scorecardresearch
Latest News

പ്രമേഹ രോഗികൾക്ക് മികച്ച പഴമാണ് മാതള നാരങ്ങ, അറിയാം ഗുണങ്ങൾ

ഇത് ഹൃദയത്തിനും മസ്തിഷ്കത്തിനും നല്ലതാണ്, പ്രമേഹ രോഗികൾക്ക് നല്ലതാണ്, വിറ്റാമിൻ എയും സിയും അടങ്ങിയതാണ്

പ്രമേഹ രോഗികൾക്ക് മികച്ച പഴമാണ് മാതള നാരങ്ങ, അറിയാം ഗുണങ്ങൾ

മാതള നാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. വളരെയധികം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ മാതള നാരങ്ങ മികച്ചതാണ്.

മാതള നാരങ്ങയ്ക്ക് വളരെയധികം ഗുണങ്ങളുണ്ട്. നിങ്ങളുടെ ശരീരത്തെ എല്ലാത്തരം രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതായി മാക്‌സ് ഹെൽത്ത്‌കെയറിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം റീജിയണൽ ഹെഡ് റിതിക സമർ പറഞ്ഞു. ”ഇത് ഹൃദയത്തിനും മസ്തിഷ്കത്തിനും നല്ലതാണ്, പ്രമേഹ രോഗികൾക്ക് നല്ലതാണ്, വിറ്റാമിൻ എയും സിയും അടങ്ങിയതാണ്, ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇതൊരു നല്ല ലഘുഭക്ഷണ പഴമാണ്, മാത്രമല്ല ഇടയ്ക്കിടെയുള്ള വിശപ്പിനെ ഇല്ലാതാക്കാനും കഴിയും. നാരുകൾ നിറഞ്ഞ ഒരു മാതള നാരങ്ങ മുഴുവൻ കഴിക്കുക, വിത്തുകൾ ചവച്ചരച്ച് പരമാവധി പ്രയോജനം നേടുക. ഇതൊരിക്കലും ജ്യൂസായി കുടിക്കരുത്,” അവർ പറഞ്ഞു.

പ്രമേഹ രോഗികളെ മാതള നാരങ്ങ എങ്ങനെ സഹായിക്കും?

മാതള നാരങ്ങ ലയിക്കാത്ത നാരുകളുടെ ഒരു റിസർവോയറാണെന്നത് കണക്കിലെടുക്കുമ്പോൾ, ഈ പഴം കഴിക്കുന്നത് മികച്ച ഇൻസുലിൻ മാനേജ്മെന്റിലേക്ക് നയിക്കുന്നുവെന്ന് സമദർ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടുകൾക്കിടെ ടൈപ്പ് 2 പ്രമേഹ പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ടുള്ള നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഓക്സിഡേറ്റീവ് സമ്മർദവും ലിപിഡ് പെറോക്സിഡേഷനും കുറയ്ക്കുന്നതിലൂടെ മാതള നാരങ്ങകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. മാതള നാരങ്ങ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എങ്ങനെ ഗണ്യമായി കുറഞ്ഞുവെന്ന് ഈ പഠനങ്ങൾ കാണിച്ചു.

മാതള നാരങ്ങയിലെ പ്യൂണിക്കലാജിൻ, എലാജിക്, ഗാലിക്, ഒലിയാനോലിക്, ഉർസോളിക്, അലിക് ആസിഡുകൾ, ടാന്നിൻ സംയുക്തങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതായി വ്യക്തമായിട്ടുണ്ട്. മാതള നാരങ്ങ കഴിക്കുന്നതിലൂടെ ദഹനനാളത്തിലെ കോശജ്വലന പ്രവർത്തനം കുറയ്ക്കാൻ കഴിയുമെന്ന് 2013 ലും 2014 ലും നടത്തിയ പഠനങ്ങൾ കാണിക്കുന്നു. മാതള നാരങ്ങ കാൻസർ കോശങ്ങളുടെ പുനരുൽപാദനത്തെ മന്ദഗതിയിലാക്കുമെന്നും കാൻസർ കോശങ്ങളിൽ അപ്പോപ്റ്റോസിസിന് (കോശ മരണം) കാരണമാകുമെന്നും ചില ലബോറട്ടറി പഠനങ്ങൾ കാണിക്കുന്നു.

മാതള നാരങ്ങ എപ്പോഴൊക്കെ കഴിക്കാം?

ഇടയ്ക്ക് വിശപ്പ് തോന്നുമ്പോൾ കഴിക്കുന്നതിനുള്ള അനുയോജ്യമായ ഒരു ഭക്ഷണമാണിത്. പ്രഭാതത്തിലും വൈകുന്നേരവും ലഘുഭക്ഷണമായി കഴിക്കാം. അവ സ്മൂത്തികളായും കഴിക്കാം. മാതള നാരങ്ങ ജ്യൂസ് ആക്കാതെ മുഴുവനായി കഴിക്കാൻ ശ്രമിക്കുക. പ്രായമായവർക്ക് മാത്രമേ ജ്യൂസ് രൂപത്തിൽ നൽകാവൂ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why pomegranate is a food medicine for diabetes