scorecardresearch
Latest News

ടൈപ്പ് 2 പ്രമേഹം 20നും 30നും ഇടയിലുള്ള യുവാക്കൾക്കിടയിൽ സാധാരണമാകുന്നതെങ്ങനെ?

നാൽപത് കഴിഞ്ഞവരെ മാത്രം ടൈപ്പ് 2 പ്രമേഹം ബാധിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു

low blood sugar, hypoglycemia, slurred speech, neurological symptoms, glucose, brain function, coma, healthcare, health
പ്രതീകാത്മക ചിത്രം

എന്റെ ഒരു സ്ഥിരം പേഷ്യന്റാണ് 84നാലുകാരനായ രാം ലാൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അദ്ദേഹം എന്നെ കാണാൻ വരുന്നുണ്ട്. ഹരിയാനയിലെ ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹത്തിന് 70-ാം വയസ്സിൽ പ്രമേഹം പിടിപെട്ടിരുന്നു. ചെറിയ അളവിൽ ഓറൽ ആന്റി- ഡയബറ്റിക് മരുന്നുകൾ കഴിച്ച് തന്റെ പ്രമേഹം രാം ലാൽ നിയന്ത്രിച്ചിരുന്നു. ഒരു വലിയ ഫാമിന്റെ ഉടമയായ അദ്ദേഹം തന്റെ ജോലിക്കാരെ നിരീക്ഷിക്കാൻ ഫാമിന് ചുറ്റും സൈക്കിൾ ചവിട്ടുന്ന ശീലവും ഉണ്ടായിരുന്നു.

ഒരു ദിവസം രാം ലാൽ എന്നെ കാണാൻ എത്തിയത് ചെറുപ്പക്കാരനായ ചെറിമകനുമായിട്ടായിരുന്നു. ഡോക്ടർ , ഇവന് പ്രമേഹം ഉണ്ട്. ഞാൻ വളരെ ആശങ്കാകുലനാണ്. അവന് 24 വയസ്സേയുള്ളൂ, ഇതുവരെ വിവാഹം പോലും കഴിഞ്ഞിട്ടില്ല.,” രാം ലാൽ അസ്വസ്തയോടെ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ യുവാവിന് വ്യായാമം ചെയ്യുന്ന ശീലമേ ഉണ്ടായിരുന്നില്ല. ഫാൻസി കാർ ഓടിച്ചു നടക്കുന്നതായിരുന്നു പ്രധാന വിനോദം.

യുവാവിന്റെ ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. പല തരത്തിലുള്ള മരുന്നുകൾ ​നൽകിയാണ് യുവാവിന്റെ പ്രമേഹത്തെ നിയന്ത്രിച്ചത്, മാക്‌സ് ഹെൽത്ത്‌കെയറിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാൻ ഡോ. അംബരീഷ് മിത്തൽ തന്റെ അനുഭവം പങ്കുവെയ്ക്കുന്നു.

ഇത്തരം സംഭവങ്ങൾ ഇപ്പോൾ​ സാധാരണമായി മാറിയിരിക്കുകയാണ്. നാൽപത് കഴിഞ്ഞവരെ മാത്രം ടൈപ്പ് 2 പ്രമേഹം ബാധിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ 20നും 30നും ഇടയിൽ പ്രായമുള്ളവരിൽ ടൈപ്പ് 2 പ്രമേഹം വർധിക്കുന്നു. 25 വയസ്സിനു താഴെ പ്രമേഹമുള്ളവരിൽ 25 ശതമാനം ആളുകൾക്കും ടൈപ്പ് 2 പ്രമേഹമാണ്.

സാധാരണകേസുകളിൽ കുട്ടികളും കൗമാരക്കാരും യുവാക്കളും പ്രായമായവർക്കും ടൈപ്പ് 1 പ്രമേഹത്തിനോ ഇൻസുലിൻ ആശ്രിത പ്രമേഹത്തിനോ ആണ് സാധ്യത. ഇൻസുലിന്റെ ഗണ്യമായ അല്ലെങ്കിൽ പൂർണ്ണമായ അഭാവം മൂലമാണ് ടൈപ്പ് 1 പ്രമേഹം വികസിക്കുന്നത്. സ്വയം രോഗപ്രതിരോധ പ്രക്രിയ മൂലം പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴും പ്രമേഹത്തിന് കാരണമാകുന്നു.

ടൈപ്പ് 1 പ്രമേഹത്തിന്റെ ഏക ചികിത്സ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കുക എന്നതാണ്. നിരീക്ഷണത്തിലും ഇൻസുലിൻ എടുക്കുന്നതിലുടെയും ടൈപ്പ് 1 പ്രമേഹമുള്ള ആളുകൾ അതിനൊപ്പം ജീവിക്കാൻ ശീലമാക്കി. എന്നാൽ ഇടയ്കക് ഇൻസുലിൻ, ഗ്ലൂക്കോസ് പരിശോധനകൾ ചെയ്യുന്നതും അവരുടെ ജീവിതത്തിന്റെ ഭാഗമായി. അടുത്ത കാലത്തായി, ടൈപ്പ് 1 പ്രമേഹത്തിന്റെ വ്യാപനം വർദ്ധിക്കുന്നു. 20 വയസ്സിന് താഴെയുള്ള 200,000-ത്തിലധികം ആളുകൾക്ക് ടൈപ്പ് 2 പ്രമേഹമുള്ളതായി കണക്കാക്കുന്നു.

ഇൻസുലിൻ പ്രതിരോധവും (ഫലപ്രദമല്ലാത്ത ഇൻസുലിൻ പ്രവർത്തനം) അതിന്റെ കുറവും ഉള്ള പ്രമേഹത്തിന്റെ 90 ശതമാനവും ഉൾക്കൊള്ളുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം.കുടുംബ ചരിത്രമുള്ള 40 വയസ്സിനു മുകളിലുള്ള അമിതഭാരമുള്ളവരിൽ ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നു.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം വേർതിരിക്കുന്നതെങ്ങനെ?

ശരീരഭാരം കുറയ്ക്കൽ, വർദ്ധിക്കുന്ന ദാഹം, കൂടുതൽ തവണ മൂത്രമൊഴിക്കാനുള്ള തോന്നൽ എന്നിവയെ ടൈപ്പ് 1 പ്രമേഹമാണ്. അത് അതിവേഗം കെറ്റോഅസിഡോസിസിലേക്കോ കോമ പോലുള്ള അവസ്ഥയ്ക്കോ കാരണമാകുന്നു. ടൈപ്പ് 1 പ്രമേഹമുള്ള മിക്ക കുട്ടികൾക്കും ഈ അവസ്ഥയുടെ കുടുംബ ചരിത്രമില്ല.

ടൈപ്പ് 2 പ്രമേഹം സാധാരണയായി പ്രായപൂർത്തിയാകുമ്പോഴോ അതിനു ശേഷമോ ആണ് കാണപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹമുള്ള യുവാക്കളിൽ 80 ശതമാനവും അമിത ശരീരഭാരമുള്ളവരും മാതാപിതാക്കളിലോ ബന്ധുക്കളിലോ പ്രമേഹം ഉള്ളവരുമാണ്. ചിലർക്ക് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ബലഹീനത, ശരീരഭാരം കുറയുക പോലുള്ള ടൈപ്പ് 1 ലക്ഷണങ്ങൾ കാണിക്കുമെങ്കിലും, മറ്റു ചിലർ ഒരു രോഗലക്ഷണവും കാണിക്കാറില്ല.

ക്ലിനിക്കലായി, ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങളായ അകാന്തോസിസ് (കഴുത്ത്, കക്ഷം, മറ്റ് ചർമ്മ മടക്കുകൾ എന്നിവയുടെ ഇരുണ്ട പിഗ്മെന്റേഷൻ) അല്ലെങ്കിൽ പെൺകുട്ടികളിലെ പോളിസിസ്റ്റിക് ഓവറി എന്നിവ ഈ അവസ്ഥയെ സൂചിപ്പിക്കുന്നു. ഓട്ടോ ഇമ്മ്യൂൺ ആന്റിബോഡികൾ, സി-പെപ്റ്റൈഡ് (പാൻക്രിയാസ് ഇൻസുലിൻറെ അളവിന് നേരിട്ട് ആനുപാതികമായി പുറത്തുവിടുന്ന പ്രോട്ടീൻ) തുടങ്ങിയ പരിശോധനകൾ വഴി പ്രമേഹത്തെ വേർതിരിച്ചറിയാൻ സാധിക്കും.

ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ടൈപ്പ് 2 പ്രമേഹം വർധിച്ചു തുടങ്ങിയത് കൂടുതലും അമിത ശരീരഭാരവും ഇൻസുലിൻ പ്രതിരോധവും മോശം ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതരീതിയുമായി ബന്ധപ്പെട്ടാണ്. ടൈപ്പ് 2 പ്രമേഹമുള്ള യുവാക്കളിൽ ഇൻസുലിൻ സ്രവത്തിൽ വലിയ കുറവുണ്ടാകാമെന്ന് സമീപകാല ഡാറ്റ സൂചിപ്പിക്കുന്നു.

ആളുകൾ അവരുടെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ ആയിരിക്കുമ്പോൾ, അതായത് 50 കളിലും 60 കളിലും സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ടൈപ്പ് 2 ഡയബറ്റിസ് യുവാക്കൾക്ക് ഇൻസുലിൻ ആശ്രിതരായ ടൈപ്പ് 1 ബാധിതരെ അപേക്ഷിച്ച് കൂടുതൽ അപകടസാധ്യതയും മറ്റു അവയവങ്ങളെ ബാധിക്കുന്നുണ്ടെന്നും (വൃക്ക, കണ്ണുകൾ, ഞരമ്പുകൾ എന്നിവയെ ) ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ടൈപ്പ് 2 പ്രമേഹം പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐസിഎംആർ രജിസ്ട്രി പ്രകാരം ടൈപ്പ് 2 പ്രമേഹമുള്ള ഇന്ത്യൻ യുവാക്കളിൽ പകുതിയോളം പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടായിരുന്നു.

പ്രമേഹമുള്ള യുവാക്കളിൽ ഒരു ചെറിയ അനുപാതത്തിന് (3-4 ശതമാനം) ഇൻസുലിൻ സ്രവണത്തിന്റെ വൈകല്യം എംഒഡിവൈ ( മെച്യൂരിറ്റി ഓൺസെറ്റ് ഡയബറ്റിസ് ഓഫ് യൂത്ത്) ഉണ്ട്. ജനിതക പരിശോധനയിലൂടെ രോഗനിർണയത്തിലൂടെ ഇത് സ്ഥിരീകരിക്കുന്നു, ഒരൊറ്റ ജീൻ വൈകല്യമാണിത്. (മോണോജെനിക് പ്രമേഹം) കാണിക്കുന്നു. ഇത്തരം വ്യക്തികളിൽ ചിലർക്ക് മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകും, മറ്റുള്ളവർക്ക് ഇൻസുലിൻ ആവശ്യമായി വന്നേക്കാം.

കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞതും നാരുകൾ കൂടുതലുള്ളതും ആവശ്യത്തിന് പ്രോട്ടീൻ ഉള്ളതുമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമാണ്. വ്യായാമങ്ങളും ശീലമാക്കുക. ബാല്യത്തിലും കൗമാരത്തിലും അമിത ശരീരഭാരം ഒഴിവാക്കുകയാണ് പ്രമേഹത്തെ അകറ്റി നിർത്തുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why type 2 diabetes is becoming common among young indians in their 20s and 30s