സീതപ്പഴം എല്ലാ ദിവസവും കഴിക്കാമോ?

സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളെ ആരോഗ്യമുള്ളതും ശക്തവുമാക്കുന്നു

custard apple, health, ie malayalam

മുൻപൊക്കെ പലരുടെയും വീടുകളിൽ സുലഭമായി ഉണ്ടായിരുന്ന പഴമാണ് സീതപ്പഴം. ആത്തച്ചക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. പച്ച നിറത്തിൽ കോൺ ആകൃതിയിലുള്ള ഈ പഴത്തിന് പൈനാപ്പിളിനും വാഴപ്പഴത്തിനും സമാനമായ രുചിയാണ്. മഹാരാഷ്ട്രയിലാണ് ഈ പഴം കൂടുതലായും കാണുന്നത്. സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ.

സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളെ ആരോഗ്യമുള്ളതും ശക്തവുമാക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധ മുൻമുൻ ഗെനേരിവാൾ പറഞ്ഞു. വിറ്റാമിൻ ബി 6 ന്റെ നല്ല ഉറവിടമായ ഈ പഴം കഴിക്കുന്നത് വയറുവേദനയും പിഎംഎസും (പ്രീ-മെൻസ്ട്രൽ സിൻഡ്രോം) സുഖപ്പെടുത്താൻ സഹായിക്കും. പ്രമേഹമോ രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ അനുഭവിക്കുന്നുണ്ടെങ്കിൽ ഇത് മികച്ച പഴമാണ്. ഉയർന്ന അളവിലുള്ള നാരുകൾ പ്രമേഹസാധ്യത കുറയ്ക്കുമ്പോൾ, ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുമെന്ന് ഗെനേരിവാൾ പറഞ്ഞു.

പോഷകാഹാര വിദഗ്ധയായ ശ്വേതാ ഷാ പറയുന്നതനുസരിച്ച്, സീതപ്പഴത്തിന് താഴെ പറയുന്ന ഗുണങ്ങളുണ്ട്:

  • നിങ്ങളുടെ മാനസികാവസ്ഥയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു
  • ആന്റി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ നിറഞ്ഞിരിക്കുന്നു
  • കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്
  • രക്തസമ്മർദ്ദം കുറയ്ക്കുന്നു
  • ദഹനക്കേട് മാറ്റാൻ സഹായിക്കുന്നു
  • കാൻസർ വിരുദ്ധ ഘടകങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നു

എത്ര മാത്രം കഴിക്കണം

എല്ലാ ദിവസവും സീതപ്പഴം കഴിക്കണമെന്ന് ഫിറ്റ്നസ് ട്രെയിനർ ജൂഹി കപൂർ പറഞ്ഞു. “ഉയർന്ന പഞ്ചസാര അടങ്ങിയിരിക്കുവെന്നു കരുതി പഴങ്ങൾ കഴിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. ഫ്രക്ടോസ് ബ്ലഡ് ഷുഗർ ഉയർത്തുന്നില്ലെന്ന് ഓർക്കുക, കാരണം പഴങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിൽ ഗ്ലൂക്കോസ് സാവധാനം പുറപ്പെടുവിക്കുന്നുവെന്ന് അവർ പറഞ്ഞു.

Read More: ഹൃദയത്തിന് നല്ലത്, തിളങ്ങുന്ന മുടിയും ചർമ്മവും നൽകും; മാതള നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Why you must add sharifa or custard apple to your diet this season

Next Story
ശരീര ഭാരം കുറയ്ക്കാനും നല്ല ദഹനത്തിനും; മുളപ്പിച്ച ചെറുപയറിന്റെ ഗുണങ്ങൾSprout moong beans, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com