സോഷ്യല്‍ മീഡിയയും പല പാശ്ചാത്ത്യ പഠനങ്ങളും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അനവധി ഗുണങ്ങള്‍ നല്കുമെന്നു പറയുന്നു. പക്ഷെ ആയൂര്‍വേദം അനുസരിച്ച് ഇതു ഗുണങ്ങളല്ല മറിച്ച് ദോഷങ്ങള്‍ക്കു വഴിവയക്കുമെന്നു തെളിയിക്കുന്നു.
ആപ്പിള്‍ സിഡാര്‍ ആയൂര്‍വേദ പ്രകാരം ‘ക്ഷത്ര’ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതു ചൂട്, വരള്‍ച്ച തുടങ്ങിയവയ്ക്കു കാരണമാകുന്നതു വഴി ശരീരത്തില്‍ പല തടസ്സങ്ങളും സൃഷ്ടിക്കുന്നു. തുടര്‍ന്ന് ചിരകാല രോഗങ്ങള്‍ പിടിപ്പെടുന്നു. ‘ക്ഷത്ര’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ കഴിക്കുന്നത് ഹൃദയം, കരള്‍, വയര്‍, കുടല്, കണ്ണ്, ത്വക്ക്, മുടി എന്നിവയെ ദോഷമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ വീട്ടില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉണ്ടെങ്കില്‍ അതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ആയുര്‍വേദ ഡോക്ടറായ രേഖ.
പച്ചക്കറികള്‍ വൃത്തിയാക്കുന്നതിനായി ഇതു ഉപയോഗിക്കാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വെള്ളത്തില്‍ ചേര്‍ത്ത ശേഷം ആ വെള്ളത്തില്‍ പച്ചക്കറികള്‍ കഴുകിയെടുക്കാം.
ആപ്പിള്‍ സിഡാര്‍ വീനിഗര്‍ അല്ലെങ്കില്‍ മറ്റു വിനീഗറുകള് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചില രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. അത് ഒരിക്കലും ഒരു ഭക്ഷണമല്ല മറിച്ച് മരുന്നിനു തുല്ല്യമായ ഒന്നാണ്. അതുകൊണ്ട് സ്ഥിരമായി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്.