മൺപാത്രം നമ്മുടെയൊക്കെ വീടുകളിൽ സർവ സാധാരണമാണ്. കളിമൺ പാത്രത്തിലോ കുപ്പിയിലോ സംഭരിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് ഏറെ ഗുണങ്ങളുണ്ട്.
”മൺപാത്രത്തിൽനിന്നുള്ള വെള്ളം കുടിക്കുന്നത് പലർക്കും പുതിയ കാര്യമല്ല, കാരണം മൺപാത്രത്തിലെ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അറിയാം. എന്നിട്ടും, നിങ്ങൾ മൺപാത്രത്തിൽ വെള്ളം സംഭരിച്ചിട്ടില്ലെങ്കിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ നഷ്ടപ്പെടുത്തുന്നു,” ആയുർവേദ ഡോ.നിതിക കോഹ്ലി പറഞ്ഞു. മൺപാത്രത്തിലെ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു
മൺപാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കളിമൺ പാത്രത്തിൽ സംഭരിച്ചിരിക്കുന്ന വെള്ളം ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ സംവിധാനം ഉയർത്തുന്നു.
വെള്ളത്തെ സ്വാഭാവികമായി തണുപ്പിക്കുന്നു
വെള്ളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മറക്കുക, കളിമൺ കുപ്പികളിലോ പാത്രങ്ങളിലോ സൂക്ഷിക്കുക.
സൂര്യാഘാതം തടയുന്നു
മൺപാത്രങ്ങളിലെ വെള്ളം കുടിക്കുന്നത് സൂര്യാഘാതത്തെ പ്രതിരോധിക്കുമെന്ന് ഡോക്ടർ കോഹ്ലി പറഞ്ഞു.
വിഷ രാസവസ്തുക്കളുടെ അഭാവം
മൺപാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം, വിഷകരമായ രാസവസ്തുക്കളെ ഭയപ്പെടേണ്ടതില്ല എന്നതാണ്.
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം
മൺപാത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദഹനാരോഗ്യം മെച്ചപ്പെടുത്തും, കരളിലെ വിഷാംശം ഇല്ലാതാക്കും; പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ