മുറിവ് ഉണക്കും, ആരോഗ്യകരമായ ചർമ്മം നിലനിർത്തും; മഞ്ഞളിന്റെ ഗുണങ്ങൾ

മഞ്ഞളിന് അലർജി വിരുദ്ധ പ്രവർത്തനങ്ങളുണ്ട്, ജലദോഷത്തിന് ഇത് ഫലപ്രദമാണ്

turmeric, ie malayalam

അടുക്കളയിൽ കാണുന്ന നിരവധി ഔഷധ ഗുണമുളള വസ്തുക്കൾ ഒരാളുടെ ശരീരത്തിന് ആയുർവേദപരമായി ശക്തി നൽകുന്നതായി കണക്കാക്കപ്പെടുന്നു. അവ പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, മഞ്ഞൾ ഉപയോഗിച്ച് തുടക്കമിടാം.

ആയുർവേദ പ്രാക്ടീഷണറായ ഗീതയ്ക്ക് മഞ്ഞളിനെക്കുറിച്ച് പറയാനുളളത് എന്തൊക്കെയെന്ന് നോക്കാം.

 

View this post on Instagram

 

A post shared by Geeta Vara Ayurveda (@geetavara)

അയ്യായിരം വർഷത്തിലേറെയായി ആയുർവേദത്തിൽ മഞ്ഞൾ ഔഷധ ഗുണങ്ങൾക്കായി ഉപയോഗിക്കുന്നു. അദ്ഭുതകരമായ ഈ സുഗന്ധവ്യജ്ഞനം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പുരാതന ഇന്ത്യയിലെ സമൃദ്ധിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ സസ്യം പാചകാവശ്യത്തിനു പുറമേ, നിരവധി ചികിത്സകൾക്കും ഉപയോഗിക്കുന്നു. നല്ല ആരോഗ്യത്തിന് ഭക്ഷണത്തിൽ ഒരു മസാലയായി ഇത് ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു.

Read More: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള അഞ്ച് കാര്യങ്ങൾ

മഞ്ഞൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ

  • ഇതിന്റെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു
  • ഇതിന്റെ ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങൾ ഹിസ്റ്റാമൈൻ അളവ് കുറയ്ക്കുന്നു (എക്സിമ, സോറിയാസിസ്, ആസ്ത്മ, ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, വൻകുടൽ പുണ്ണ് തുടങ്ങിയ അവസ്ഥകളിൽ)
  • രക്തത്തെ ശുദ്ധീകരിക്കുന്നു, രക്തയോട്ടം വർധിപ്പിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. ഇതിന്റെ ആന്റി-കോഗ്യുലേഷൻ ഗുണങ്ങൾ രക്തം കട്ടപിടിക്കുന്നത് തടയുന്നു
  • രക്ത ശുദ്ധീകരണത്തിലൂടെ ആരോഗ്യകരമായ ചർമ്മം നിലനിർത്താനും മുറിവ് ഉണക്കുന്നതിനും സഹായിക്കുന്നു
  • മഞ്ഞളിന് അലർജി വിരുദ്ധ പ്രവർത്തനങ്ങളുണ്ട്, ജലദോഷത്തിന് ഇത് ഫലപ്രദമാണ്
  • കരളിനെ ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപയോഗപ്രദമാണ്. പിത്തസഞ്ചി പ്രവർത്തനങ്ങളെയും സഹായിക്കും
  • അടിവയറ്റിലെ ശ്ലേഷ്മപടലങ്ങളെ നീക്കം ചെയ്യാനും ആർത്തവ പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Why you must include fresh turmeric root in your diet

Next Story
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള അഞ്ച് കാര്യങ്ങൾthyroid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com