scorecardresearch

കരിക്കും തേങ്ങാ വെള്ളവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഇവയാണ്

തേങ്ങ വെള്ളം രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു

നമ്മൾ കഴിക്കുന്ന ആഹാരമാണ് ശരീര ആരോഗ്യത്തിന്റെ പ്രധാനം. ശരിയായ ഭക്ഷണവും വ്യായാമവും നല്ല ആരോഗ്യം നൽകും. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുള്ളത്. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര നിർദേശിക്കുന്ന ഒന്നുണ്ട്-തേങ്ങ. കരിക്കും തേങ്ങ വെള്ളവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

തേങ്ങ വെള്ളം

തേങ്ങ വെള്ളം ജലാംശത്തിന്റെ മികച്ച ഉറവിടമാണെന്ന് അവർ പറഞ്ഞു. “തേങ്ങ വെള്ളത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ഗുണങ്ങളിൽ ഒന്നാണ് ജലാംശം. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളും ഇതിലുണ്ട്. ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മികച്ചതാണ്. അവ പിഎച്ച് നിയന്ത്രിക്കാൻ സഹായിക്കുന്നു,” അവർ പറഞ്ഞു.

തേങ്ങ വെള്ളം രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. തേങ്ങ വെള്ളത്തിലെ വിറ്റാമിൻ സിയുടെ അംശമാണ് ഇതിന് കാരണം. ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതും കൊളാജൻ സിന്തസിസിനെ ഉത്തേജിപ്പിക്കുന്നതുമാണ്.

കരിക്ക്

കരിക്കിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. “കരിക്കിൽ നാരുകൾ കൂടുതലുണ്ട്. ഇത് മലബന്ധം അകറ്റി ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു. തേങ്ങയിലെ എംസിടികൾ മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുമെന്ന് പറയപ്പെടുന്നു, ഇത് ഊർജ്ജം വർധിപ്പിക്കുന്നു. അതിൽ ലോറിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഹോർമോണുകളെ സന്തുലിതമാക്കാനും ഈസ്ട്രജന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു, പ്രത്യേകിച്ച് ആർത്തവവിരാമ സമയത്ത്,” ബത്ര പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആർത്തവ സമയത്ത് നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you should add tender coconut and coconut water to your diet