scorecardresearch

രോഗനിയന്ത്രണത്തിനു ചിക്കൻ സൂപ്പിനെക്കാൾ മികച്ചത് രസം; കാരണമിതാണ്

കടുക് ഉപയോഗിക്കുന്ന പല ഭക്ഷണങ്ങൾക്കും കൂടുതൽ പോഷകമൂല്യമുണ്ടെന്ന് വിദഗ്ധ പറയുന്നു.

കടുക് ഉപയോഗിക്കുന്ന പല ഭക്ഷണങ്ങൾക്കും കൂടുതൽ പോഷകമൂല്യമുണ്ടെന്ന് വിദഗ്ധ പറയുന്നു.

author-image
Health Desk
New Update
rasam|mustard|chicken soup|health

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കടുക് ഒഴിവാക്കുന്നു.

മഴക്കാലത്ത് ജലദോഷം വളരെ സാധാരണമാണ്. പലപ്പോഴും ചിക്കൻ സൂപ്പ് അതിനു ആശ്വാസം പകരുന്നതായും പറയാറുണ്ട്. അത് ആശ്വാസം നൽകുന്നതായി തോന്നിയേക്കാമെങ്കിലും, നിങ്ങളുടെ ജലദോഷത്തെ ശരിക്കും സുഖപ്പെടുത്തുന്നില്ല. “അതിലെ പച്ചക്കറികളിൽനിന്നും മാംസത്തിൽ നിന്നും വെള്ളത്തിലേക്ക് ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. എന്നാൽ രസം, ഗ്രീൻ ടീ, കറുവപ്പട്ട, മഞ്ഞൾ, ഇഞ്ചി എന്നിവ പോലുള്ള ഏതെങ്കിലും ചൂടുള്ള ദ്രാവകം പോലുള്ളവ മൂക്കടപ്പ്, തൊണ്ടവേദന എന്നിവയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നു. ചൂടുള്ള നാരങ്ങ വെള്ളം പോലും പ്രവർത്തിക്കുന്നു,” ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിലെ സീനിയർ കൺസൾട്ടന്റ് ഡോ. നീതി ശർമ പറയുന്നു.

Advertisment

വാസ്തവത്തിൽ, കടുക് ഉപയോഗിക്കുന്ന പല ഭക്ഷണങ്ങൾക്കും കൂടുതൽ പോഷകമൂല്യമുണ്ടെന്ന് വിദഗ്ധ പറയുന്നു. കടുകിൽ ഐസോർഹാംനെറ്റിൻ, കെംഫെറോൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ശരീരത്തെ ഓക്സിഡേറ്റീവ് കേടുപാടുകൾ, വിട്ടുമാറാത്ത രോഗങ്ങൾ, അണുബാധ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. കടുക് ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി കാൻസർ എന്നിവയായി പ്രവർത്തിക്കുന്നു, വിദഗ്ധ കൂട്ടിച്ചേർക്കുന്നു.

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കടുക് ഒഴിവാക്കുന്നു.“കടുകിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അല്ലൈൽ ഐസോത്തിയോസയനേറ്റ് പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തിങ്ങി നിറഞ്ഞ അവസ്ഥ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും തടയാൻ സഹായിക്കും. മനുഷ്യർക്കിടയിൽ ഇത് തെളിയിക്കാൻ ശാസ്ത്രീയമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും കടുകിനു തീർച്ചയായും ഈ ഗുണങ്ങളുണ്ട്, ”ഡോ. നീതി പറയുന്നു.

Advertisment

കടുകും അതിന്റെ ഇലകളും വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങൾ, കണ്ണിന്റെ ആരോഗ്യം, രക്തം കട്ടപിടിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയ്ക്കെതിരെ പോരാടുന്നതിന് അത്യന്താപേക്ഷിതമാണ്. കടുകിൽ നാരുകൾ കൂടുതലാണ്. കൂടാതെ, സെലിനിയം, മാംഗനീസ്, മഗ്നീഷ്യം എന്നിവയാലും ഇത് സമ്പന്നമാണ്. ഇവയെല്ലാം പ്രതിരോധശേഷി വർധിപ്പിക്കുന്നു,”ഡോ. നീതി പറയുന്നു.

കടുകിന് വിശാലമായ ഗുണങ്ങളുണ്ട്. കടുകിന്റെ ഇലയിലെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യുന്നു. കടുക് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. കടുക് അടങ്ങിയ ഭക്ഷണക്രമം പതിവായി കഴിക്കുന്നത് വീക്കം കുറയ്ക്കുന്നു. "കടുക് ചർമ്മത്തിലെ ഡെർമറ്റൈറ്റിസ് പോലുള്ളവയിൽ രോഗശാന്തി പ്രക്രിയ സജീവമാക്കുന്നു," ഡോ.നീതി ശർമ്മ കൂട്ടിച്ചേർക്കുന്നു.

കടുകിലെ ഗ്ലൂക്കോസിനോലേറ്റുകളും മൈറോസിനേസും പോലുള്ള സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്ന ഫൈറ്റോകെമിക്കലുകളെ ഉപയോഗിക്കുന്നതായി അറിയപ്പെടുന്നു. എന്നിരുന്നാലും, കടുകിന്റെ ഈ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

“സാധാരണയായി, കടുക് മൊത്തത്തിലുള്ള മെറ്റബോളിസത്തിന് നല്ലതാണ്. അതായത് ശരീരത്തിന്റെ ആകൃതി നിലനിർത്താനും കലോറിയും കൊഴുപ്പും ആവശ്യമായ അളവിൽ കത്തിക്കാനും അവ സഹായിക്കുന്നു. അവയിൽ നാരുകൾ കൂടുതലാണ്, ഇത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ തടയുകയും സംതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നു. കുടൽ മൈക്രോബയോട്ട മെച്ചപ്പെടുത്താൻ സഹായിക്കുന്ന ദഹനത്തെയും മലവിസർജ്ജനത്തെയും ഫൈബർ മെച്ചപ്പെടുത്തുന്നു."

"വിശപ്പ് കുറയ്ക്കുന്ന സംയുക്തങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ തെർമോജെനിസിസ് വർദ്ധിപ്പിക്കാൻ കഴിയുന്ന സംയുക്തങ്ങൾ കടുകിൽ അടങ്ങിയിട്ടുണ്ട്. ഇതിനർത്ഥം ചൂട് ഉത്പാദിപ്പിക്കാൻ ശരീരം കൂടുതൽ കലോറി എരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സെലിനിയം, ഇവയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ തൈറോയ്ഡ് ശരീരത്തിലെ മെറ്റബോളിസം നിലനിർത്താൻ സഹായിക്കും," ഡോ. നീതി ശർമ്മ പറയുന്നു.

Health Tips Food Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: