scorecardresearch

ദിവസവും ഒരു കാരറ്റ് കഴിക്കേണ്ടതിന്റെ 8 കാരണങ്ങൾ

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കാൻ കാരറ്റ് മികച്ചതാണെന്ന് നിങ്ങൾക്കറിയാമോ?

carrot, health, ie malayalam

നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഫാൽകാരിനോളിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണിത്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. നന്നായി കഴുകി തൊലി കളഞ്ഞ കാരറ്റിന് അത്രയേറെ ഗുണമുണ്ട്. ജ്യൂസ് ആയോ, ശുദ്ധമായോ, ആവിയിൽ വേവിച്ചോ, സൂപ്പാക്കിയോ കഴിക്കാം. ആരോഗ്യത്തിന് കാരറ്റ് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് പറയുകയാണ് ലൈഫ് കോച്ച് ലൂക്ക് കൊട്ടീൻഞ്ഞോ.

ഈ ലോകത്തിലെ ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണിത്. കാൻസർ, കരൾ രോഗം മുതൽ പൊണ്ണത്തടി വരെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് അസംസ്കൃത കാരറ്റും കാരറ്റ് ജ്യൂസും ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബീറ്റാ കരോട്ടീനുകൾ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന കാരറ്റിന് ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാൻസർ പ്രതിരോധത്തിലും പങ്കു വഹിക്കാൻ കഴിയും. കാരറ്റ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

  1. കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും

ഫാൽകാരിനോൾ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചിലതരം കാൻസറുകൾക്കെതിരെ ഫാൽകാരിനോൾ സംരക്ഷണം നൽകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഇതിനർത്ഥം കാരറ്റ് കഴിക്കുന്നത് കാൻസറിനെ തടയുകയോ സുഖപ്പെടുത്തുകയോ ചെയ്യുമെന്നാണോ? ഇല്ല. എന്നാൽ കാരറ്റിന് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും രോഗം തടയാനും സഹായിക്കും. യൂട്രെക്റ്റിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ, സ്തനാർബുദ സാധ്യത 60% വരെ കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് കണ്ടെത്തി.

  1. കരളിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും

കരൾ അർബുദം അല്ലെങ്കിൽ ലിവർ സിറോസിസിന് കാരറ്റ് ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ കരൾ എൻസൈമുകൾ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ പാടുപെടുകയാണെങ്കിൽ ലക്ഷ്യം നേടാൻ കാരറ്റ് സഹായിക്കും.

  1. മലബന്ധം തടയും

ധാരാളം നാരുകൾ ഉള്ളതിനാൽ കാരറ്റിന് മലവിസർജ്ജനം ക്രമപ്പെടുത്താൻ കഴിയും. വേവിച്ച കാരറ്റ് മലബന്ധത്തിന് കാരണമാകുമെന്നതിനാൽ അവ പച്ചയായി കഴിക്കാൻ ഓർമ്മിക്കുക.

  1. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കും

ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു, കൂടാതെ വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപാദനം വർധിപ്പിക്കുന്നു. ബീറ്റാ കരോട്ടിനുകൾ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും മുടിക്ക് സ്വാഭാവിക തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, ഇ എന്നിവ മുടി വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും

ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയ കാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. കാരറ്റ് അമിതമായി കഴിക്കരുത്, കാരണം അവ ഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ജ്യൂസാക്കി കുടിക്കുന്നതിനു പകരം മിതമായ അളവിൽ പച്ചയായി കഴിക്കുക.

  1. കാഴ്ചശക്തി മെച്ചപ്പെടുത്തും

കണ്ണുകൾക്ക് അത്യുത്തമമായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിനുകൾ എന്നിവയും കാരറ്റിൽ ധാരാളമുണ്ട്. ഇതിലെ വൈറ്റമിൻ എയുടെ സമ്പന്നമായ ഉള്ളടക്കം, വാർദ്ധക്യസഹജമായ നേത്രരോഗങ്ങൾ മൂലമുള്ള രാത്രി അന്ധത, കാഴ്ച നഷ്ടപ്പെടൽ എന്നിവ തടയാൻ സഹായിക്കും.

  1. രക്തസമ്മർദ്ദം നിലനിർത്തും

കാരറ്റിൽ നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്, സോഡിയം കുറവാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലൊരു ആശയമാണ്.

  1. രോഗപ്രതിരോധശേഷി വർധിപ്പിക്കും

വൈറ്റമിൻ സിയുടെ പവർഹൗസായ കാരറ്റ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആന്റിബോഡികൾ വർധിപ്പിക്കുകയും രോഗത്തെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും അണുബാധകൾ, ജലദോഷം, ചുമ, പനി എന്നിവയ്‌ക്കെതിരെ മികച്ച രീതിയിൽ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മലബന്ധം നീക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും; പ്ലം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why should you have one carrot a day