Latest News

കണ്ണുകൾക്ക് നല്ലത്, വായ്നാറ്റം അകറ്റും; കൽക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങളേറെയാണെങ്കിലും വളരെ ചെറിയ അളവിൽ മാത്രമേ കൽക്കണ്ടം ഉപയോഗിക്കാവൂ

rock sugar, health news, ie malayalam

വായ് നാറ്റം അകറ്റുന്നതു മുതൽ കൽക്കണ്ടത്തിന് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. കരിമ്പിൽനിന്നും ഉത്പാദിപ്പിക്കുന്ന മധുരമുള്ള പദാർത്ഥമാണ് മിശ്രി, അല്ലെങ്കില്‍ റോക്ക് പഞ്ചസാര എന്നറിയപ്പെടുന്ന കൽക്കണ്ടം. രാസവസ്തുക്കളൊന്നുമില്ലാതെ പഞ്ചസാരയുടെ ഏറ്റവും ശുദ്ധമായ രൂപമാണിതെന്ന് ആയുർവേദ ഡോക്ടർ ഡിക്സ ഭാവ്സർ പറഞ്ഞു.

ആയുർ‌വേദം അനുസരിച്ച്, ശദ്രസ ഭോജനം (ആറ് രുചികളും ഉൾപ്പെടെ ആരോഗ്യകരമായ ഭക്ഷണം) പ്രധാനമാണ്, അതിൽ മധുർ രസ (മധുര രുചി) പ്രധാന രസങ്ങളിൽ (രുചി) ഒന്നാണ്. പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന കൽക്കണ്ടം ഔഷധമൂല്യം നൽകുന്നുവെന്ന് അവർ പറഞ്ഞു.

കൽക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  • കണ്ണുകൾക്ക് നല്ലതാണ്
  • ക്ഷീണം അകറ്റും
  • വയറിളക്കം മാറ്റും
  • പുരുഷന്മാരിൽ സെമിനൽ ഫ്ലൂയിഡ് മെച്ചപ്പെടുത്തുന്നു
  • ശക്തി കൂട്ടും
  • രക്തത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കുന്നു
  • ഛർദിയും ഓക്കാനവും മാറ്റും
  • വാത ദോഷത്തെ ബാലൻസ് ചെയ്യും

ആരോഗ്യ ഗുണങ്ങളേറെയാണെങ്കിലും വളരെ ചെറിയ അളവിൽ മാത്രമേ കൽക്കണ്ടം ഉപയോഗിക്കാവൂവെന്ന് ഡോ.ഭാവ്സർ നിർദേശിച്ചു. ”ആയുർവേദം കൽക്കണ്ടം മരുന്നായി കണക്കാക്കുന്നു. ആയുർവേദത്തിലെ എല്ലാ കാര്യങ്ങളിലുമെന്നപോലെ, കൽക്കണ്ടവും മിതമായ അളവിൽ കഴിക്കണം. ഇതൊരു മരുന്നായി കഴിക്കുകയാണെങ്കിൽ, കൽക്കണ്ടം നിങ്ങളുടെ ശരീരത്തിന് വളരെ ആരോഗ്യകരമാണ്.”

Read More: മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാകാൻ ചില ടിപ്സ്

കയ്പുള്ള മരുന്നുകൾ കഴിക്കാൻ ഒരാൾക്ക് ഇത് ഉപയോഗിക്കാമെന്ന് ആയുർവേദ ഡോക്ടർ നിർദേശിച്ചു, മാത്രമല്ല ഉന്മേഷകരമായ പാനീയങ്ങളിൽ ചേർക്കുമ്പോൾ മികച്ച രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുകയും ചെയ്യും. മികച്ചൊരു എനർജി ബൂസ്റ്റർ ആയതിനാൽ ചുമ, തൊണ്ടവേദന എന്നിവ ശമിപ്പിക്കുന്നതിനൊപ്പം ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് കൽക്കണ്ടം വളരെ നല്ലതാണെന്ന് ഡോക്ടർ പറഞ്ഞു.

പ്രമേഹം, കൊളസ്ട്രോൾ, ഹോർമോൺ പ്രശ്നങ്ങൾ, ഓട്ടോഇമ്മ്യൂൺ വൈകല്യമുള്ളവർ എല്ലാത്തരം പഞ്ചസാരയും ഒഴിവാക്കണമെന്ന് ഡോ.ഭാവ്സർ പറഞ്ഞു. പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക പഞ്ചസാര മിതമായ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പഞ്ചസാരയുടെ അളവ് സാധാരണമാണെങ്കിൽ മാത്രം തേനും കൽക്കണ്ടവും മിതമായ അളവിൽ കഴിക്കാം. മറിച്ചാണെങ്കിൽ എല്ലാതരം മധുരവും ഉപേക്ഷിക്കുകയാണെന്ന് നല്ലതെന്നും ഡോക്ടർ നിർദേശിച്ചു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Why mishri or rock sugar is good for you506023

Next Story
കോവിഡ് വാക്സിൻ രണ്ടാം ഡോസ് വൈകിയാൽ എന്ത് സംഭവിക്കും?covid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com