ശരിയായ ഭക്ഷണം കഴിക്കുന്നത് നമ്മെ സംതൃപ്തരാക്കുക മാത്രമല്ല, ശരീര ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാൽ ചില ഭക്ഷണ കോമ്പിനേഷനുകൾ പലപ്പോഴും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. ആയുർവേദവും ചില ഭക്ഷണ കോമ്പിനേഷനുകൾ ഒഴിവാക്കാൻ നിർദേശിക്കുന്നുണ്ട്.
ദഹനാരോഗ്യത്തിന് നല്ലതല്ലാത്ത ചില ഭക്ഷണ കോമ്പിനേഷനുകളുടെ പട്ടിക ഡോ.രേഖ രാധാമണി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ”ഇവ 100% ആയുർവേദേതര കോമ്പിനേഷനുകളാണ്. നല്ല ദഹനം ലഭിക്കാനും വിഷാംശം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഇവ ഒഴിവാക്കണം,” അവർ പറഞ്ഞു.
- വാഴപ്പഴം ഒഴികെ മറ്റു പഴങ്ങൾക്കൊപ്പം പാൽ ചേർക്കുന്നത്
- തണുത്ത ഭക്ഷണത്തിനൊപ്പം ചൂടുള്ള ഭക്ഷണം മിക്സ് ചെയ്യുന്നത്
- പഴങ്ങൾക്കൊപ്പം ചീസ്
- ഗോതമ്പും എള്ളെണ്ണയും
- ചിക്കനൊപ്പം തൈര്
- മദ്യം, തേൻ, തൈര് എന്നിവ കഴിച്ച ഉടൻ ചൂടുള്ള പാനീയങ്ങൾ കുടിക്കുക
- വാഴപ്പഴത്തിനൊപ്പം തൈര് ചേർക്കുക
- പാലും ശർക്കരയും
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
പഴങ്ങൾ, പ്രത്യേകിച്ച് സിട്രസ് പഴങ്ങളായ സ്ട്രോബെറി, മുന്തിരി, ഓറഞ്ച്, നെല്ലിക്ക മുതലായവ, പാലിനും തൈരിനുമൊപ്പം കഴിക്കരുതെന്ന് ഡോ.അൻഷു വാത്സ്യൻ നേരത്തെ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞിരുന്നു. കാരണം, ഈ കോമ്പിനേഷൻ ഗ്യാസ്ട്രൈറ്റിസിനും മറ്റ് കുടൽ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. രാത്രിയിൽ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കൊപ്പം പാലും തൈരും ചേർത്ത് കഴിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞിരുന്നു.