scorecardresearch

ഭക്ഷണത്തിനു മുൻപ് ബദാം കഴിക്കുന്നത് ഗുണകരമോ?

ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതിനാൽ, ബദാം പ്രമേഹ നിയന്ത്രണത്തിന് അനുയോജ്യമാണ്

raw almonds,perfect snack, heart, health,almonds, health, ie malayalam
ബദാം

ആരോഗ്യകരമായ ലഘുഭക്ഷണത്തിന് ബദാം ഉത്തമമാണെന്ന് കാർഡിയോളജിസ്റ്റുകൾ പലപ്പോഴും ശുപാർശ ചെയ്യാറുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുന്ന പ്രകൃതിദത്തമായ മികച്ച ഭക്ഷണമാണ് ഈ നട്‌സ്. അവ നല്ല കൊഴുപ്പ് എന്ന് വിളിക്കപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു.

ശരീരത്തിലെ കൊളസ്ട്രോൾ ബാലൻസ് പ്ലാക്ക് രൂപീകരണം തടയാനും വാസ്കുലർ സിസ്റ്റങ്ങളിലെ രക്തക്കുഴലുകൾ വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു. ബദാം ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ആന്റി ഇൻഫ്ലമേറ്ററിയുമാണ്, നാഷണൽ ഡയബറ്റിസ്, ഒബിസിറ്റി ആൻഡ് കൊളസ്ട്രോൾ ഫൗണ്ടേഷൻ (എൻ‌ഡി‌ഒ‌സി) സെന്റർ ഫോർ ന്യൂട്രീഷൻ റിസർച്ച് ഡോ. സീമ ഗുലാത്തി പറയുന്നു.

ബദാം നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ശരീരത്തിൽനിന്നു അധിക കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുന്നു. കൂടാതെ പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ ഊർജ്ജ ഉൽപ്പാദനം, കോശവളർച്ച, രോഗപ്രതിരോധ പ്രവർത്തനം എന്നിങ്ങനെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ പുറത്തെ തൊലി നീക്കം ചെയ്യാത്ത ഒരു തരത്തിലുമുള്ള കുക്കിങ്ങിലൂടെയും കടന്നു പോകാത്ത ബദാം ആണ് ആരോഗ്യത്തിന് ഏറ്റവും സുരക്ഷിതം.

ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതിനാൽ, ബദാം പ്രമേഹ നിയന്ത്രണത്തിന് അനുയോജ്യമാണ്. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുകയും ഗ്ലൂക്കോസ് മെറ്റബോളിസത്തെ സമനിലയിൽ നിലനിർത്തുകയും ചെയ്യുന്നു. ബദാമിന്റെ തവിട്ടുനിറത്തിലുള്ള പുറം തൊലിയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്.

അത് വൻകുടലിൽ പ്രവർത്തിക്കുകയും വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. ബദാം സങ്കീർണ്ണമായ പോഷകവും പോളിഫെനോൾ മിശ്രിതവും നൽകുന്നതിനാൽ, സമ്മർദ്ദകരമായ വ്യായാമങ്ങളിൽ നിന്ന് വേഗത്തിൽ വീണ്ടെടുക്കാൻ അവ പ്രാപ്തമാക്കുന്നു.

നമ്മുടെ സാംക്രമികേതര രോഗങ്ങളുടെ മൂലകാരണമായ ലിപിഡ്, കോശജ്വലന പാരാമീറ്ററുകളെ ബദാം മെച്ചപ്പെടുത്തുന്നുവെന്ന് കാണിക്കാൻ 2017ൽ ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ പഠനങ്ങളിലൊന്ന് നടത്തി. “ഇഫക്റ്റ് ഓഫ് ആൽമണ്ട് സപ്ലിമെന്റേഷൻ ഓൺ ഗ്ലൈസീമിയ ആൻഡ് കാർഡിയോവാസ്ക്കുലാർ റിസ്ക് ഫാക്ടേഴ്സ് ഇൻ ഏഷ്യൻ ഇന്ത്യൻസ് ഇൻ നോർത്ത് ഇന്ത്യ വിത്ത് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ,”എന്ന പഠനം 24​ ആഴ്ചയാണ് നീണ്ടുനിന്നത്.

മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ 20 ശതമാനം ദൈനംദിന ബദാം ഉപഭോഗം 24 ആഴ്ചകൾകൊണ്ട്, ആന്ത്രോപോമെട്രിക്, ഗ്ലൈസെമിക്, ലിപിഡ് പാരാമീറ്ററുകൾ മെച്ചപ്പെടുത്താൻ സഹായിച്ചതായി ഈ പഠനത്തിൽ തെളിയുന്നു. തൊലി നീക്കം ചെയയാത്ത ബദാം പ്രോട്ടീൻ, മൊത്തം ഡയറ്ററി ഫൈബർ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (എംയുഎഫ്എഎസ്), പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ( പിയുഎഫ്എഎസ്), വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവ ഭക്ഷണത്തിൽ ചേരുന്നു. നിങ്ങളുടെ ഊർജ്ജ ഉപഭോഗം വർധിപ്പിക്കുന്നുമില്ല. ബദാം സപ്ലിമെന്റേഷന് ശേഷം അരക്കെട്ടിന്റെ ചുറ്റളവും അരക്കെട്ട്-ഉയര അനുപാതവും(WhTR) ഗണ്യമായി കുറഞ്ഞു.

എൽഡിഎൽ ഓരോ ഒരു ശതമാനം കുറയുമ്പോഴും, കൊറോണറി ഹൃദ്രോഗത്തിന്റെ (CHD) സാധ്യതയിൽ ഒന്നു രണ്ടു ശതമാനം കുറവ് കണ്ടു. ബദാം സപ്ലിമെന്റേഷൻ മൊത്തം കൊളസ്‌ട്രോൾ, എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ വഹിക്കുന്ന വെരി ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (വിഎൽഡിഎൽ) എന്നിവയുടെ അളവിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ഫലങ്ങൾ കാണിക്കുന്നു.

മെച്ചപ്പെട്ട ലിപിഡ് അളവ് എച്ച്എസ്-സിആർപി ലെവലിൽ കാര്യമായ പുരോഗതി പ്രകടമാക്കുന്നു. പുരുഷന്മാരിൽ എച്ച്എസ്-സിആർപിയുടെ ഉയർന്ന ലെവലുകൾ ഫാസ്റ്റിംഗ് ഇൻസുലിൻ അളവിലെ വർധന, ഹൃദയാഘാത സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഹൃദയാഘാതം ഉണ്ടായ ആളുകൾക്ക് ഉയർന്ന എച്ച്എസ്-സിആർപി നിലയുണ്ടെങ്കിൽ വീണ്ടും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ എച്ച്എസ്-സിആർപി ലെവൽ സാധാരണ നിലയിലാകുമ്പോൾ അപകടസാധ്യത കുറയുന്നു.

ഈ വർഷത്തിന്റെ തുടക്കത്തിൽ ഞങ്ങൾ മറ്റൊരു പഠനം നടത്തി. ദിവസത്തിലെ മൂന്ന് പ്രധാന ഭക്ഷണങ്ങൾക്ക് 30 മിനിറ്റ് മുമ്പ് നിങ്ങൾ 20 ഗ്രാം ബദാം (മൊത്തം 60 ഗ്രാം) കഴിച്ചാൽ ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് വർധന 20 ശതമാനം വരെ കുറയ്ക്കാൻ കഴിയും. ഭക്ഷണത്തിന് മുൻപുള്ള ലഘുഭക്ഷണമായി ബദാം തിരഞ്ഞെടുക്കാൻ​ കാരണം ഇന്ത്യക്കാർക്ക് അവ സുപരിചിതമാണ് എന്നുള്ളതാണ്. എംയുഎഫ്എ, നാരുകൾ, പ്രോട്ടീനുകൾ എന്നിവയാണ് മറ്റു കാരണങ്ങൾ.

നട്സ് ഉപയോഗിച്ച് ഭക്ഷണം മുൻകൂട്ടി ലോഡുചെയ്യുന്നത് പ്രമേഹത്തെ കുറയ്ക്കാനുള്ള ഒരു നല്ല മാർഗമാണ്, പ്രത്യേകിച്ച് പ്രീ ഡയബറ്റിസ് ഘട്ടത്തിലുള്ളവരിൽ. അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യതയും പരിമിതപ്പെടുത്തുന്നു. ഒരു പിടി അല്ലെങ്കിൽ 28 ഗ്രാം ബദാം, ഏകദേശം 23 നട്സ് കഴിക്കുക മാത്രമാണ് ചെയ്യേണ്ടത്. തൊലിയോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why raw almonds make a perfect snack preventing heart disease