scorecardresearch
Latest News

പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ അതിശയിക്കും, കഴിക്കേണ്ടത് എപ്പോൾ?

കുടൽ ആരോഗ്യത്തിന് മികച്ചതാണ് പേരക്ക. മലബന്ധം അകറ്റാൻ ഇത് സഹായിക്കും

പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ അതിശയിക്കും, കഴിക്കേണ്ടത് എപ്പോൾ?

ഒരു സാധാരണ പഴമായി തോന്നുമെങ്കിലും പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ അതിശയിക്കും. പേരക്ക മാത്രമല്ല, പേരയുടെ ഇലയും പൂവും തൊലിയുമെല്ലാം പരമ്പരാഗതമായി നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പേരക്ക.

ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള പോളിഫിനോളിക് സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് പേരക്ക. ഇതിന്റെ ഇലകൾക്ക് ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രോഗങ്ങൾ തടയുന്നതിന് അനുയോജ്യമായ പഴമാണിത്. പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹം നിയന്ത്രിക്കും

പേരക്ക കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും (12 മുതൽ 24 വരെ) 1.3-5 ഗ്ലൈസെമിക് ലോഡും ഈ പഴത്തിനുണ്ട്. ഉയർന്ന നാരുകളുടെ ഉള്ളടക്കം സംതൃപ്തി നൽകുകയും അനാരോഗ്യകരമായ ഘഘുഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കാനുള്ള ആസക്തിയിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

കാൻസറിനെതിരെ പോരാടും

ട്യൂമർ വിരുദ്ധ ഗുണങ്ങളുള്ളതും കാൻസറിൽ നിന്ന് സംരക്ഷണം നൽകുന്ന ലൈക്കോപീൻ പോലുള്ള ഫൈറ്റോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാണ് പേരക്ക. പേര ഇലകളുടെ സത്ത് ചില മരുന്നുകളിൽ പോലും ഉപയോഗിക്കുന്നു. എല്ലാത്തരം കാൻസർ കോശങ്ങളെയും തടയാൻ ഇവയ്ക്ക് കഴിയും. ഇത് ഫ്ലേവനോയിഡ് ക്വെർസെറ്റിൻ ആണ്, കാൻസറിനെ ചെറുക്കാൻ കഴിവുള്ളതാണിത്.

ഹൃദയാരോഗ്യത്തിന് മികച്ചത്

പേരയില ചായയ്ക്ക് നല്ല കൊളസ്‌ട്രോൾ സന്തുലിതമായി നിലനിർത്തിക്കൊണ്ട് എൽഡിഎൽ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ കഴിയുമെന്ന് ലബോറട്ടറി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഈ ചായ കുറയ്ക്കുന്നതായി കണ്ടെത്തി. പേരയില ചായ കുടിച്ചവരിൽ എട്ട് ആഴ്ചകൾക്ക് ശേഷം കൊളസ്‌ട്രോൾ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അളവ്, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറവായിരുന്നുവെന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പേരക്കയിലെ പൊട്ടാസ്യത്തിന്റെയും നാരുകളുടെയും ഉള്ളടക്കം രക്തസമ്മർദ്ദവും രക്തത്തിലെ ലിപിഡുകളും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുന്നു

പേരയില ചായയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയൽ പ്രവർത്തനങ്ങൾ ഉണ്ടെന്ന് നിരവധി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പഴത്തിൽ ഉയർന്ന ക്വെർസെറ്റിൻ അടങ്ങിയിരിക്കുന്നതിനാൽ അലർജിക്കും ബ്രോങ്കൈറ്റിസിനു പോലും ഉപയോഗപ്രദമാണ്. വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാൽ ചുമയും ജലദോഷവും ചികിത്സിക്കുന്നതിൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുടൽ ആരോഗ്യത്തിന് നല്ലത്

കുടൽ ആരോഗ്യത്തിന് മികച്ചതാണ് പേരക്ക. മലബന്ധം അകറ്റാൻ ഇത് സഹായിക്കും. അതിനാലാണ് ഭക്ഷണത്തിനു മുൻപ് പേരക്ക കഴിക്കണമെന്ന് പല ന്യൂട്രീഷ്യനിസ്റ്റുകളും ശുപാർശ ചെയ്യുന്നത്. രാവിലെ വെറും വയറ്റിൽ പേരക്ക കഴിക്കുന്നത് പൈൽസിന്റെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.

ആർത്തവ ആരോഗ്യം സംരക്ഷിക്കുന്നു

പരമ്പരാഗത ചികിത്സകളേയും പ്ലാസിബോയേയും അപേക്ഷിച്ച് ആർത്തവ വേദന കുറയ്ക്കാൻ പേരയിലയ്ക്ക് കഴിയുമെന്ന് 2007-ൽ മെക്സിക്കോയിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നതിനും തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ചെമ്പ് നല്ലതാണ്. എൻസൈമുകൾ സജീവമാക്കാൻ മാംഗനീസ് സഹായിക്കുന്നു.

പേരക്ക കഴിക്കുന്നതിനുള്ള ശരിയായ രീതി ഏതാണ്? കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം

നന്നായി കഴുകി വൃത്തിയാക്കിയശേഷം തൊലിയോടും കുരുക്കളോടും കൂടി പേരക്ക കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിരാവിലെ അല്ലെങ്കിൽ ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണമായി കഴിക്കാം. രാവിലെ കഴിക്കുന്നതാണ് ഉത്തമം.

ഈ പഴത്തിനൊപ്പം കല്ലുപ്പ് ചേർക്കുന്നത് ദഹനശക്തി വർധിപ്പിക്കുന്നു. ചില ആളുകൾ ഉപ്പും കുരുമുളകും ചേർക്കാറുണ്ട്. പേരക്ക കൊണ്ടുള്ള ഫ്രൂട്ട് സലാഡും നല്ലതാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why guava is a powerhouse fruit to lower cholesterol control diabetes