scorecardresearch
Latest News

ടോയ്‌ലറ്റിലും ഫോൺ ഉപയോഗിക്കുന്നവരാണോ? ഇത് അറിഞ്ഞിരിക്കുക

2019-ലെ ഒരു സർവേയിൽ യുകെയിലെ ഭൂരിഭാഗം ആളുകളും ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. നമ്മുടെ മൊബൈൽ ഫോണുകൾ ടോയ്‌ലറ്റ് സീറ്റുകളേക്കാൾ മലിനമാണെന്ന് പഠനങ്ങളിൽ പറയുന്നു

Mobile Phone, ie malayalam
പ്രതീകാത്മക ചിത്രം

നമ്മൾ അവരെ എല്ലായിടത്തും കൊണ്ടുപോകുന്നു. കിടക്കയിലേക്കും കുളിമുറിയിലേക്കും വരെ. പലരും രാവിലെ ആദ്യം കാണുന്നതും രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് വരെ നോക്കുന്നതും ഫോണിൽതന്നെയാണ്. ലോകത്തിലെ 90 ശതമാനത്തിലധികം ആളുകളും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.

ഫോണുകളുടെ ഉപയോഗം കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും നമ്മൾ ചർച്ച ചെയ്യാറുണ്ട്. വാഹനമോടിക്കുമ്പോൾ അവ ഉണ്ടാക്കുന്ന അശ്രദ്ധ, റേഡിയോ ഫ്രീക്വൻസി എക്സ്പോഷറിന്റെ സാധ്യമായ പ്രത്യാഘാതങ്ങൾ, അവ എത്രമാത്രം ആസക്തി ഉണ്ടാക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ഫോണിൽനിന്നുള്ള മൈക്രോബയൽ അണുബാധ എന്ന അപകടസാധ്യതയെക്കുറിച്ച് മറക്കുകയും ചെയ്യുന്നു.

2019-ലെ ഒരു സർവേയിൽ യുകെയിലെ ഭൂരിഭാഗം ആളുകളും ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. നമ്മുടെ മൊബൈൽ ഫോണുകൾ ടോയ്‌ലറ്റ് സീറ്റുകളേക്കാൾ മലിനമാണെന്ന് പഠനങ്ങളിൽ പറയുന്നു.

കുട്ടികൾക്ക് കളിക്കാനും ഫോൺ കൊടുക്കുന്നു. കഴിക്കുമ്പോൾ പോലും ഒരു കൈയിൽ ഫോൺ ഉണ്ടാകും. അതിൽ സ്ക്രോൾ ചെയ്താവും ഭക്ഷണം കഴിക്കുന്നത്. എല്ലാത്തരം പ്രതലങ്ങളിൽ അവ വയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ നിങ്ങളുടെ ഫോണിലേക്ക് സൂക്ഷ്മാണുക്കൾ എത്തുന്നു.

ആളുകൾ ഒരു ദിവസം നൂറുകണക്കിന് തവണ അവരുടെ ഫോണിൽ സ്പർശിക്കുന്നതായി കണക്കാക്കപ്പെടുന്നു. നമ്മളിൽ പലരും ബാത്ത്റൂമിൽ പോയശേഷം, പാചകം ചെയ്യുമ്പോൾ, പൂന്തോട്ടപരിപാലനം കഴിഞ്ഞ് കൈ വൃത്തിയാക്കാറുണ്ട്. എന്നാൽ ഫോൺ ഉപയോഗിച്ചശേഷം അങ്ങനെ ചെയ്യാറുണ്ടോ? മൊബൈൽ ഫോൺ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട സമയമാണിത്.

അണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ

കൈകൾ എല്ലായ്‌പ്പോഴും ബാക്ടീരിയകളെയും വൈറസുകളെയും ശേഖരിക്കുകയും അണുബാധ നേടുന്നതിനുള്ള ഒരു മാർഗമായി മാറുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ഫോണുകളും.

മൊബൈൽ ഫോണുകളുടെ മൈക്രോബയോളജിക്കൽ കോളനിവൽക്കരണത്തെക്കുറിച്ച് നടത്തിയ നിരവധി പഠനങ്ങളിൽ അവ പലതരം രോഗകാരികളായ ബാക്ടീരിയകളാൽ മലിനമാകുമെന്ന് പറയുന്നു.

വയറിളക്കം ഉണ്ടാക്കുന്ന ഇ കോളി, ചർമ്മത്തെ ബാധിക്കുന്ന സ്റ്റാഫൈലോകോക്കസ്, അതുപോലെ തന്നെ ക്ഷയരോഗത്തിനും ഡിഫ്തീരിയയ്ക്കും കാരണമാകുന്ന ആക്റ്റിനോബാക്ടീരിയ, വേദനാജനകമായ മൂത്രനാളി അണുബാധകൾക്ക് കാരണമാകുന്ന സിട്രോബാക്‌ടർ, കൂടാതെ മെനിഞ്ചൈറ്റിസിന് കാരണമാകുന്ന എന്ററോകോക്കസ് പോലുള്ളവയെയാണ് പഠനത്തിൽ കണ്ടെത്തിയത്.

ഫോണുകളിലെ പല അണുക്കളും പലപ്പോഴും ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ളവയാണെന്ന് ഗവേഷണം കണ്ടെത്തി. അതായത് മരുന്നുകൾ ഉപയോഗിച്ച് അവയെ ചികിത്സിക്കാൻ കഴിയില്ല. ഇത് ആശങ്കാജനകമാണ്, കാരണം ഈ ബാക്ടീരിയകൾ ത്വക്ക്, കുടൽ, ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകും. അത് ജീവന് വരെ ഭീഷണിയായേക്കാം.

ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിച്ച് ഫോൺ വൃത്തിയാക്കിയാലും അത് സൂക്ഷ്മാണുക്കൾ വീണ്ടും കോളനിവൽക്കരിക്കാമെന്നും ഗവേഷണം കണ്ടെത്തി. ഇത് സാനിറ്റൈസേഷൻ ഒരു പതിവ് പ്രക്രിയ ആക്കാൻ പ്രേരിപ്പിക്കുന്നു.

ഫോണുകളിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. അവയിൽ ചില അണുക്കൾ ഒരാഴ്ച വരെ ജീവിക്കും. റോട്ടവൈറസ്, ഇൻഫ്ലുവൻസ, നൊറോവൈറസ് പോലുള്ളവ ഗുരുതരമായ ശ്വാസകോശ, കുടൽ അണുബാധകൾക്ക് കാരണമാകാം.

നിങ്ങളുടെ ഫോൺ വൃത്തിയാക്കുക

അതിനാൽ നിങ്ങളുടെ ഫോൺ പതിവായി വൃത്തിയാക്കാൻ തുടങ്ങേണ്ടതുണ്ടെന്ന് വ്യക്തമാണ്. യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ നിങ്ങളുടെ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടെയും ദൈനംദിന ശുചിത്വം ശുപാർശ ചെയ്യുന്നു വൈറസിന് കഠിനമായ പ്ലാസ്റ്റിക് പ്രതലങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാൻ കഴിയും.

ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള വൈപ്പുകൾ അല്ലെങ്കിൽ സ്പ്രേകൾ ഉപയോഗിക്കുക. ഫോൺ കേസിംഗുകളും ടച്ച് സ്‌ക്രീനുകളും അണുവിമുക്തമാക്കുന്നതിന് അവയിൽ കുറഞ്ഞത് 70 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കണം. സാധ്യമെങ്കിൽ എല്ലാ ദിവസവും ഇത് ചെയ്യേണ്ടതുണ്ട്.

ഫോണിലേക്ക് നേരിട്ട് സാനിറ്റൈസറുകൾ സ്പ്രേ ചെയ്യരുത്യ കൂടാതെ കണക്ഷൻ പോയിന്റുകളിലോ മറ്റ് ഫോൺ ഓപ്പണിംഗുകളിൽ നിന്നോ ദ്രാവകങ്ങൾ അകറ്റി നിർത്തുക. ബ്ലീച്ച് അല്ലെങ്കിൽ അബ്രാസീവ് ക്ലീനർ ഉപയോഗിക്കുന്നത് തീർത്തും ഒഴിവാക്കുക. കൂടാതെ വൃത്തിയാക്കൽ പൂർത്തിയാക്കിയ ശേഷം കൈകൾ നന്നായി കഴുകുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you need to stop using phone in bathroom