scorecardresearch
Latest News

ശരീരഭാരം കുറയ്ക്കും, മുടി കൊഴിച്ചിൽ തടയും; ദിവസവും ഒരു സ്‌പൂൺ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ

ഒരു സാധാരണ മുടി പ്രശ്നമാണ് താരൻ. ഈ പ്രശ്നം പരിഹരിക്കാൻ പുരാതന കാലം മുതൽ ഉലുവ ഉപയോഗിക്കുന്നു

ശരീരഭാരം കുറയ്ക്കും, മുടി കൊഴിച്ചിൽ തടയും; ദിവസവും ഒരു സ്‌പൂൺ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ

പ്രമേഹരോഗികൾ മുതൽ ഹൃദ്രോഗികൾ വരെ, മിക്കവാറും എല്ലാവരും അവരുടെ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കാറുണ്ട്. മികച്ച സൂപ്പർഫുഡുകളുടെ കൂട്ടത്തിൽ ഉലുവയും ഉൾപ്പെടുത്താം. നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് ഉലുവ. അതുകൊണ്ടാണ് അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ദിവസവും ഒരു സ്‌പൂൺ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഉലുവ വിത്ത് പ്രകൃതിദത്ത നാരുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അത് വയർ നിറയ്ക്കുന്നു. തൽഫലമായി വിശപ്പ് ഇല്ലാതാകുകയും ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ദിവസത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും ഉലുവ ചവയ്ക്കുക, അധികം കഴിക്കാതെ തന്നെ സംതൃപ്തി അനുഭവപ്പെടുന്നതായി തോന്നും. രാവിലെ രണ്ടു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നതാണ് ശരീര ഭാരം കുറയ്ക്കാനുള്ള മറ്റൊരു മാർഗം. 1 ടേബിൾസ്പൂൺ ഉലുവ രണ്ട് ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്താണ് വെള്ളം തയ്യാറാക്കുന്നത്.

പനിക്കും തൊണ്ടവേദനയ്ക്കുമുള്ള പ്രതിവിധി

ഒരു ടീസ്പൂൺ ഉലുവ പൊടിച്ചത് നാരങ്ങയും തേനും ചേർത്ത് കഴിക്കുന്നത് പനിക്ക് ആശ്വാസം നൽകുമെന്ന് പറയപ്പെടുന്നു. അതിൽ കാണപ്പെടുന്ന ഒരു സംയുക്തമായ മ്യൂസിലേജിന്റെ സാന്നിധ്യം കാരണം, ഉലുവ തൊണ്ടവേദനയെ ശമിപ്പിക്കുന്നു.

മുടി കൊഴിച്ചിൽ തടയുന്നു

ഉലുവയിൽ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാലും മുടിയിൽ പുരട്ടിയാലും വളരെ ഉപയോഗപ്രദമാണ്. താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉലുവ.

ദഹനത്തെ സഹായിക്കുന്നു

ദഹനപ്രശ്നങ്ങൾ, ഹൃദയാഘാതം എന്നിവയ്‌ക്കെതിരെയുള്ള ഫലപ്രദമായ പ്രതിവിധിയാണ് ഉലുവ. ഇവയിൽ നാരുകളും ആന്റിഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഉലുവ കുതിർത്ത വെള്ളം കുടിക്കാം.

രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കുന്നു

ഉലുവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. ഉലുവയിലെ അമിനോ ആസിഡ് സംയുക്തങ്ങൾ പാൻക്രിയാസിലെ ഇൻസുലിൻ ഡിസ്ചാർജ് പ്രോത്സാഹിപ്പിക്കുന്നു, ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു.

തിളക്കമുള്ള ചർമ്മം നേടാം

ചുളിവുകൾക്കും കറുത്ത പാടുകൾക്കും കാരണമാകുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഉലുവ നശിപ്പിക്കുന്നു. ചർമ്മത്തിന്റെ നിറം കൂട്ടുന്നു. മുഖക്കുരുവിൽ ചർമ്മത്തെ സംരക്ഷിക്കുന്നു.

താരനെതിരെ പോരാടുന്നു

ഒരു സാധാരണ മുടി പ്രശ്നമാണ് താരൻ. ഈ പ്രശ്നം പരിഹരിക്കാൻ പുരാതന കാലം മുതൽ ഉലുവ ഉപയോഗിക്കുന്നു. ഉലുവ രാത്രി മുഴുവൻ കുതിർക്കുക. രാവിലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മികച്ച ഫലങ്ങൾക്കായി പേസ്റ്റിലേക്ക് തൈര് ചേർക്കാം. ഈ പേസ്റ്റ് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം മുടി കഴുകുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why we must have fenugreek daily