ശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ദിവസവും പാൽ കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നൽകും. പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലീറ്റർ പാലും കുട്ടികളും ഗർഭിണികളും കുറഞ്ഞത് 250 മില്ലി ലീറ്റർ പാലും കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
രാവിലെയോ രാത്രിയോ പാൽ കുടിക്കാം. രാത്രിയിൽ ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കിടക്കുന്നതിന് മുൻപ് കുടിക്കുന്നത് നല്ലതെന്നാണ് പറയുന്നത്. ഇതിന്റെ കാരണം എന്തെന്ന് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് ഭുവൻ റാസ്തോഹി.
- പാലിൽ അടങ്ങിയിരിക്കുന്ന കസീൻ സാവധാനത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീനാണ്, രാത്രിയിൽ ഇത് ദഹനത്തെ സഹായിക്കുന്നു
- പാലിൽ ട്രൈപ്റ്റോഫാനും മെലറ്റോണിനും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു
- നമ്മുടെയൊക്കെ ഭക്ഷണക്രമത്തിൽ വളരെ കുറവുള്ള പൊട്ടാസ്യം, ബി 12, കാൽസ്യം എന്നിവ നൽകുന്നു. മാത്രമല്ല, പ്രോട്ടീന്റെ നല്ല ഉറവിടമാണിത്
Read More: മുലപ്പാൽ പിങ്ക് നിറമാകുന്നതിന്റെ കാരണമെന്ത്? വിദഗ്ധർ പറയുന്നു