scorecardresearch

Latest News

ദിവസവും 40 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് എന്തുകൊണ്ട്?

നിങ്ങൾ വ്യായാമം ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ, എത്ര സമയം?

exercise, health, ie malayalam

ശാരീരിക ക്ഷമതയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം വളരെ വലുതാണ്. ശരീരഭാരം കുറയ്ക്കുന്നതിനോ മൊത്തത്തിലുള്ള ആരോഗ്യത്തിനോ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ദിനചര്യയുടെ ഭാഗമാക്കണമെന്ന് ഡോക്ടർമാരും വിദഗ്ധരും നിർദേശിക്കാറുണ്ട്.

നിങ്ങൾ വ്യായാമം ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ, എത്ര സമയം? ദിവസവും 10 മിനിറ്റ് യോഗ ചെയ്യുന്നതോ 15 മിനിറ്റ് സ്‌കിപ്പിങ് റോപ്പ് ചെയ്യുന്നതോ നല്ല ആരോഗ്യവും ഫിറ്റ്‌നസും നൽകില്ല. എല്ലാ ദിവസവും കുറഞ്ഞത് 40 മിനിറ്റ് വ്യായാമം അത്യാവശ്യമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് എൻമാമി അഗർവാൾ പറഞ്ഞു.

വ്യായാമം തുടങ്ങി 20 മിനിറ്റിനുശേഷമാണ് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകാൻ തുടങ്ങുന്നതെന്ന് അവർ വ്യക്തമാക്കി. 30 മിനിറ്റ് ആയി, ഇന്നത്തേക്ക് മതി എന്നു ചിന്തിക്കുന്നവർ ഓർക്കുക, കൊഴുപ്പ് ഇല്ലാതാക്കാൻ എല്ലാ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും വ്യായാമം വേണം. ഫിറ്റ്നസ് നേടാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് വളരെ പ്രധാനമാണ്.

വ്യായാമം ചെയ്യുന്നത് പ്രധാനമാണെങ്കിലും, എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുകയും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം വേണമെന്നും ഓർമിക്കുക. ഇതു കൂടാതെ, വൃത്തിയുള്ള ഭക്ഷണം കഴിക്കുകയും എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും വേണമെന്നും ന്യൂട്രീഷ്യനിസ്റ്റ് ഓർമിപ്പിച്ചു.

Read More: രാത്രി ചപ്പാത്തി കഴിക്കാമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you need to exercise for 40 minutes every day

Best of Express