scorecardresearch

എന്തുകൊണ്ടാണ് മദ്യപാനം പുരുഷന്മാരേക്കാൾ സ്ത്രീകളെ കൂടുതൽ ബാധിക്കുന്നത്?

സ്ത്രീകൾക്ക് മദ്യപാന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവരുടെ ശരീരപ്രകൃതി കാരണം, പ്രായമാകുമ്പോൾ മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്

സ്ത്രീകൾക്ക് മദ്യപാന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവരുടെ ശരീരപ്രകൃതി കാരണം, പ്രായമാകുമ്പോൾ മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്

author-image
Health Desk
New Update
Alcohol| alcohol consuming| ie malayalam, alcohol drinking

Representative Image

പുരുഷന്മാരും സ്ത്രീകളും മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽമാത്രമല്ല, മദ്യത്തോടുള്ള ശാരീരിക പ്രതികരണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായപൂർത്തിയായ പുരുഷന്മാരിൽ ഏകദേശം 20 ശതമാനം പേർക്കും മദ്യപാനമോ മദ്യപാനവുമായി ബന്ധപ്പെട്ട സങ്കീർണതകളോ ഉണ്ടെന്നാണ് എപ്പിഡെമിയോളജിക്കൽ തെളിവുകൾ സൂചിപ്പിക്കുന്നത്. മറുവശത്ത്, പ്രായപൂർത്തിയായ സ്ത്രീകളിൽ ഏകദേശം 6 ശതമാനം മാത്രമേ മദ്യപാനികളോ പതിവായി മദ്യം കഴിക്കുന്നവരോ ആയിട്ടുള്ളൂ. എന്നിട്ടും സ്ത്രീകൾ മദ്യപാനവുമായി ബന്ധപ്പെട്ട കൂടുതൽ ആരോഗ്യപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നു.

Advertisment

പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ മദ്യത്തിന്റെ മെറ്റബോളിസത്തെ എങ്ങനെ ബാധിക്കുന്നു?

കരളിലെ ആൽക്കഹോൾ ഡൈഹൈഡ്രജനേസ് (എഡിഎച്ച്), മൈറ്റോകോൺഡ്രിയൽ ആൽഡിഹൈഡ് ഡൈഹൈഡ്രജനേസ് (എഎൽഡിഎച്ച്2) എന്നിവ മദ്യത്തിലെ വിഷാംശം ഇല്ലാതാക്കുന്നു, ഇത് പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണ്. കൂടാതെ, എഥനോൾ ഉപാപചയ ഉൽപ്പന്നമായ അസറ്റാൽഡിഹൈഡ്-ഇൻഡ്യൂസ്ഡ് കാർഡിയാക് കോൺട്രാക്ടൈൽ ഡിപ്രഷനോട് സ്ത്രീകൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കാം. ഇത് ആൽക്കഹോൾ കാർഡിയോമയോപ്പതിയിലെ ലിംഗവ്യത്യാസത്തിന് കാരണമാകാം.

നീണ്ട കാലയളവിലെ മദ്യപാനം മൂലം മസ്തിഷ്ക ആരോഗ്യ പ്രശ്നങ്ങൾ, ഹൃദയാഘാതം, കരൾ രോഗങ്ങൾ എന്നിവയ്ക്ക് സ്ത്രീകൾ കൂടുതൽ ഇരയാകുന്നത് എന്തുകൊണ്ട്?

Advertisment

അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ത്രീകളിൽ വേഗത്തിൽ വർധിക്കുന്നു. ഉദാഹരണത്തിന്, ഒരു പുരുഷൻ 20 മുതൽ 30 വർഷം വരെ അമിതമായി മദ്യപിക്കുമ്പോൾ മിതമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കാം. എന്നാൽ ഒരു സ്ത്രീക്ക് അഞ്ച് വർഷം അമിതമായി മദ്യപിച്ചാൽ മിതമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

പിന്നീടുള്ള ജീവിതത്തിൽ സ്ത്രീകൾക്ക് മദ്യപാന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവരുടെ ശരീരപ്രകൃതി കാരണം, പ്രായമാകുമ്പോൾ മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീകളിൽ ശരീരത്തിൽ മദ്യം വിഘടിപ്പിക്കാൻ കരൾ പുറത്തുവിടുന്ന ആൽക്കഹോൾ ഡിഹൈഡ്രജനേസ് (എഡിഎച്ച്) എന്ന എൻസൈം ചെറിയ അളവിൽ ഉത്പാദിപ്പിക്കുന്നു.

സ്വാഭാവികമായും വലിയ അളവിലുള്ള ശരീരത്തിലെ കൊഴുപ്പും ശരീരത്തിലെ ജലത്തിന്റെ അളവിലുള്ള കുറവും കാരണം സ്ത്രീകൾക്ക് മദ്യത്തോടുള്ള ശാരീരിക പ്രതികരണം വളരെ കൂടുതലാണ്. അതുകൊണ്ടാണ് പുരുഷന്മാരുടേതിന് തുല്യമായ അളവിൽ മദ്യം കഴിച്ചതിനു ശേഷവും സ്ത്രീകൾക്ക് അവരുടെ രക്തത്തിൽ ഉയർന്ന അളവിൽ മദ്യം കാണിക്കുന്നത്.

ഗർഭാവസ്ഥയിൽ മദ്യപാനത്തിന്റെ ഗുരുതരമായ അനന്തരഫലങ്ങൾ എന്തൊക്കെയാണ്?

അമ്മയുടെ രക്തത്തിലെ മദ്യം പൊക്കിൾക്കൊടിയിലൂടെ കുഞ്ഞിലേക്ക് കടക്കുന്നു. ഗർഭാവസ്ഥയിലുള്ള മദ്യപാനം ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, ശാരീരികവും ബൗദ്ധികവുമായ പലതരം പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഈ അവസ്ഥകളെ ഫെറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡേഴ്സ് (FASDs) എന്ന് വിളിക്കുന്നു.

മദ്യപാനവുമായി ബന്ധപ്പെട്ടുള്ള അവബോധം എങ്ങനെ വളർത്താനും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കാനും കഴിയും?

ഒരാളിൽ മദ്യത്തിന്റെ ആസക്തി കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കാം. മദ്യപാനവുമായി ബന്ധപ്പെട്ട് പൊതുവായ അവബോധം നൽകുന്നത് മദ്യപാനത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കും. മദ്യപാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് കുടുംബവുമായും സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും സംസാരിക്കുക എന്നതാണ്. അമിത മദ്യപാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും വ്യക്തിപരമായ കഥകൾ പങ്കിടാനും മദ്യപാന ശീലം ഉപേക്ഷിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനും ഇതിലൂടെ കഴിയും.

മദ്യപാനം എങ്ങനെ നിർത്താം?

ഇതിൽ ഏഴ് ലളിതമായ പരിശോധനകൾ ഉൾപ്പെടുന്നു. ലക്ഷ്യമെന്തെന്ന് മനസിലാക്കി മാറ്റത്തിന് തയ്യാറെടുക്കുക, മദ്യപാനം പൂർണമായും ഉപേക്ഷിച്ചാലുള്ള ഗുണങ്ങൾ വിലയിരുത്തുക, മദ്യാസക്തി നിയന്ത്രിക്കാനുള്ള ചികിത്സ ഓപ്ഷനുകൾ നോക്കുക, സുരക്ഷിതമായി മദ്യപാനത്തിൽ നിന്ന് പിന്മാറുക, പിന്തുണ നേടുക, ജീവിതത്തിൽ പുതിയ അർത്ഥം കണ്ടെത്തുക, മദ്യാസക്തി നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുക.

ലേഖനം എഴുതിയത് ഡോ.മനീഷ് മഷേവ്

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: