/indian-express-malayalam/media/media_files/2025/11/06/diabetes-2025-11-06-14-49-53.jpg)
Source: Freepik
വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. പ്രമേഹമുള്ള പലർക്കും, ഉയർന്ന രക്തസമ്മർദം കാലക്രമേണ വൃക്കകളെ ബാധിച്ചേക്കാം. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും രക്തശുദ്ധീകരണം ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. അതിനാൽ, രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്ററിലെ ഡോ.വി.മോഹൻ പറഞ്ഞു.
രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും വൃക്കകളെ എങ്ങനെ ബാധിക്കുന്നു?
വൃക്കകൾ ഫിൽട്ടർ പോലെയാണ്. അവ മാലിന്യങ്ങൾ നീക്കം ചെയ്യുകയും അവശ്യ ഉൽപ്പന്നങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ പഞ്ചസാര വളരെക്കാലം വളരെ ഉയർന്നതായിരിക്കുമ്പോൾ, നിങ്ങളുടെ വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ ഇത് ബാധിക്കുന്നു. വൃക്കകളുടെ ഘടനയിൽ മാറ്റങ്ങൾ സംഭവിക്കുന്നു. അതിനാൽ, വൃക്കകൾക്ക് പ്രവർത്തിക്കാൻ പ്രയാസമാകും. ഫിൽട്ടറേഷൻ പ്രക്രിയയെ ബാധിക്കുന്നു. അതിനുപുറമെ, രക്തസമ്മർദവും ഉയർന്നതാണെങ്കിൽ, അതേ രക്തക്കുഴലുകൾക്ക് അധിക ഭാരം ഉണ്ടാക്കും. അതിനാൽ, പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഒരുമിച്ച് സംഭവിക്കുമ്പോൾ, വൃക്കകൾ ഇരട്ടി സമ്മർദത്തിലാകുമെന്ന് ഡോ.മോഹൻ പറഞ്ഞു.
Also Read: വയറിലെയും ഇടുപ്പിലെയും കൊഴുപ്പ് കുറയ്ക്കാം; 33 കിലോ കുറച്ച യുവതിയുടെ വിജയരഹസ്യങ്ങൾ
ഇതിനർത്ഥം നിങ്ങൾക്ക് വൃക്കരോഗം പിടിപെടാൻ തുടങ്ങിയിരിക്കുന്നു എന്നാണോ?
അങ്ങനെ ഉറപ്പിച്ച് പറയാനാകില്ല. എന്നാൽ, നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. ക്രിയാറ്റിനിന്റെ നേരിയ വർധനവ് പോലും നിങ്ങളുടെ വൃക്കകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കാം. ഈ ഘട്ടത്തിൽ, പലപ്പോഴും അത് പഴയപടിയാക്കാനാകും അല്ലെങ്കിൽ ശരിയായ പരിചരണത്തിലൂടെ മന്ദഗതിയിലാക്കാം എന്നതും ആശ്വാസകരമായ കാര്യമാണ്.
രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
പ്രമേഹമുള്ളവരിലെ ഉയർന്ന ബ്ലഡ് ഷുഗർ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും രക്തസമ്മർദം വർദ്ധിപ്പിക്കുന്ന കാഠിന്യത്തിനും സങ്കോചത്തിനും കാരണമാവുകയും ചെയ്യും. ഇൻസുലിൻ പ്രതിരോധം വൃക്കകളിൽ കൂടുതൽ സോഡിയം നിലനിർത്താൻ കാരണമാകും, ഇത് ദ്രാവകത്തിന്റെ അളവും രക്തസമ്മർദവും വർധിപ്പിക്കുന്നു.
Also Read: രക്തപരിശോധന ഇല്ലാതെ ഫാറ്റി ലിവർ കണ്ടെത്താം, എങ്ങനെ?
ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്തിലാണ്?
ആദ്യം, രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. 120/80 mmHg രക്തസമ്മർദ്ദം നിലനിർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ചില ജീവിതശൈലി മാറ്റങ്ങൾ വരുത്തിയിട്ടും ഇത് പരിധി കവിഞ്ഞാൽ, വൃക്കകളെ സംരക്ഷിക്കാൻ രക്തസമ്മർദത്തിനുള്ള ഗുളികകൾ കഴിക്കേണ്ടി വരും.
/filters:format(webp)/indian-express-malayalam/media/media_files/2025/10/08/kidney-stone-2025-10-08-12-27-21.jpg)
പിന്തുടരേണ്ട ഭക്ഷണക്രമം എന്താണ്?
നിങ്ങളുടെ പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറികളും, കാൽ ഭാഗം ചോറും, മറുഭാഗം കറി/പരിപ്പ്/തൈര്/മൃഗ പ്രോട്ടീൻ എന്നിവകൊണ്ടും നിറയ്ക്കുക. ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക. സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നത് വർധിപ്പിക്കുക. പ്രോട്ടീനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും അടിസ്ഥാനമാക്കി നിങ്ങളുടെ ഭക്ഷണം ആസൂത്രണം ചെയ്യാൻ നിങ്ങളുടെ ഡയറ്റീഷ്യന് നിങ്ങളെ സഹായിക്കാനാകും.
Also Read: രാത്രിയിൽ ചോറ് കഴിക്കുന്നത് ദോഷമോ? വിദഗ്ധർ പറയുന്നത് കേൾക്കൂ
ആവശ്യത്തിന് ജലാംശം നിലനിർത്തുക. എന്നാൽ അമിതമായി വെള്ളം കുടിക്കരുത്. നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക. ഓരോ മൂന്ന് മാസത്തിലും നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുന്നത് ഉറപ്പാക്കുക.
വൃക്ക പ്രവർത്തന പരിശോധന എന്താണ്?
വൃക്ക പ്രവർത്തന പരിശോധനകളിൽ യൂറിയ, ക്രിയാറ്റിൻ, യൂറിൻ പിസി (പ്രോട്ടീൻ-ക്രിയാറ്റിൻ) അനുപാതം, മൂത്രത്തിലെ പ്രോട്ടീൻ ആൽബുമിൻ അളക്കുന്ന മൈക്രോ ആൽബുമിനുറിയ എന്നിവ ഉൾപ്പെടുന്നു. ഇപ്പോൾ മൈക്രോ ആൽബുമിനുറിയ വൃക്ക രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന ഒരു പരിശോധനയാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും പതിവായി നിരീക്ഷിക്കുക. കൂടാതെ, ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കാനും സമ്മർദം നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ശ്രമിക്കുക. സ്ഥിരമായ പരിചരണം, ജീവിതശൈലി നിയന്ത്രണം, പതിവ് നിരീക്ഷണം എന്നിവയിലൂടെ നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കാൻ കഴിയുമെന്ന് ഡോ.മോഹൻ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജിമ്മിൽ പോയതേ ഇല്ല, ദിവസം 20 മിനിറ്റ് മാറ്റിവച്ചു, യുവതി കുറച്ചത് 36 കിലോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us