scorecardresearch

ചൂടുള്ള ഭക്ഷണത്തിൽ ഒരിക്കലും നാരങ്ങ നീര് ചേർക്കരുത്, കാരണം ഇതാണ്

ചൂടുള്ളതോ പാചകം ചെയ്യുന്നതോ ആയ ഭക്ഷണത്തിൽ ഒരിക്കലും നാരങ്ങ നീര് ചേർക്കരുത്

ചൂടുള്ള ഭക്ഷണത്തിൽ ഒരിക്കലും നാരങ്ങ നീര് ചേർക്കരുത്, കാരണം ഇതാണ്

വിറ്റാമിൻ സി പതിവായി കഴിക്കുന്നത് പ്രതിരോധശേഷി, ഇരുമ്പ് ആഗിരണം, അസ്ഥികളുടെ ആരോഗ്യം, ചർമ്മം, മുടി, കണ്ണുകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചിലരെങ്കിലും ഭക്ഷണത്തിൽ നാരങ്ങ നീര് ചേർത്ത് ആസ്വദിക്കാൻ ഇഷ്ടപ്പെടാറുണ്ട്. ചിലപ്പോൾ പാചകം ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ചൂടോടുകൂടിയ ഭക്ഷണത്തിലേക്കോ ആണ് നാരങ്ങ നീര് ചേർക്കുന്നത്. പതിവായി ഇങ്ങനെ ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ അത് തെറ്റാണ്?.

”ചൂടുള്ള വിഭവങ്ങളിൽ നാരങ്ങ നീര് ചേർക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ജൂഹി കപൂർ. ദൈനംദിന പാചകത്തിൽ നാരങ്ങയുടെ ഉപയോഗം വളരെ പ്രധാനമാണ്, കാരണം നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദിവസേന ആവശ്യമായ പോഷകമാണ്. നമ്മുടെ ശരീരം വിറ്റാമിൻ സി സംഭരിക്കുകയോ ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്നില്ല. അതിനാൽ വിറ്റാമിൻ സി ദിവസവും കഴിക്കുന്നത് നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വളരെ പ്രധാനമാണ്,” അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്നാൽ, വിറ്റാമിൻ സി വളരെ ഹീറ്റ് സെൻസിറ്റീവ് ആണെന്നതും പോഷകങ്ങൾ ചൂടിൽ എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. ”അതുകൊണ്ടാണ് ചൂടുള്ളതോ പാചകം ചെയ്യുന്നതോ ആയ ഭക്ഷണത്തിൽ ഒരിക്കലും നാരങ്ങ നീര് ചേർക്കരുത്. ഈ ശീലം നാരങ്ങയിൽ നിന്നുള്ള വിറ്റാമിൻ സി നശിക്കുന്നതിന് കാരണമാകുന്നു. നാരങ്ങയുടെ പൂർണ്ണമായ പ്രയോജനം ലഭിക്കില്ല,” അവർ പറഞ്ഞു.

”കറികൾ, ദാൽ, പോഹ, ലെമൺ ടീ തുടങ്ങിയ ഭക്ഷണം പാകം ചെയ്യുമ്പോൾ തന്നെ നാരങ്ങ നീര് ചേർക്കാനുള്ള പ്രവണത ഉണ്ടാകും. എന്നാൽ, ഏത് ഭക്ഷണത്തിലായാലും നാരങ്ങ ഉപയോഗിക്കുമ്പോൾ, ഭക്ഷണം തീയിൽ നിന്ന് മാറ്റിയശേഷം നാരങ്ങ നീര് ചേർക്കുന്നതിനു മുൻപ് അവ തണുപ്പിക്കുക,” കപൂർ പറഞ്ഞു.

വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസ്സായ നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുമെന്ന് ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി (ഫുഡ് ടെക്‌നോളജി ആൻഡ് ന്യൂട്രീഷൻ) ഡിപ്പാർട്ട്‌മെന്റ് ഹെഡ് (ഫുഡ് ടെക്‌നോളജി ആൻഡ് ന്യൂട്രീഷൻ) ഡെപ്യൂട്ടി ഡീൻ ഡോ. സവീന്ദർ കൗർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

പക്ഷേ, വിറ്റാമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് താപനിലയും ലൈറ്റ് സംവേദനക്ഷമതയുള്ള വിറ്റാമിനാണ്. 30 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ വിറ്റാമിൻ സിയുടെ നശീകരണം സംഭവിക്കാം. ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങ നീര് ചേർക്കുന്നത് വിറ്റാമിനിനെയും അതിന്റെ എൻസൈമാറ്റിക് പ്രവർത്തനത്തെയും നശിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you must not squeeze lemon on steaming hot food