scorecardresearch
Latest News

പെരുംജീരകം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ?

വിറ്റാമിൻ സി, ഇ, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളമുണ്ട്

food, health, ie malayalam

ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പെരുംജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഉണക്കിയ പെരുംജീരകത്തിൽ കലോറി കുറവാണ്. ഉയർന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളും നിറഞ്ഞതാണ്. വിറ്റാമിൻ സി, ഇ, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളമുണ്ട്.

ഹൃദയാരോഗ്യത്തിന് നല്ലത്

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ജേർണൽ ഓഫ് ഫുഡ് സയൻസി (2012)ലെ ലേഖനത്തിൽ പെരുംജീരകത്തിലെ നൈട്രൈറ്റുകൾ ഹൃദയാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നു. മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ പെരുംജീരകത്തിൽ ഉയർന്ന അളവിൽ നൈട്രൈറ്റുകൾ അടങ്ങിയിട്ടുണ്ട് പഠനഫലം കാണിക്കുന്നു.

പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വർധിപ്പിക്കുമെന്നും പഠനം കാണിച്ചു. നൈട്രൈറ്റുകൾ ഹൃദയത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അവയിലെ സമ്മർദം കുറയ്ക്കുകയും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പെരുംജീരകം ആൻജിയോജെനിസിസ് അല്ലെങ്കിൽ പുതിയ രക്തക്കുഴലുകളുടെ രൂപീകരണത്തിനും സഹായിക്കുന്നു.

ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഏത് മെറ്റബോളിക് സിൻഡ്രോമിനും നല്ലതാണ്. നാരുകൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നു. അതിലൂടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. പെരുംജീരകത്തിലെ പൊട്ടാസ്യം രക്തസമ്മർദം നിലനിർത്താൻ സഹായിക്കുന്നു.

ശരീര ഭാരം കുറയ്ക്കുന്നതെങ്ങനെ?

പെരുംജീരകം നാരുകളാൽ സമ്പുഷ്ടമായതിനാൽ ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കുകയും പഞ്ചസാരയുടെ വർധനവ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിശപ്പിനെ ദീർഘനേരം അകറ്റിനിർത്തി പൂർണത അനുഭവപ്പെടാൻ സഹായിക്കുന്നു. അതുകൊണ്ടാണ് കനത്ത ഭക്ഷണത്തിനുശേഷം പെരുംജീരകം വെള്ളമോ ചായയോ കുടിക്കുന്നത്. ഇതിലൂടെ ലഘുഭക്ഷണം കഴിക്കാനുള്ള പ്രേരണയെ അകറ്റുകയും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. പെരുംജീരകം കുതിർത്ത വെള്ളം ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പ്രമേഹ രോഗികളെ സഹായിക്കും

ചുണ്ടെലികളിലെ ചില പഠനങ്ങളിൽ സാധാരണ ആന്റി-ഹൈപ്പർ ഗ്ലൈസെമിക് മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പെരുംജീരകം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തി. എന്നാൽ മനുഷ്യരിൽ ഇത് തെളിയിക്കുന്ന ഒരു പഠനവും ഇതുവരെ ഉണ്ടായിട്ടില്ല. പെരുംജീരകത്തിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗികളിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ പെരുംജീരകത്തിൽ ധാരാളമുണ്ട്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why fennel seeds work on weight loss