/indian-express-malayalam/media/media_files/2025/11/13/vaginal-2025-11-13-10-51-00.jpg)
Source: Freepik
ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് പലരും സംസാരിക്കാൻ മടി കാട്ടാറുണ്ട്. ഇവിടെ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും അത് തുറന്നു പറയാനും ചികിത്സ തേടാനും മടി കാട്ടുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. നമ്മുടെ മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യ ഭാഗങ്ങൾക്കു ചുറ്റിലുമുള്ള ചർമ്മം ഇരു​ണ്ട നിറത്തിലാണ് കാണപ്പെടുന്നത്. ചിലർക്കെങ്കിലും ഇത് മാനസിക ബുദ്ധിമുട്ടിന് കാരണമാകാറുണ്ട്. കറുപ്പ് നിറം മാറ്റാനായി അവിടെ ക്രീമുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ, സ്വകാര്യ ഭാഗങ്ങൾക്കു ചുറ്റിലും കറുപ്പ് നിറത്തിൽ ചർമ്മം കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ചർമ്മത്തിന്റെ നിറത്തിലെ വ്യത്യാസങ്ങൾ, പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങൾക്കും ചുറ്റുമുള്ളത് സ്വാഭാവികം എന്നാണ് ഡോ.മനൻ വോറയെപ്പോലുള്ള ആരോഗ്യ വിദഗ്ധർ പറയുന്നത്. “നിങ്ങളുടെ ജനനേന്ദ്രിയ ഭാഗത്തിന് ചുറ്റുമുള്ള ചർമ്മം പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടതായിരിക്കും. ഹോർമോണുകൾ, ഘർഷണം, സ്വാഭാവിക പിഗ്മെന്റേഷൻ എന്നിവ കാരണമാകാം ഇങ്ങനെ സംഭവിക്കുന്നത്,” അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കുവെച്ചു.
Also Read: വണ്ണം കുറയ്ക്കാൻ ഇനി എന്തെളുപ്പം; വെറും വയറ്റിൽ ഒരു പേരയ്ക്ക കഴിക്കൂ, കൊളസ്ട്രോളും മറക്കാം
സ്വകാര്യ ഭാഗത്തിന് ചുറ്റുമുള്ള ചർമ്മം സ്വാഭാവികമായും ഇരുണ്ടതായിരിക്കുമെന്ന് ഡൽഹി ആസ്ഥാനമായുള്ള ചർമ്മ വിദഗ്ധൻ ഡോ.നവ്ജോത് അറോറ പറഞ്ഞു. കാരണം അതിൽ മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന കോശങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്നു. ഈ കോശങ്ങൾ മെലാനിൻ ഉത്പാദിപ്പിക്കുന്നു, ഇതാണ് ചർമ്മത്തിന് നിറം നൽകുന്നത്.
"ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ മെലാനിൻ പ്രവർത്തനത്തെ സ്വാധീനിക്കുന്നു, അതുകൊണ്ടാണ് പ്രായപൂർത്തിയാകുമ്പോഴോ, ഗർഭകാലത്തോ, ഗർഭനിരോധന മാർഗ്ഗങ്ങൾ മൂലമോ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ മൂലം ഈ ഭാഗങ്ങൾ ഇരുണ്ടതായി തോന്നിപ്പിക്കുന്നത്. ഘർഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതായത് ഇറുകിയ വസ്ത്രങ്ങൾ പതിവായി ഉരസുന്നത്, നടത്തം, വ്യായാമം അല്ലെങ്കിൽ ലൈംഗിക പ്രവർത്തനങ്ങൾ എന്നിവ നേരിയ പ്രകോപനത്തിന് കാരണമാകും, ഇത് കൂടുതൽ പിഗ്മെന്റ് ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഈ കറുപ്പ് നിറം സാധാരണമാണ്, മോശം ശുചിത്വത്തിന്റെയോ അസുഖത്തിന്റെയോ ലക്ഷണമല്ല," ഡോ.അറോറ അഭിപ്രായപ്പെട്ടു.
Also Read: മികച്ച ദഹനം, രോഗപ്രതിരോധ ശേഷി, തിളങ്ങുന്ന ചർമ്മം; നെയ്യ് രാവിലെ കഴിക്കൂ
സ്വകാര്യ ഭാഗത്തെ ഇരുണ്ട നിറം മാറ്റാൻ ഉപയോഗിക്കുന്ന ക്രീമുകൾ പൊതുവെ സുരക്ഷിതമല്ലെന്നും അവ ഒഴിവാക്കണമെന്നും ഡോ.അറോറ ആവശ്യപ്പെട്ടു. "ഈ ഭാഗങ്ങളിലെ ചർമ്മം അതിലോലവും സെൻസിറ്റീവുമാണ്. ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നത് പൊള്ളൽ, ചൊറിച്ചിൽ, ചുവപ്പ്, ചർമ്മത്തിന്റെ കനം കുറയൽ, ദീർഘകാല പിഗ്മെന്റേഷൻ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും. ചില ക്രീമുകളിൽ കഠിനമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിന്റെ നശിപ്പിക്കുകയും അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും."
Also Read: മരുന്നുകളില്ലാതെ ക്രിയാറ്റിൻ അളവ് എങ്ങനെ കുറയ്ക്കാം?
"ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുപകരം, ശരിയായ ശുചിത്വം പാലിക്കുക, അഴഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, അസാധാരണമായ കറുപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ തിണർപ്പ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക എന്നിവയാണ് ഉചിതം. സുരക്ഷിതമല്ലാത്ത സൗന്ദര്യവർധക രീതികളിലൂടെ അവ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ സ്വാഭാവിക ചർമ്മ നിറ വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്നത് വളരെ ആരോഗ്യകരമാണ്," ഡോ.അറോറ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു മാസത്തേക്ക് എല്ലാ ദിവസവും ജീരക വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us