്തുക്കൾ, അല്ലെങ്കിൽ ശേഖരിക്കുമ്പോഴും അവ കൊണ്ടുപോകുമ്പോഴും വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യൽ എന്നിവയിൽ നിന്നാണ് വരുന്നത്. ഈ രോഗകാരികൾ മുട്ടയുടെ ഉള്ളടക്കങ്ങളുമായോ പാചക പ്രതലങ്ങളുമായോ സമ്പർക്കം പുലർത്തുകയാണെങ്കിൽ, അവ ഭക്ഷ്യജന്യ രോഗത്തിന് കാരണമാകും, ഇത് വയറുവേദന, വയറിളക്കം അല്ലെങ്കിൽ പനി പോലുള്ളവയ്ക്ക് കാരണമാകും. അതിനാൽ, മുട്ടകൾ കഴുകുന്നതും ശുചിത്വത്തോടെ കൈകാര്യം ചെയ്യുന്നതും ആവശ്യമായ പ്രതിരോധ നടപടികളാണ്," ഡോ.കാലിയ പറഞ്ഞു.
Also Read: കപ്പലണ്ടി കഴിക്കുന്ന ശീലമുണ്ടോ? ഒരു ദിവസം എത്ര കഴിക്കാം?
അതുകൊണ്ടാണ്, പ്രാദേശിക വിപണികളിൽ ലഭ്യമായ മുട്ടകൾക്ക് പകരം പായ്ക്ക് ചെയ്ത മുട്ടകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കടകളിൽ നിന്ന് വാങ്ങുന്നതോ പായ്ക്ക് ചെയ്തതോ ആയ മുട്ടകൾ സാധാരണയായി വിൽക്കുന്നതിന് മുമ്പ് വൃത്തിയാക്കൽ, സാനിറ്റൈസേഷൻ, ഗ്രേഡിംഗ് എന്നിവ ഉൾപ്പെടെയുള്ള കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികൾക്ക് വിധേയമാകുന്നുണ്ട്.
"ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുന്ന നിയന്ത്രിത താപനില സാഹചര്യങ്ങളിലാണ് ഈ മുട്ടകൾ സൂക്ഷിക്കുന്നത്. മറുവശത്ത്, പ്രാദേശികമായി ലഭിക്കുന്ന മുട്ടകൾ കൂടുതൽ ഫ്രഷ് ആയിരിക്കും, പക്ഷേ പലപ്പോഴും കഴുകാതെ അന്തരീക്ഷ താപനിലയിലാണ് അവ സൂക്ഷിക്കുന്നത്. ഇത് ബാക്ടീരിയ മലിനീകരണ സാധ്യത വർധിപ്പിക്കുന്നു," അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബിരിയാണി പ്രിയൻ, ദിവസത്തിൽ 5 നേരം ഭക്ഷണം, 6 ദിവസം വ്യായാമം; 59 ലും ഫിറ്റ്നസ് വിടാതെ സൽമാൻ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us