ഭക്ഷണത്തിന്റെ കാര്യത്തിൽ അച്ചടക്കം പാലിക്കേണ്ട ആവശ്യമുണ്ട്. നിങ്ങൾ എന്ത് കഴിക്കുന്നു എന്ന കാര്യത്തിൽ മാത്രമല്ല, അത് എങ്ങനെ കഴിക്കുന്നു എന്നതിലും. ഭക്ഷണം സാവധാനത്തിൽ കഴിക്കണമെന്നും അതിലൂടെ നിങ്ങൾ കഴിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ പറയുന്നതനുസരിച്ച്, ഭക്ഷണം കഴിക്കുമ്പോഴുള്ള വേഗത കുറയ്ക്കാൻ ഏഴ് കാര്യങ്ങൾ ചെയ്യണം. അവ ഇതാണ്:
- ഭക്ഷണത്തിന് മുമ്പ് ഒരു പ്രാർത്ഥന ചൊല്ലുക.
- ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന സ്പൂൺ മുതലായവ നോൺ ഡോമിനന്ര് (നിങ്ങൾ വലം കൈയ്യാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ ഇടം കയ്യാണ് നോൺ ഡോമിനന്ര് ഹാൻഡ്) ഹാൻഡിൽ പിടിക്കുക.
- ചവയ്ക്കുമ്പോൾ സ്പൂൺ അടക്കമുള്ളവ താഴെ വയ്ക്കുക.
- ഒരു സാൻഡ്‌വിച്ച് കഴിക്കുമ്പോൾ, കുറച്ച് കടിച്ചെടുത്തശേഷം താഴെ വയ്ക്കുക.
- ചവയ്ക്കുമ്പോൾ സാവധാനം ദീർഘ ശ്വാസം എടുക്കുക.
- ഭക്ഷണം ചവയ്ക്കുമ്പോൾ രുചി ആസ്വദിക്കുക.
- ഭക്ഷണം ശരീരത്തിന് നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക.
നല്ല ആരോഗ്യം നിലനിർത്തുന്നതിൽ ദഹനം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കപൂർ വിശദീകരിച്ചു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ശാന്തമായ അവസ്ഥയിൽ ആയിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മുതൽ വ്യായാമം വരെ: ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ