scorecardresearch
Latest News

മണിക്കൂറുകളോളം ഇരിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മണിക്കൂറുകളോളം ഇരിക്കുന്നതും ശാരീരികമായി സജീവമല്ലാത്തതും ആരോഗ്യത്തെ മോശമാക്കും

work, computer, ie malayalam

മണിക്കൂറുകളോളം ഇരിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കം കാരണമാകും. കോവിഡ് മഹാമാരി കാരണം ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് വർക്ക് ഫ്രം ഹോമിലേക്ക് മാറേണ്ടി വന്നു. ഇത് കമ്പ്യൂട്ടർ സ്‌ക്രീനുകൾക്കുമുന്നിൽ കസേരയിലിരുന്ന് മണിക്കൂറുകളോളം ചെലവഴിക്കേണ്ട സ്ഥിതിയിലെത്തിച്ചു.

മണിക്കൂറുകളോളം ഇരിക്കുന്നതും ശാരീരികമായി സജീവമല്ലാത്തതും ആരോഗ്യത്തെ മോശമാക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് എൻമാമി അഗർവാൾ പറഞ്ഞു. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ധമനികളിൽ തടസ്സം ഉണ്ടാകുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും, മാത്രമല്ല, ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നതിലൂടെ ശ്വസനവ്യവസ്ഥയെയും ബാധിക്കും.

ഇടയ്ക്കിടെ എഴുന്നേൽക്കാതെ കൂടുതൽ നേരം ഇരിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുമെന്ന് അഗർവാൾ പറയുന്നു, അടിവയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കൊളസ്‌ട്രോളിന് കാരണമാകും. ഇത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും സന്ധി വേദന, നടുവേദന, കഴുത്ത് വേദന എന്നിവ ഉണ്ടാക്കുകയും ചെയ്യും. ശാരീരികമായി സജീവമാകാത്തത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ശ്രദ്ധയില്ലായ്മ, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ജോലി എത്ര പ്രധാന്യമുള്ളതാണെങ്കിലും രണ്ടു മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റ് നടക്കണമെന്ന് അഗർവാൾ നിർദേശിച്ചു. ആരോഗ്യത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊന്നില്ലെന്നും അവർ വ്യക്തമാക്കി. കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കുക. ഇരിക്കുമ്പോൾ മുതുകും നട്ടെല്ലും നേരെയായിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മണിക്കൂറുകളോളം ഇരിക്കുകയാണോ? ഈ 10 മിനിറ്റ് സിംപിൾ വർക്ക്ഔട്ട് ചെയ്യൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why you must not sit for long hours at a stretch